കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപിയുടെ ഘാതകര്‍ ചുണക്കുട്ടികള്‍!! അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്‌സ് ബോര്‍ഡ്!! പിന്നില്‍...?

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ ഏഴുപേരുടെ ചിത്രങ്ങളും ബോര്‍ഡില്‍ ഉണ്ടായിരുന്നു. ചുണക്കുട്ടികള്‍ക്ക് അഭിവാദ്യം എന്നും ബോര്‍ഡില്‍ എഴുതിയിരുന്നു.

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: ടിപി ചന്ദ്രശേഖരന് കൊല്ലപ്പെട്ടതിന്‍റെ അഞ്ചാം വാര്‍ഷികത്തിന് ടിപിയുടെ കൊലയാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്സ് ബോര്‍ഡ്. ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായുളള പ്രകടനം നടക്കുന്നതിന്റെ മുന്നോടിയായി വളളിക്കാടിന് സമീപമാണ് പ്രതികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. അരാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല.

 ചുണക്കുട്ടികള്‍

ചുണക്കുട്ടികള്‍

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ ഏഴുപേരുടെ ചിത്രങ്ങളും ബോര്‍ഡില്‍ ഉണ്ടായിരുന്നു. ചുണക്കുട്ടികള്‍ക്ക് അഭിവാദ്യം എന്നും ബോര്‍ഡില്‍ എഴുതിയിരുന്നു.

 പ്രകടനം പോകേണ്ടിയിരുന്ന സ്ഥലം

പ്രകടനം പോകേണ്ടിയിരുന്ന സ്ഥലം

ടിപി ചന്ദ്രശേഖരന്‍ വെട്ടേറ്റ് കൊല്ലപ്പെട്ട വളളിക്കാടിന് സമീപത്താണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ഇതുവഴിയായിരുന്നു ആര്‍എംപിയുടെ പ്രകടനം കടന്നു പോകേണ്ടിയിരുന്നത്.

 പ്രകടനം പോകേണ്ടിയിരുന്ന സ്ഥലം

പ്രകടനം പോകേണ്ടിയിരുന്ന സ്ഥലം

ടിപി ചന്ദ്രശേഖരന്‍ വെട്ടേറ്റ് കൊല്ലപ്പെട്ട വളളിക്കാടിന് സമീപത്താണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ഇതുവഴിയായിരുന്നു ആര്‍എംപിയുടെ പ്രകടനം കടന്നു പോകേണ്ടിയിരുന്നത്.

 51 വെട്ട്

51 വെട്ട്

2012 മെയ് നാലിനായിരുന്നു കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകം ഉണ്ടായത്. സിപിഎം വിട്ട് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ടിപി ചന്ദ്ര ശേഖരനെ വള്ളിക്കാട് വച്ച് ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 51 വെട്ടാണ് ടിപിയുടെ ശരീരത്തിലുണ്ടായിരുന്നത്.

 പിന്നില്‍ ഉന്നതര്‍

പിന്നില്‍ ഉന്നതര്‍

സിപിഎമ്മിലെ ഉന്നതരാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു ആരോപണം. ക്വട്ടേഷന്‍ സംഘമായിരുന്നു കൊല നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെസി രാമചന്ദ്രന്‍, പികെ കുഞ്ഞനന്ദന്‍, മനോജന്‍ എന്നിവരും ക്വട്ടേഷന്‍ സംഘത്തിലെ എംസി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടികെ രജീഷ്, കെകെ മുഹമ്മദ് ഷാഫി, എസ് സജിത്ത്, കെ ഷിനോജ് എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

 വിവദമായി

വിവദമായി

അടുത്തിടെ ടിപി കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത് ഏറെ വിവാദമായിരുന്നു. ചട്ടങ്ങളെല്ലാം മറികടന്നാണ് സര്‍ക്കാര്‍ പ്രതികളെ പരോള്‍ ലിസ്റ്റില്‍ തിരുകി കയറ്റിയത്. എന്നാല്‍ ഇത് വാര്‍ത്തയായതോടെ പരോള്‍ ഒഴിവാക്കുകയായിരുന്നു.

English summary
board for tp chandrasekharan murder case accused.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X