കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തമൊഴുക്കി സ്വയംപീഡനം.. സെമിത്തേരി.. ആത്മഹത്യ..! ബ്ലൂവെയ്ലിന്റെ കയ്യില്‍പ്പെട്ടാല്‍ രക്ഷയില്ല..!!

  • By Anamika
Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറയുന്നത് ഒരു നീലത്തിമിംഗലമാണ്. അതെ ബ്ലൂ വെയ്ല്‍ എന്ന കൊലയാളി ഗെയിം. ലോകത്തെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ മരണക്കളി കേരളത്തിലും എത്തിയിരിക്കുന്നു എന്ന സൂചിപ്പിക്കുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ഈ കൊലയാളിയുടെ കയ്യില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടല്‍ അസാധ്യമെന്നാണ് ഐടി രംഗത്തെ വിദഗ്ദര്‍ പറയുന്നത്. രക്ഷപ്പെടണമെങ്കില്‍ ഒരു വഴി മാത്രമേ ഉള്ളൂ.

മാഡത്തെ കൂടാതെ രണ്ട് നടിമാർ കൂടി...?? ആ പേരുകള്‍ സുനി വെളിപ്പെടുത്തിയെന്ന് ആളൂർ...!!മാഡത്തെ കൂടാതെ രണ്ട് നടിമാർ കൂടി...?? ആ പേരുകള്‍ സുനി വെളിപ്പെടുത്തിയെന്ന് ആളൂർ...!!

മാഡം ആരാണ്...ആ സസ്പെൻസിന്റെ അവസാനം ഇതാണ്...!! താരങ്ങൾ പലരും ഇനിയും വിയർക്കും...!!മാഡം ആരാണ്...ആ സസ്പെൻസിന്റെ അവസാനം ഇതാണ്...!! താരങ്ങൾ പലരും ഇനിയും വിയർക്കും...!!

നിങ്ങളെ തേടി വരും

നിങ്ങളെ തേടി വരും

റഷ്യയിലുള്ള ഒരു മനോരോഗിയുടെ തലയില്‍ വിരിഞ്ഞ ആശയമാണ് ഈ ഗെയിം. ഇത് സാധാരണ കുട്ടികള്‍ കളിക്കുന്നത് പോലുള്ളൊരു ഗെയിം അല്ല. എവിടെ നിന്നും ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ നിങ്ങള്‍ക്കാവില്ല. ഈ കൊലയാളി നിങ്ങളെ തേടി വരികയേ ഉള്ളൂ.

നിങ്ങൾ വെറും പാവ

നിങ്ങൾ വെറും പാവ

സോഷ്യല്‍ മീഡിയ വഴിയാണ് ഈ ഗെയിം നിങ്ങളിലേക്ക് എത്തുക. അകപ്പെട്ട് കഴിഞ്ഞാല്‍ 50 ദിവസത്തേക്ക് 50 ടാസ്‌കുകള്‍ പൂര്‍ത്തീകരിക്കണം. എതിര്‍ക്കാന്‍ സാധിക്കാത്ത നിലയിലായിരിക്കും കാരങ്ങള്‍ എത്തിപ്പെടുക. ഗെയിം നിയന്ത്രിക്കുന്ന ആളുടെ വെറും പാവയായി മാറും നിങ്ങള്‍

സ്വയം പീഡനം

സ്വയം പീഡനം

ആദ്യഘട്ടത്തില്‍ താരതമ്യേനെ ചെറുതായിരിക്കും ടാസ്‌കുകള്‍. രാത്രി പ്രേതസിനിമ കാണാനും സെമിത്തേരിയില്‍ പോകാനും മറ്റുമാവും അത്. പിന്നെ കളി മാറും. കയ്യിലും രഹസ്യഭാഗങ്ങളിലും മുറിവുണ്ടാക്കാന്നതില്‍ തുടങ്ങി സ്വയം പീഡനത്തിലേക്ക് കടക്കും. അന്‍പതാമത്തെ ഘട്ടത്തിലെത്തുമ്പോള്‍ ആത്മഹത്യ ചെയ്യുകയല്ലാതെ കളിക്കാരന്റെ മുന്നില്‍ വേറെ വഴിയില്ലാതാവും.

ആത്മഹത്യാ ഭീതി

ആത്മഹത്യാ ഭീതി

പലരാജ്യങ്ങളും നിരോധിച്ച ഈ ഗെയിം അടുത്തിടെയാണ് ഇന്ത്യയിലും എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. കേരളത്തില്‍ തിരുവന്തപുരത്തും കണ്ണൂരും നടന്ന കൗമാരക്കാരുടെ ആത്മഹത്യ ബ്ലൂ വെയ്ല്‍ മൂലമാണെന്ന് സംശയിക്കുന്നു.

നിരോധനം കൊണ്ട് കാര്യമില്ല

നിരോധനം കൊണ്ട് കാര്യമില്ല

രാജ്യത്ത് ബ്ലൂ വെയ്ല്‍ നിരോധിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ നിരോധനം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും നിലനില്‍ക്കുന്നിടത്തോളം ഈ കൊലയാളിയെ ആര്‍ക്കും തടയാനാവില്ലത്രേ.

റഷ്യയാണ് തെളിവ്

റഷ്യയാണ് തെളിവ്

നിരോധനം കൊണ്ട് കാര്യമില്ലെന്ന് റഷ്യ തെളിയിച്ചതാണ്. കാരണം റഷ്യയില്‍ ഈ ഗെയിം നിരോധിച്ച ശേഷവും ആത്മഹത്യകള്‍ തുടര്‍ന്നുവത്രേ. ഈ ഗെയിമിന്റെ ഉറവിടം എവിടെ നിന്ന് വേണമെങ്കിലും വരാം എന്നും അത് കണ്ടെത്താന്‍ സാധ്യമല്ലെന്നും ഉള്ളതാണ് നിരോധനം ഫലപ്രദമാവില്ല എന്ന് പറയാന്‍ കാരണം.

വഴി ബോധവത്ക്കരണം

വഴി ബോധവത്ക്കരണം

കുട്ടികളിലും കൗമാരക്കാരിലും ഇത്തരം അപകടങ്ങള്‍ക്കെതിരെ ബോധവത്ക്കരണം നടത്തുക മാത്രമാണ് ഏക പോംവഴിയെന്ന് വിദഗ്ദര്‍ പറയുന്നു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികളെ ഇക്കാര്യത്തില്‍ ബോധവാന്മാരാക്കേണ്ടതുണ്ട്. മാത്രമല്ല സ്മാര്‍ട്ട്‌ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം കുട്ടികളില്‍ കുറയ്ക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

കിട്ടിയാലും തുറക്കരുത്

കിട്ടിയാലും തുറക്കരുത്

മാത്രമല്ല ബ്ലൂവെയ്ല്‍ ലിങ്കുകള്‍ നിങ്ങളുടെ ഏതെങ്കിലും സോഷ്യല്‍ മീഡിയാ ചാറ്റ് ബോക്‌സില്‍ ലഭിച്ചാല്‍ അതിനെ പൂര്‍ണമായും അവഗണിക്കുക എന്നതേ ചെയ്യാനുള്ളൂ. ഒരു കൗതുകത്തിന് പോലും തുറക്കാന്‍ നില്‍ക്കരുത്. ലിങ്ക് തുറന്നെത്തുന്ന ലോകം വലിയൊരു കെണിയാണെന്ന് ഓര്‍ക്കുക.

English summary
Its not easy to escape from Blue Whale game, once u got trapped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X