മരണമുഖത്തും പ്രിയതമയെ കൈവിട്ടില്ല, ഒടുവില്‍ അഖിലിനെ കാത്തിരുന്നത്!!!
ഭാര്യയെ മരണത്തില്‍ നിന്നു രക്ഷിച്ച് ഭര്‍ത്താവ് മുങ്ങിമരിച്ചു
അമ്പലപ്പുഴ: ആലപ്പുഴയില്‍ നവവരന് ദാരുണ അന്ത്യം. വിവാഹം കഴിഞ്ഞ് 40 ദിവസം മാത്രം പ്രിയതമയ്‌ക്കൊപ്പം ജീവിച്ച് യുവാവ് മരണത്തിന്റെ ആഴങ്ങളിലേക്കു മുങ്ങിത്താഴുകയായിരുന്നു. പ്രേമിച്ച് കൊതി തീരുംമുമ്പ് ഭര്‍ത്താവ് അഖിലിനെ കണ്‍മുന്നില്‍ നഷ്ടമായതിന്റെ ആഘാതത്തിലാണ് ഉണ്ണിമായ.

തോട്ടപ്പള്ളി നാലുചിറയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ അപകടനം നടന്നത്. അഖില്‍ (27), ഉണ്ണിമായ (20), അഖിലിന്റെ സഹോദരീഭര്‍ത്താവ് രാജീവ് (27) എന്നിവര്‍ സഞ്ചരിച്ച ഫൈബര്‍ ബോട്ട് മറിയുകയായിരുന്നു.

തോട്ടപ്പള്ളിയില്‍ ഉണ്ണിമായയുടെ വീട്ടില്‍ നിന്നു തിരിച്ചുവരുന്നതിനെയാണ് അപകടം നടന്നത്. സ്വന്തം ഫൈബര്‍ വള്ളത്തിലാണ് കനാല്‍ കടന്നത്. കനാലിന്‍റെ മധ്യത്തില്‍ വച്ച് ബോട്ട് മറിയുകയായിരുന്നു. രാജീവ് നീന്തി കരയിലെത്തിയപ്പോള്‍ നീന്തല്‍ അറിയാത്ത ഉണ്ണിമായ മുങ്ങിത്താഴ്ന്നു.

നീന്തല്‍ വശമില്ലാത്ത ഭാര്യ ഉണ്ണിമായ മുങ്ങിത്താഴ്ന്നപ്പോള്‍ അഖില്‍ സകല ശക്തിയുമെടുത്ത് ഉണ്ണിമായയെ പിടിച്ചുയര്‍ത്തുകയായിരുന്നു. സംഭവം കണ്ട പരിസരവാസികള്‍ ഉടന്‍ വള്ളത്തിലെത്തി ഉണ്ണിമായയെ രക്ഷിച്ചെങ്കിലും അഖില്‍ ആഴങ്ങളിലേക്ക് മറഞ്ഞു.

നീന്തല്‍ അറിയാമായിരുന്ന അഖില്‍ തിരിച്ചുവരുമെന്നാണ് കരയിലെത്തിയപ്പോള്‍ ഉണ്ണിമായയും സമീപവാസികളും പ്രതീക്ഷിച്ചത്. പക്ഷെ അഖിലിന് ജീവിതത്തിലേക്ക് തിരിച്ചു നീന്തിക്കയറാനായില്ല.

ഏറെ നേരം നീണ്ട തിരച്ചിലില്‍ അഖിലിനെ കണ്ടെത്തിയെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. വിദേശത്തായിരുന്ന അഖില്‍ അടുത്തിടെയാണ് നാട്ടിലെത്തി സ്വന്തമായി ബിസിനസ് ആരംഭിച്ചത്.












Click it and Unblock the Notifications