രക്തദാനം സ്നേഹ ദാനം ;ഇവിടെ ഒരു മാതൃക
വടകര: രക്തദാനം സ്നേഹ ദാനം എന്ന സന്ദേശവുമായി ബ്ലഡ് ഡോണേഴ്സ് കേരള വടകരയും ആശാ ആശുപത്രിയും സംയുക്തമായി രക്തഗ്രൂപ്പ് നിർണയവും ഡാറ്റ ശേഖരണവും നടത്തി .
വടകര എസ്ഐ സനൽരാജ് ഉദ്ഘാടനം ചെയ്തു. ശ്രീ സാഗർ കോളജ് വിദ്യാർത്ഥികൾ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.ആശാ ആശുപത്രി ഡയരക്ടർ ഡോ. അജ്മൽ, സാഗർ കോളജ് പ്രിൻസിപ്പൽ സുധാകരൻ എന്നിവർ ആശംസകളർപ്പിച്ചു.

ഇസ്മായിൽ ഒഞ്ചിയം സ്വാഗതവും അൻസാർ ചേരാപുരം നന്ദിയും പറഞ്ഞു. റംഷാദ് പാണ്ടിക്കോട് ,നിയാസ് നരിപ്പറ്റ ,ഇസ്മയിൽ തിരുവള്ളൂർ ,ജസ്മിന കെ.കെ രാഹുൽ ,മിഥുൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.












Click it and Unblock the Notifications