കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് നീലത്തിമിംഗലം കരയ്ക്കടിഞ്ഞു

  • By Meera Balan
Google Oneindia Malayalam News

കൊല്ലം: കൊല്ലം തങ്കശ്ശേരിയില്‍ ചത്ത നീലത്തിമിംഗലം കരയ്ക്കടിഞ്ഞു. ചൊവ്വാഴ്ച(ജൂണ്‍ 24) നാണ് തങ്കശ്ശേരി കടപ്പുറത്ത് ഹാര്‍ബറിന് സമീപം നീലത്തിമിംഗലത്തിന്റെ ശവം കണ്ടെത്തിയത്. നാല്‍പതടിയിലേറെ നീളമുള്ള തിമിംഗലത്തിന്റെ മൃതദേഹത്തിന് പത്ത് ദിവസത്തെ പഴക്കമുണ്ട്. സ്‌കൂളുകളടക്കം പ്രവര്‍ത്തിയ്ക്കുന്ന പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമാണ് ഉയരുന്നത്.

കടല്‍ ഭിത്തിയിലേക്ക് അടിച്ചു കയറിയ നിലയിലായിരുന്നു നീലത്തിമിംഗലത്തിന്റെ ജഡം കാണപ്പെട്ടത്. നാല്‍പതടി നീളമാണ് തമിഗംലത്തിന്റെ മൃതശരീരത്തിനുള്ളത്. പത്ത് ദിവസത്തിലേറെ പഴക്കമുണ്ട്. വയര്‍ പിളര്‍ന്ന് കുടലും ആന്തരികാവയവങ്ങളും പുറത്ത് വന്ന നിലയിലാണ്. അഴുകി തുടങ്ങിയ മൃതദേഹത്തില്‍ നിന്നുയരുന്ന ദുര്‍ഗന്ധം പരിസരവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

Blue Whale

ഉള്‍ക്കടലില്‍ ഏതെങ്കിലും കപ്പലിന്റെ പ്രൊപ്പല്ലര്‍ തട്ടിയാകും തിമിംഗലം ചത്തതെന്ന് നാട്ടുകാര്‍ പറയുന്നു. ശക്തമായ കടല്‍ക്ഷോഭത്തെത്തുടര്‍ന്നാകും മൃതദേഹം കരയിലേക്ക് അടിഞ്ഞതെന്ന് പറയുന്നു. ഏറെ അഴുകിയ നിലയിലായതിനാല്‍ തിമിഗംലത്തിന്റെ മൃതദേഹം കരയ്ക്കടിപ്പിയ്ക്കുന്നത് പ്രയാസകരമാണ്. തിമിംഗംലത്തിന്റെ ജഡം കരയ്ക്കടിഞ്ഞെന്ന വാര്‍ത്തയെത്തുടര്‍ന്ന് ഒട്ടേറെപ്പേരാണ് കടപ്പുറത്തേയ്ക്ക് എത്തുന്നത്.

English summary
Blue Whale found dead at Thankassery Beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X