കൃഷ്ണദാസിന് തിരിച്ചടി... വിചാരണ തീരുന്നതു വരെ കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി
ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കാനാവില്ലെന്ന് കോടതി
ദില്ലി: നെഹ്റു ഗ്രൂപ്പ് ചെയര്മാന് പികെ കൃഷ്ണദാസിനു സുപ്രീം കോടതിയില്‍ തിരിച്ചടി. ഷഹീദ് ഷൗക്കത്തലി കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയില്‍ നിന്ന് അദ്ദേഹത്തിനു തിരിച്ചടി നേരിട്ടത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന കൃഷ്ണദാസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. മാത്രമല്ല കേസിന്റെ വിചാരണ കഴിയുന്നതു വരെ കേരളത്തിലേക്ക് പ്രവേശിക്കരുതന്നും കോടതി നിര്‍ദേശിച്ചു.

കൃഷ്ണദാസിന് കേരള ഹൈക്കോടതി നല്കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ ഇളവ് നല്കി തന്നെ കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് കൃഷ്ണദാസ് സുപ്രീം കോടതിയില്‍ അപേക്ഷയും നല്‍കിയിരുന്നു. ഈ അപേക്ഷയാണ് കോടതി തള്ളിയത്.വളരെ പ്രധാനപ്പെട്ട കേസുകളിലൊന്നാണ് ഇത്. അതുകൊണ്ടു തന്നെ കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിച്ചാല്‍ അതു സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ കൃഷ്ണദാസിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്കാന് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഈ കേസിന്റെ വിചാരണ പൂര്‍ത്തിയാവുന്നതു വരെ സംസ്ഥാനത്തേക്ക് പ്രവേശിക്കരുതെന്ന് സുപ്രീം കോടതി കൃഷ്ണദാസിനോട് നിര്‍ദേശിച്ചു. ഇപ്പോള്‍ കൃഷ്ണദാസ് കോയമ്പത്തൂരിലാണുള്ളത്. വിചാരണം കഴിയുന്നതുവരെ അവിടെ തന്നെ തങ്ങണമെന്നും കോടതി ആവശ്യപ്പെട്ടു. ലക്കിടി കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ കൃഷ്ണദാസും സംഘവും ക്രൂരമായി മര്‍ദ്ദിച്ചുവെന്നതാണ് കേസ്.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications