Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലൂ ബ്ലാക്മെയിലിങ്ങ് നടത്തുന്ന സ്ത്രീകളുടെ സംഘം കോഴിക്കോട് വിലസുന്നു! തട്ടിപ്പ് ഇങ്ങനെ

ലൈംഗികമായി ഉപയോഗിച്ച് പണം തട്ടുന്ന സ്ത്രീകളുടെ സംഘം കോഴിക്കോട് പിടിമുറക്കുന്നു. ആളുകളെ രഹസ്യമായി വശീകരിച്ച് പലയിടങ്ങളിലും എത്തിച്ച ശേഷം സ്വകാര്യ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയാണ് തട്ടിപ്പിന് ഇരയാക്കുന്നത്.

സ്ത്രീകളാണ് ആളുകളെ തട്ടിപ്പിന് ഇരയാക്കുന്നത്. സ്നേഹം നടിച്ച് നിശ്ചിത തുകയ്ക്ക് കരാര്‍ ഉറപ്പിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും. പിന്നീടാണ് തട്ടിപ്പ് നടത്തുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഈ സംഘം പലരില്‍ നിന്നുമായി തട്ടിയെടുത്തതെന്നാണ് വിവരം. പലരും മാനഹാനി ഭയന്ന് എത്ര രൂപ വേണമെങ്കില്‍ നല്‍കാന്‍ തയ്യാറാവുന്നതാണ് ഇക്കൂട്ടര്‍ വളമാക്കിയിരിക്കുന്നതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആളൊഴിഞ്ഞ സ്ഥലത്ത്

ആളൊഴിഞ്ഞ സ്ഥലത്ത്

ഇടപാടുകാരെ തഞ്ചത്തിലാണ് ഇവര്‍ പ്രത്യേകം ഇടങ്ങളില്‍ എത്തിക്കുന്നത്. ഫോണിലൂടെ ആദ്യം ഇടപാട് ഉറപ്പിക്കും. പിന്നീട് എത്തേണ്ട സ്ഥലത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറും. എല്ലാം രഹസ്യമായെന്ന പ്രതീതി സൃഷ്ടിച്ച് തഞ്ചത്തില്‍ ഇടപാടുകാരെ സ്ഥലത്തെത്തിക്കും.പിന്നീടാണ് തട്ടിപ്പിന്‍റെ തുടക്കം.

മണിക്കൂറിന്

മണിക്കൂറിന്

മണിക്കൂറിന് 8000 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. ശാരീരിക ബന്ധത്തിന് ശേഷം ഉടന്‍ തന്നെ ഇടപാടുകാരനെ പറഞ്ഞ് വിടും. അപ്പോഴേക്കും ദൃശ്യങ്ങളെല്ലാം കാമറയില്‍ പകര്‍ത്തിയിട്ടുണ്ടാകും. പിന്നീട് ഇടപാടുകാരനെ വിളിച്ചു വരുത്തി ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തും.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

വഴങ്ങിയില്ലേങ്കില്‍ ഇടപാടുകാരുടെ വാട്സ് ആപ്പിലേക്ക് ദൃശ്യങ്ങള്‍ അയക്കും. ഇത് സമൂഹമാധ്യമങ്ങളിലും യുട്യൂബിലും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. കുടുംബാംഗങ്ങളെ കൂടി വിവരങ്ങള്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതോടെ പലരും പണം കൊടുക്കാന്‍ തയ്യാറാകും.

സാമ്പത്തിക നില

സാമ്പത്തിക നില

ഇടപാടുകാരന്‍റെ സാമ്പത്തിക നില അനുസരിച്ചാകും പിന്നീട് സംഘം പണം ആവശ്യപ്പെടുന്നത്. 75,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് തട്ടിപ്പിലൂടെ നേടിയെടുക്കുന്നത്. അധ്യാപകരും അഭിഭാഷകരും വരെ പലപ്പോഴും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+