ലാബുകള്‍ തേടി അലയേണ്ടതില്ല; രക്തത്തിലെ പഞ്ചസാരയുടെ അളവറിയാന്‍ പുതുവഴിയുമായി ഡോക്ടർ
കോഴിക്കോട്: രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കണ്ടുപിടിക്കാന്‍ സ്ഥിരമായി ലാബുകളെ ആശ്രയിക്കേണ്ടതില്ലെന്ന് റിട്ടയേര്‍ഡ് ഡോക്റ്റര്‍. ഒരിക്കല്‍ പ്രമേഹരോഗി, നിത്യ പ്രമേഹ രോഗി എന്ന ധാരണ തെറ്റാണെന്നും യഥാസമയം രക്തത്തിലെ പഞ്ചസാരയുടെ അളവു കണ്ടെത്താന്‍ എളുപ്പവഴിയുണ്ടെന്നും മെഡിക്കല്‍ കോളെജില്‍നിന്ന് വിരമിച്ച പ്രൊഫ ഡോ എംവിഐ മമ്മി പറഞ്ഞു.
പ്രമേഹരോഗം സ്ഥിരീകരിച്ചാല്‍ ലാബുകളെ ആശ്രയിച്ച് രക്തംനല്‍കി എവണ്സിടെസ്റ്റ് ഉള്‍പ്പെടെ നടത്തുന്നതാണ് ഇപ്പോഴത്തെ രീതി. ഇത് ചെലവേറിയതും സമയനഷ്ടം ഉണ്ടാക്കുന്നതും സങ്കീര്‍ണവുമാണ്. അതിനാല്‍ ആളുകള്‍ സ്ഥിരമായി ഇതു ചെയ്യാറില്ല. എന്നാല്‍, ആളുകള്‍ക്ക് സ്വന്തമായി വീട്ടില്‍വെച്ചുതന്നെ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നേരിട്ട് അറിയാന്‍ സാധിക്കും.

ഇതിന് ലാബില്‍നിന്ന് ഗ്ലൂക്കോസ് ഓക്സ്റെയ്സ് പെറൊക്സിഡെയ്സ് ലായനി വാങ്ങണം. ശേഷം മൂത്രം പൂര്‍ണമായി ഒഴിച്ചുകളഞ്ഞശേഷം അര മണിക്കൂര്‍ കഴിഞ്ഞ് ശേഖരിക്കുക. ഇതില്‍ ലായനി ഒഴിച്ചാല്‍ കളര്‍ പിങ്ക് നിറമായി മാറും. പഞ്ചസാരയുടെ അളവനുസരിച്ച് ലായനിയുടെ നിറത്തില്‍ വ്യത്യാസമുണ്ടായിരിക്കും. ഇതിന്റെ തീവ്രത തിരിച്ചറിയുന്നതിന് താനൊരു കളര്‍ കാര്‍ഡ് സംവിധാനം രൂപപ്പെടുത്തിയതായും ഇത് ഒത്തുനോക്കിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് അറിയാമെന്നും ഡോ മമ്മി പറഞ്ഞു.
ലായനി സാധാരണ നിലയില്‍ ലാബുകളില്‍ ലഭ്യമാണ്. അതേ സമയം താന്‍ രൂപപ്പെടുത്തിയ കളര്കാഡ് എല്ലായിടത്തും ലഭ്യമാക്കിയിട്ടില്ല. ആവശ്യക്കാര്‍ വന്നുതുടങ്ങിയാല്‍ ഇത് ലഭ്യമാക്കാമെന്നും ഡോക്റ്റര്‍ മമ്മീസ് ഗ്ലൂക്കോ ടെസ്റ്റ് എന്ന് ഇതിന് പേരിട്ടതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications