കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎം കുട്ടി അന്തരിച്ചു; തിരൂരില്‍ നിന്ന് കുടിയേറിയ പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയ നേതാവ്

Google Oneindia Malayalam News

കോഴിക്കോട്: പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയ നേതാവും മാധ്യമപ്രവര്‍ത്തകനും മലയാളിയുമായ ബിഎം കുട്ടി (89) അന്തരിച്ചു. മലപ്പുറം തിരൂരില്‍ നിന്ന് 60 വര്‍ഷം മുമ്പ് കറാച്ചിയിലേക്ക് കുടിയേറിയതാണ് ഇദ്ദേഹം. പാകിസ്താനിലെ ഇടതുപക്ഷ രാഷ്ട്രീയ നേതാവാണ്. ഇന്ത്യ-പാക് സമാധാനത്തിന്റെ വക്താവായിരുന്നു. കറാച്ചിയിലാണ് അന്ത്യം. മരണ സമയം മക്കള്‍ അടുത്തുണ്ടായിരുന്നു.

BM kutty

കറാച്ചിയിലെത്തി അദ്ദേഹം സ്വന്തമായി ലേബര്‍ പാര്‍ട്ടി രൂപീകരിച്ച് പാകിസ്താനിലെ രാഷ്ട്രീയ രംഗത്ത് സജീവമാകുകയായിരുന്നു. ഒട്ടേറെ സംഘടനകളുടെ നേതൃത്വം വഹിച്ചിട്ടുണ്ട്. പാകിസ്താനില്‍ ഏറെകാലം മാധ്യമരംഗത്ത് സജീവമായിരുന്നു. യുദ്ധകാലത്ത് ഇന്ത്യന്‍ ചാരനാണെന്ന് ആരോപിച്ച് പാകിസ്താന്‍ തടവിലാക്കിയിരുന്നു. ഇന്ത്യയില്‍ വരുമ്പോള്‍ പാക് ചാരനാണ് എന്ന ആക്ഷേപവും അദ്ദേഹം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

കശ്മീര്‍ ആഭ്യന്തര വിഷയമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പാകിസ്താന്‍ ഭരണകൂടത്തിവന്റെ അഭിപ്രായവും ഇതുതന്നെയായിരുന്നു. എന്നാല്‍ ഇന്ത്യ ആഭ്യന്തര വിഷയമായിട്ടാണ് കശ്മീരിനെ കാണുന്നത്. മധ്യസ്ഥ ചര്‍ച്ചയ്ക്ക് മൂന്നാംകക്ഷി ആവശ്യമില്ലെന്നും ഇന്ത്യ നിലപാടെടുക്കുന്നു.

ഇന്ത്യയും പാകിസ്താനും സൗഹൃദത്തില്‍ മുന്നോട്ട് പോകണമെന്നും രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പരസ്പരം കാണാന്‍ അവസരമൊരുക്കണമെന്നും വാദിച്ചിരുന്നു ബിഎം കുട്ടി. ഞായറാഴ്ച വൈകീട്ട് സംസ്‌കാരം നടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

English summary
BM Kutty, Pak journalist From kerala, Passed Away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X