കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സ്യബന്ധന വള്ളം ജെട്ടിയിലിടിച്ചു; ജെട്ടിയുടെ വശം തകര്‍ന്നു, പരിഭ്രാന്തരായി യാത്രക്കാര്‍!!

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: നിയന്ത്രണം വിട്ട മത്സ്യബന്ധന വള്ളം ജെട്ടിയിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ജെട്ടിയുടെ ഒരു വശം തകര്‍ന്നു. ചൊവ്വാഴ്ച വൈകിട്ട് ഏഴേ മുക്കാലോടെയാണ് സംഭവം. ഫോര്‍ട്ട്‌ കൊച്ചി കമാലക്കടവിലെ പെട്രോള്‍ പമ്പില്‍ നിന്ന് എണ്ണയടിച്ച ശേഷം എടുത്ത നാണയം എന്ന ഇന്‍ ബോര്‍ഡ് വള്ളമാണ് നിയന്ത്രണം വിട്ട് ജെട്ടിയിലിടിച്ചത്. ടൂറിസം വകുപ്പിന്റെ അധീനതയിലുള്ള ജെട്ടിയുടെ ഒരു ഭാഗമാണ് തകര്‍ന്നത്. ഇടിയുടെ ആഘാതത്തില്‍ ജെട്ടി കുലുങ്ങി.

mattachery2-

അപകടമുണ്ടാകുമ്പോള്‍ ജെട്ടിയില്‍ ഈ സമയം വൈപ്പിനിലേക്ക് പോകുന്നതിനായി ബോട്ട് കാത്ത് നിരവധി പേരാണ് ഉണ്ടായിരുന്നത്. വള്ളം ശക്തമായി ഇടിച്ചതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ബോട്ട് അക്കരെയായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ബോട്ട് ജെട്ടിയിലുണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷെ ബോട്ട് തകര്‍ന്നേനെ. ജെട്ടിയുടെ മേല്‍ക്കൂരയുടെ ഭാഗവും തകര്‍ന്നിട്ടുണ്ട്. രണ്ടര വര്‍ഷം മുമ്പ് ഇന്‍ബോര്‍ഡ് വള്ളം ഇടിച്ചാണ് യാത്ര ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന പതിനൊന്ന് പേര്‍ മരിച്ചത്. മത്സ്യബന്ധന യാനങ്ങളുടെ അമിത വേഗതയും അലക്ഷ്യമായിട്ടുള്ള പോക്കുമാണ് അന്ന് അപകടത്തിന് കാരണമായത്.
mattanchery1-
English summary
boat jetty destructs in mattanchery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X