കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാബുകള്‍ തേടി അലയേണ്ടതില്ല; രക്തത്തിലെ പഞ്ചസാരയുടെ അളവറിയാന്‍ പുതുവഴിയുമായി ഡോക്ടർ

Google Oneindia Malayalam News

കോഴിക്കോട്: രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കണ്ടുപിടിക്കാന്‍ സ്ഥിരമായി ലാബുകളെ ആശ്രയിക്കേണ്ടതില്ലെന്ന് റിട്ടയേര്‍ഡ് ഡോക്റ്റര്‍. ഒരിക്കല്‍ പ്രമേഹരോഗി, നിത്യ പ്രമേഹ രോഗി എന്ന ധാരണ തെറ്റാണെന്നും യഥാസമയം രക്തത്തിലെ പഞ്ചസാരയുടെ അളവു കണ്ടെത്താന്‍ എളുപ്പവഴിയുണ്ടെന്നും മെഡിക്കല്‍ കോളെജില്‍നിന്ന് വിരമിച്ച പ്രൊഫ ഡോ എംവിഐ മമ്മി പറഞ്ഞു.

പാലിന്റെ കാര്യത്തിൽ സംസ്ഥാനം സ്വയം പര്യാപ്തത നേടും: മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെരാജുപാലിന്റെ കാര്യത്തിൽ സംസ്ഥാനം സ്വയം പര്യാപ്തത നേടും: മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെരാജു

പ്രമേഹരോഗം സ്ഥിരീകരിച്ചാല്‍ ലാബുകളെ ആശ്രയിച്ച് രക്തംനല്‍കി എവണ്‍സിടെസ്റ്റ് ഉള്‍പ്പെടെ നടത്തുന്നതാണ് ഇപ്പോഴത്തെ രീതി. ഇത് ചെലവേറിയതും സമയനഷ്ടം ഉണ്ടാക്കുന്നതും സങ്കീര്‍ണവുമാണ്. അതിനാല്‍ ആളുകള്‍ സ്ഥിരമായി ഇതു ചെയ്യാറില്ല. എന്നാല്‍, ആളുകള്‍ക്ക് സ്വന്തമായി വീട്ടില്‍വെച്ചുതന്നെ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നേരിട്ട് അറിയാന്‍ സാധിക്കും.

drmammy

ഇതിന് ലാബില്‍നിന്ന് ഗ്ലൂക്കോസ് ഓക്‌സ്‌റെയ്‌സ് പെറൊക്‌സിഡെയ്‌സ് ലായനി വാങ്ങണം. ശേഷം മൂത്രം പൂര്‍ണമായി ഒഴിച്ചുകളഞ്ഞശേഷം അര മണിക്കൂര്‍ കഴിഞ്ഞ് ശേഖരിക്കുക. ഇതില്‍ ലായനി ഒഴിച്ചാല്‍ കളര്‍ പിങ്ക് നിറമായി മാറും. പഞ്ചസാരയുടെ അളവനുസരിച്ച് ലായനിയുടെ നിറത്തില്‍ വ്യത്യാസമുണ്ടായിരിക്കും. ഇതിന്റെ തീവ്രത തിരിച്ചറിയുന്നതിന് താനൊരു കളര്‍ കാര്‍ഡ് സംവിധാനം രൂപപ്പെടുത്തിയതായും ഇത് ഒത്തുനോക്കിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് അറിയാമെന്നും ഡോ മമ്മി പറഞ്ഞു.

<br>മലയാള സിനിമ നാണംകെട്ട ദിനം; എല്ലാം നശിപ്പിച്ചെന്ന് പോലീസ്!! മൂന്ന് ഹര്‍ജികള്‍ ഹൈക്കോടതിയിലേക്ക്
മലയാള സിനിമ നാണംകെട്ട ദിനം; എല്ലാം നശിപ്പിച്ചെന്ന് പോലീസ്!! മൂന്ന് ഹര്‍ജികള്‍ ഹൈക്കോടതിയിലേക്ക്

ലായനി സാധാരണ നിലയില്‍ ലാബുകളില്‍ ലഭ്യമാണ്. അതേ സമയം താന്‍ രൂപപ്പെടുത്തിയ കളര്‍കാഡ് എല്ലായിടത്തും ലഭ്യമാക്കിയിട്ടില്ല. ആവശ്യക്കാര്‍ വന്നുതുടങ്ങിയാല്‍ ഇത് ലഭ്യമാക്കാമെന്നും ഡോക്റ്റര്‍ മമ്മീസ് ഗ്ലൂക്കോ ടെസ്റ്റ് എന്ന് ഇതിന് പേരിട്ടതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

English summary
blood sugar level will get in an easy way says retired doctor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X