കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലയാളി ഗെയിം പ്രചരിപ്പിക്കാനും കേരളത്തില്‍ ആളുകള്‍... ഇടുക്കി സ്വദേശി പിടിയില്‍

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തൊടുപുഴ: കൊലയാളി ഗെയിം ആയ ബ്ലൂ വെയ്ല്‍ കേരളത്തില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. രണ്ട് മരണങ്ങള്‍ ഈ ഗെമിയിമിന്റെ സ്വാധീനം കൊണ്ട് സംഭവിച്ചുകഴിഞ്ഞു എന്നാണ് സൂചന. തിരുവനന്തപുരത്തെ നന്ദന്‍കോട് നടന്ന കൂട്ടക്കൊലപാതകവും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്.

കേരളത്തില്‍ ഒരുപാട് യുവാക്കള്‍ ബ്ലൂ വെയ്ല്‍ ഗെയിം കളിക്കുന്നതായി സ്ഥീരികരണം വന്നതിന് പിറകേ ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ഗെയിം പ്രചരിപ്പിച്ച കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Blue Whale

ഇടുക്കി മുരിക്കാശ്ശേരി സ്വദേശിയായ കൗമാരക്കാരനെ കൗണ്‍സിലിങ്ങിന് വിധേയനക്കാന്‍ പോലീസ് തീരുമാനിച്ചതായും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വ്യക്തിയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ സൈബര്‍ സെല്ലിന്റെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ബ്ലൂ വെയ്ല്‍ ഗെയിമില്‍ ഇയാള്‍ പങ്കെടുക്കുന്നു എന്നത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും മറ്റ് തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ സംഭവിച്ച രണ്ട് മരണങ്ങള്‍ക്ക് പിറകിലും ബ്ലൂ വെയ്ല്‍ ആണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറയുന്നത്.

ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കുന്ന ഒരു ഗെയിം അല്ല ബ്ലൂ വെയ്ല്‍. മറ്റേതെങ്കിലും വ്യക്തി വഴി കൈമാറ്റം ചെയ്യപ്പെടുകയോ ക്ഷണിക്കപ്പെടുകയോ വേണം.

English summary
Blue Whale Game: Police registers case against Idukki native for spreading the game
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X