ആശുപത്രി അധികൃതരുടെ അനാസ്ഥ; രണ്ട് കുഞ്ഞുങ്ങൾക്ക് രക്തം മാറി നൽകി, ഞെട്ടിക്കുന്ന സംഭവം!!
തിരുവനന്തപുരം: കുഞ്ഞ് കുട്ടികൾക്ക് രക്തം മാറി നൽകി ആശുപത്രി അധികൃതരുടെ അനാസ്ഥ. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.
എസ്എടി ആശുപത്രിയിൽ ഒബിഎന്നിൽ ചികിത്സയിൽ കഴിയുന്ന രണ്ട് കുഞ്ഞുങ്ങൾക്കാണ് രക്തം മാറി നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സംഭവം പുറം ലോകമറിഞ്ഞ് വിവാദമായതോടെ അധികൃതർ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ തന്നെ കർശന നടപടിയെടുക്കുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. ഇരു കുട്ടികളുടെയും ആരോഗ്യ നില തൃപിതികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. എസ്എടി ആശുപത്രി സുപ്രണ്ടിന്റെ നേതൃത്വത്തിൽ വിവിധ വിഭാഗം മേധാവികളെ ഉൾകൊള്ളിച്ച്കൊണ്ട് അന്വേഷണ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications