ബ്ലൂ ബ്ലാക്ക്മെയിലിങ്: റുക്സാനയുടെ പുതിയ വെളിപ്പെടുത്തല്‍
തൃശൂര്‍: സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും പിന്നീട് ആ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസിനെ കുറിച്ച് ഇപപോള്‍ ഒന്നും കേള്‍ക്കാനില്ല. കേസില്‍ അറസ്റ്റിലായ ബിന്ധ്യാസും റുക്സാനനയും പറഞ്ഞതിനെപ്പറ്റിയും ഒന്നും ഇപ്പോള്‍ ആരും പറയുന്നില്ല.
ഇപ്പോഴിതാ റുക്സാന വീണ്ടും ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു. ബ്ലൂ ബ്ലാക്ക് മെയിലിങ് കേസ് തന്നെ സൃഷ്ടിച്ചത് ഒരു സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥനാണെന്നാണ് റുക്സാന പറയുന്നത്. കേരള കൗമുദിയിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നേരത്തെ റുക്സാനയുടെ മൊഴിയുടെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. അതില്‍ പല പ്രമുഖരുടേയും പേരുകള്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ അതിനെയെല്ലാം നിരാകരിക്കുന്നാണ് പുതിയ വെളിപ്പെടുത്തല്‍.
ആരാണ് ഈ പുതിയ സെയില്‍ ടാക്സ് ഉദ്യോഗസ്ഥന് എന്ന് റുക്സാന പറയുന്നില്ല. എന്നാല്‍ തങ്ങള്‍ തുടക്കം മുതലേ ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്. പോലീസ് ഒരു ഘട്ടത്തില്‍ ഇയാളെ ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് ചെയ്തില്ലെന്നാണ് റുക്സാന പറയുന്നത്.
പോലീസ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും റുക്സാന പറയുന്നുണ്ട്. എന്നാല്‍ ശാരീരകമായി ഉപദ്രവിച്ചു. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയപ്പോള്‍ വീണ്ടും ഉപദ്രവം ഏല്ക്കേണ്ടിവന്നു.
മുന്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുകളെല്ലാം ഇപ്പോള്‍ റുക്സാന നിഷേധിക്കുകയാണ്. പോലീസ് നിര്‍ബന്ധിച്ചിട്ടാണ് അന്ന് അക്കാര്യങ്ങള്‍ പറഞ്ഞതെന്നാണ് റുക്സാനയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.
എന്തായാലും ബ്ലൂ ബ്ലാക്ക് മെയിലിങ് കേസും സോളാര്‍ കേസുപോലെ തന്നെ ജലരേഖയായിക്കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തിന് പോലും താത്പര്യമില്ലാത്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എത്ര താത്പര്യം ഉണ്ടാകും എന്ന് ഊഹിക്കാവുന്നതാണല്ലോ....
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications