കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദിക്കാർക്കും ടൂറിസ്റ്റുകൾക്കും എളുപ്പം ഇനി പോലീസ് സ്റ്റേഷനിലെത്താം; വഴിയൊരുക്കി ലോക്നാഥ് ബെഹ്റ..

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ പോലീസ് സ്റ്റേഷനുകലിൽ ഓരേ തരത്തിലുള്ള ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനം. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾക്ക് ഒരേ നിറം നൽകാനുള്ള തീരുമാനത്തിന് പിന്നാലെയാണ് പുതിയ ഉത്തരവ് കൂടി ഡിജിപി ലോക്നാഥ് ബെഹ്റ ഇറക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷനുകള്‍ക്ക് ഒരേ ചായംപൂശുന്ന ജോലികള്‍ പൂര്‍ത്തിയായി വരികയാണ്.

സ്റ്റേഷനുകള്‍ക്ക് നല്‍കുന്ന നിറം സ്റ്റേഷന്റെ മതിലുകള്‍ക്കും നല്‍കണമെന്ന പുതിയ നിര്‍ദേശവും ബെഹ്‌റ നല്‍കിയിട്ടുണ്ട്. പുതിയ ബോര്‍ഡുകള്‍ ഒക്ടോബര്‍ രണ്ടിനുമുമ്പ് സ്ഥാപിക്കണമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ബോര്‍ഡുകളുടെ മാതൃക ഒരുമാസം മുമ്പ് അയച്ചുകൊടുത്തിരുന്നു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചുമതല എസ്പിമാർക്ക്

ചുമതല എസ്പിമാർക്ക്

ബോര്‍ഡില്‍ മലയാളത്തിനു പുറമെ, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതും. ഓരോ ജില്ലയിലും പുതിയ ബോര്‍ഡ് സ്ഥാപിക്കേണ്ടതിന്റെ ചുമതല എസ്പിമാര്‍ക്കായിരുന്നു.

കർശന നിർദേശം നൽകി

കർശന നിർദേശം നൽകി

എന്നാല്‍, ഭൂരിപക്ഷം സ്ഥലങ്ങളിലും ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. തുടർന്ന് ഗാന്ധിജയന്തിക്ക് മുമ്പ് ബോർഡ് സ്താപിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ കർശന നിർദേശം നൽകിയിരിക്കുകയാണ്.

ഒക്ടോബർ മൂന്നിന് റിപ്പോർട്ട് സമർപ്പിക്കണം

ഒക്ടോബർ മൂന്നിന് റിപ്പോർട്ട് സമർപ്പിക്കണം

ഇതിന്റെ റിപ്പോര്‍ട്ട് ഒക്ടോബര്‍ മൂന്നിന് പോലീസ് ആസ്ഥാനത്ത് ലഭിക്കണമെന്നും ബെഹ്‌റയുടെ സര്‍ക്കുലറിലുണ്ട്.

ബോർഡ് ഇംഗ്ലീഷിലും

ബോർഡ് ഇംഗ്ലീഷിലും

വിനോദസഞ്ചാരികള്‍ വന്‍തോതില്‍ എത്തുന്ന കേരളത്തില്‍ അവര്‍ക്ക് പെട്ടെന്ന് മനസ്സിലാകുന്നതിനാണ് ബോര്‍ഡില്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നത്.

കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ

കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ

കേരളത്തിൽ കൂടുതൽ അന്യ സംസ്ഥാന തൊഴിലാളികൾ എത്തുന്നുണ്ട്. കേരളത്തിലുള്ള ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളുടെ സൗകര്യാര്‍ഥമാണ് ഹിന്ദിയില്‍ പേരെഴുതുന്നത്.

കെട്ടിടത്തിന്റെ നിറം മതിലുകൾക്കും

കെട്ടിടത്തിന്റെ നിറം മതിലുകൾക്കും

സ്റ്റേഷനുകള്‍ക്ക് നല്‍കുന്ന നിറം സ്റ്റേഷന്റെ മതിലുകള്‍ക്കും നല്‍കണമെന്ന പുതിയ നിര്‍ദേശവും ബെഹ്‌റ നല്‍കിയിട്ടുണ്ട്.

English summary
Boards infront of police stations in Kerala to be written in multilanguage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X