Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലൂ വെയിൽ ഗെയിം കളിച്ച് മരണം വരിച്ച വിദ്യാർഥിയുടെ അവസാന വാക്കുകൾ!! ഫേസ്ബുക്കിൽ കുറിച്ചത്! നിർണായകം

ബ്ലൂ വെയിൽ ഗെയിമിന്റെ ഭാഗമായി വിവരങ്ങൾ കൈമാറിയപ്പോൾ ഇത് ലഭിച്ച ആരോ ആണ് അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമിച്ചതെന്നാണ് സംശയിക്കുന്നത്.

തിരുവനന്തപുരം: ബ്ലൂ വെയിൽ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത്. മരിക്കുന്നതിന് മുമ്പ് മനോജ് ഫേസ്ബുക്കിൽ കുുറിച്ചെന്ന് സംശയിക്കുന്ന പോസ്റ്റാണ് പുറത്തായിരിക്കുന്നത്. ഇതോടെ മനോജിന്റെ മരണത്തിനു പിന്നിലും ബ്ലൂ വെയിൽ ഗെയിം തന്നെയാണെന്ന കാര്യത്തിൽ സംശയം ബലപ്പെടുകയാണ്.

തന്റെ ഫേസ്ബുക്ക് വിവരം ഹാക്ക് ചെയ്യാൻ ആരൊക്കെയോ ശ്രമിക്കുന്നവെന്ന വിവരം സ്ക്രീൻ ഷോട്ടെടുത്ത് ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് മനോജിന്റെ അവസാന പോസ്റ്റ്. മരിക്കുന്നതിന് തലേദിവസമാണ് മനോജ് ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് ഹാക്ക് ചെയ്യാൻ ശ്രമം

ഫേസ്ബുക്ക് ഹാക്ക് ചെയ്യാൻ ശ്രമം

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യാൻ ആരോ ശ്രമിക്കുന്നുണ്ടെന്ന വിവരം സ്ക്രീൻ ഷോട്ട് സഹിതം മനോജ് പോസ്റ്റ് ചെയ്തിരുന്നു. മരിക്കുന്നതിന് തലേന്നായിരുന്നു ഇത്.

ഹാക്ക് ചെയ്യാൻ ശ്രമിച്ചത്

ഹാക്ക് ചെയ്യാൻ ശ്രമിച്ചത്

ബ്ലൂ വെയിൽ ഗെയിമിന്റെ ഭാഗമായി വിവരങ്ങൾ കൈമാറിയപ്പോൾ ഇത് ലഭിച്ച ആരോ ആണ് അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമിച്ചതെന്നാണ് സംശയിക്കുന്നത്.

ഫേസ്ബുക്കിൽ ലിങ്ക്

ഫേസ്ബുക്കിൽ ലിങ്ക്

ആത്മഹത്യ ചെയ്ത മനോജിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ബ്ലൂ വെയിൽ ഗെയിമിന്റെ ലിങ്കുകൾ ലഭിച്ചിരുന്നു. ആത്മഹത്യയ്ക്ക് മുമ്പ് ഈ ലിങ്കുകൾ മനോജ് ഡിലീറ്റ് ചെയ്തതെന്നാണ് സൂചനകൾ.

അമ്മയുടെ വെളിപ്പെടുത്തൽ

അമ്മയുടെ വെളിപ്പെടുത്തൽ

വിളപ്പിൽശാല സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി മനോജ് ആത്മഹത്യ ചെയ്തതിന് പിന്നിൽ ബ്ലൂ വെയിൽ ഗെയിം തന്നെയാണെന്ന് അമ്മ മനോരമ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. ബ്ലൂ വെയിൽ ഗെയിം കളിക്കുന്നതായി മനോജ് വെളിപ്പെടുത്തിയിരുന്നുവെന്നാണ് അമ്മ പറയുന്നത്.

വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും അകന്നു

വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും അകന്നു

ബ്ലൂ വെയിൽ ഗെയിം കളിക്കുന്ന കാലഘട്ടത്തിൽ മകനിൽ നിരവധി മാറ്റങ്ങൾ കണ്ടിരുന്നതായി അമ്മ പറയുന്നു. വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും അകന്നിരുന്നുവെന്നും എല്ലാർക്കുമൊപ്പം മാത്രം പുറത്തു പോയിരുന്ന മനോജ് ബ്ലൂ വെയിൽ ഗെയിം കളിച്ചതിനു പിന്നാലെ ഒറ്റയ്ക്ക് കടൽ കാണാൻ പോയിരുന്നതായും അമ്മ.

നീന്തലറിയാതെ പുഴയിൽ ചാടി

നീന്തലറിയാതെ പുഴയിൽ ചാടി

നീന്തലറിയാതിരുന്നിട്ടു കൂടി മനോജ് പുഴയിൽ ചാടിയെന്ന് അമ്മ പറയുന്നു. രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് സെമിത്തേരിയിൽ പോയി ഇരിക്കാറുണ്ടായിരുന്നതായും അവർ പറയുന്നു. ഇതൊക്കെ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നതായി അമ്മ.

ജീവിതം ബ്ലൂ വെയില്‍ ഗെയിമിന് സമാനം

ജീവിതം ബ്ലൂ വെയില്‍ ഗെയിമിന് സമാനം

ഒമ്പത് മാസങ്ങൾക്ക് മുമ്പാണ് മനോജ് ബ്ലൂ വെയിൽ ഗെയിം ഡൗൺ ലോഡ് ചെയ്തതതെന്ന് അമ്മ വ്യക്തമാക്കി.ബ്ലൂ വെയിൽ ഗെയിം ടസ്കുകൾക്ക് സമാനമായിരുന്നു പിന്നീട് മനോജിന്റജീവിതമെന്നും അമ്മ പറയുന്നു. പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അമ്മ.

 യുവാവിന്റെ ആത്മഹത്യ

യുവാവിന്റെ ആത്മഹത്യ

കഴിഞ്ഞ മാസം 26നാണ് മനോജ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം വിളപ്പിൽ ശാല സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ് . മനോജിന്റെ ആത്മഹത്യ ബ്ലൂവെയിൽ ഗെയിം കാരണമാണോയെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+