Get Updates
Get notified of breaking news, exclusive insights, and must-see stories!

തച്ചുശാസ്ത്ര മികവോടെ ബേപ്പൂരില്‍ നിന്ന് വീണ്ടും ഉല്ലാസനൗക; നിര്‍മിച്ചത് ഖത്തറിലെ വിനോദസഞ്ചാരത്തിന്

ബേപ്പൂര്‍: കേരളത്തിന്റെ പെരുമയയുര്‍ത്തി ബേപ്പൂരില്‍ പണിത ഉല്ലാസനൗക ഖത്തറിലേക്ക് യാത്ര തിരിച്ചു. സംബൂക്ക് എന്നറിയപ്പെടുന്ന നൗക (ഉരു) 10 ദിവസത്തിനകം ഖത്തറിലെത്തുമെന്ന് പ്രതീക്ഷ. ഖത്തര്‍ വ്യവസായി ഖാലിദ് അല്‍ സുലൈത്തിക്കുവേണ്ടിയാണ് നൗക നിര്‍മിച്ചത്. അത്യാകര്‍ഷക കൊത്തുപണികളുള്ള നൗക ഖത്തറില്‍ വിനോദ സഞ്ചാര മേഖലയിലാണ് ഉപയോഗപ്പെടുത്തുക.

12 കോടി രൂപ ചെലവില്‍ ബേപ്പൂര്‍ ബിനാഫ എന്റര്‍പ്രൈസസാണ് ഉരു നിര്‍മിച്ചത്. മുകള്‍ഭാഗത്ത് 140 അടിയും അടിഭാഗത്ത് 90 അടിയുമാണ് നീളം. 22 അടി ഉയരവും 30 അടി വീതിയുമുള്ള ഉരുവിന് രണ്ടു തട്ടുകളുണ്ട്. രണ്ടു മാസം മുന്‍പുതന്നെ നൗക നീറ്റിലിറക്കിയിരുന്നു. ശേഷം എന്‍ജിനിയര്‍ കെ.പി നിഷാദിന്റെ നേതൃത്വത്തില്‍ ആഡംബര പണികള്‍ നടന്നുവരുകയായിരുന്നു. തച്ചുശാസ്ത്ര വിദഗ്ധന്‍ പുഴക്കര രമേശന്റെ നേതൃത്വത്തില്‍ 30 തൊഴിലാളികള്‍ രണ്ടര വര്‍ഷംകൊണ്ടാണ് ഉരു നിര്‍മാണം പൂര്‍ത്തിയാക്കിയത്.

boat

തുറമുഖത്തു നടന്ന യാത്രയയപ്പില്‍ പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ കെ. അശ്വനി പ്രതാപ്, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ സി.പി ഗിരീഷ് കുമാര്‍, ഇമിഗ്രേഷന്‍ ഓഫിസര്‍ തോമസ് തങ്കച്ചന്‍, കസ്റ്റംസ് സൂപ്രണ്ട് സി. ഗോകുല്‍ദാസ്, ഇന്‍സ്‌പെക്റ്റര്‍ എം. പ്രകാശ്, ബിനാഫ എന്റര്‍പ്രൈസസ് ഉടമ പാണ്ടികശാലകണ്ടി അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+