ബിരിയാണിയിലെ കോഴിയിറച്ചിയിൽ ചോര!! 'ജീവനുള്ള കോഴിയാകുമ്പോൾ രക്തം കാണും'!! ഉടമയുടെ മറുപടി!!
കോഴി ഇറച്ചി വേവാതിരുന്നതിനെ തുടർന്ന് ഞെക്കി നോക്കിയപ്പോഴായിരുന്നു ഇറച്ചിക്കുള്ളിൽ നിന്ന് ചോര വരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
തൊടുപുഴ: ബിരിയാണിക്കൊപ്പം ഓഡർ ചെയ്ത കോഴി ഇറച്ചിയിൽ ചോര കണ്ടെത്തി. മങ്ങാട്ടുകവലയിലെ തഫ്സിയ ഹോട്ടലിലാണ് സംഭവം. തിങ്കളാഴ് രാത്രി ഏഴരയോടെ ഇടവെട്ടി സ്വദേശികൾ ഹോട്ടലിൽ നിന്ന് ഓഡർ ചെയ്ത ബിരിയാണിയിലെ ചിക്കനിലാണ് ചോര കണ്ടെത്തിയത്. ബിരിയാണി നന്നായി വേവിച്ചില്ലെന്ന പരാതിയിൽ ഹോട്ടലുടമയ്ക്ക് 8000 രൂപ ഭക്ഷ്യ സുരക്ഷ വിഭാഗം പിഴ ചുമത്തി.
കോഴി ഇറച്ചി വേവാതിരുന്നതിനെ തുടർന്ന് ഞെക്കി നോക്കിയപ്പോഴായിരുന്നു ഇറച്ചിക്കുള്ളിൽ നിന്ന് ചോര വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇക്കാര്യം ഹോട്ടലുടമയെ ധരിപ്പിച്ചപ്പോൾ അപമാനിക്കുകയായിരുന്നു. ജീവനുള്ള കോഴിയാകുമ്പോൾ രക്തം കാണുമെന്ന് പറഞ്ഞായിരുന്നു അപമാനം. തുടർന്ന് ബിരിയാണി പാഴ്സൽ വാങ്ങി ഇവർ ഭക്ഷ്യ സുരക്ഷ വിഭാഗത്തിൽ പരാതി നൽകുകയായിരുന്നു.

ഭക്ഷ്യ സുരക്ഷ വിഭാഗം ജില്ലാ ഓഫീസർക്കും ഏരിയ ഓഫീസർക്കും നഗരസഭ ഹെല്‍ത്ത് വിഭാഗത്തിനും പരാതി നൽകുകയായിരുന്നു. രാത്രി 11ന് നഗരസഭ ഹെൽത്ത് വിഭാഗത്തിന് പാഴ്സൽ കൈമാറുകയും ചെയ്തു. ചൊവ്വാഴ്ച ഇത് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന് കൈമാറി. തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. പരാതിയുടെ അടിസ്ഥാനത്തിലും ഹോട്ടൽ മാനദണ്ഡങ്ങൾ തെറ്റിച്ചതിനുമാണ് ഹോട്ടലുടമയ്ക്ക് പിഴ ചുമത്തിയത്. ഇയാൾക്ക് ശക്തമായ താക്കീതും നൽകി.












Click it and Unblock the Notifications