ബേപ്പൂരില്‍ ബോട്ട് മുങ്ങിയതിനു പിന്നില്‍ ദുരൂഹത: രക്ഷപ്പെട്ട തൊഴിലാളികള്‍ പറയുന്നത്
കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങിയതിനു പിന്നില്‍ ദുരൂഹത. ബോട്ട് മുങ്ങിയത് കപ്പലിടിച്ചിട്ടാണെന്നാണ് വിവരം. രക്ഷപ്പെട്ട മത്സ്യ ബന്ധന തൊഴിലാളികളാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച രാത്രിയാണ് ബേപ്പൂര്‍ തീരത്തു നിന്ന് 45 നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ട് മുങ്ങിയത്. രാത്രി എട്ടു മണിയോടെയാണ് സംഭവം.
നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇവരില്‍ രണ്ടു പേരുടെ മൃതദേഹം ലഭിച്ചു. രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ടത് തമിഴ്നാട് സ്വദേശികളാണ്. ഇവരെ കോസ്റ്റ് ഗാര്‍ഡാണ് രക്ഷപ്പെടുത്തിയത്. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും ഹെലികോപ്റ്ററും തിരച്ചില്‍ തുടരുകയാണ്.

സംഭവം ബുധനാഴ്ച രാത്രി
ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് ബേപ്പൂരില്‍ ബോട്ട് മുങ്ങിയത്. ബേപ്പൂര്‍ തീരത്തു നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് മുങ്ങിയത്. എന്നാല്‍ അപകടം നടന്ന സ്ഥലം കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡിന് കൃത്യമായി കണ്ടെത്താനായില്ല.

മത്സ്യ ബന്ധന ബോട്ട്
ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ ഇമ്മാനുവല്‍ എന്ന ബോട്ടാണ് മുങ്ങിയത്. തമിഴ്നാട്ടില്‍ നിന്നുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആറ് തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്നാണ് സംശയിക്കുന്നത് കാണാതായ നാലു പേരില്‍ രണ്ടു പേര് മലയാളികളാണ്.

കപ്പലിടിച്ച്
കപ്പലിടിച്ചാണ് ബോട്ട് മുങ്ങിയതെന്നാണ് രക്ഷപ്പെട്ട തൊഴിലാളികള്‍ പറയുന്നത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോസ്റ്റ് ഗാര്‍ഡാണ് രക്ഷപ്പെടുത്തിയത്.

തിരച്ചില്‍ തുടരുന്നു
കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രണ്ടു പേരുടെ മൃതദേഹം ലഭിച്ചു. എന്‍ജിനില്‍ കുരുങ്ങിയ നിലയിലണ് മൃതദേഹം. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും ഹെലികോപ്റ്ററുമാണ് തിരച്ചില്‍ നടത്തുന്നത്. നേവിയുടെ സഹായവും അഭ്യര്‍ഥിച്ചിട്ടുണ്ട്. മറ്റ് മത്സ്യ ബന്ധന ബോട്ടുകളും തിരച്ചില്‍ നടത്തുന്നുണ്ട്.

ഇടിച്ചത് ചരക്കു കപ്പല്‍
ചരക്ക് കപ്പലാണ് ഇടിച്ചതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ അപകടം നടന്ന സ്ഥലം കൃത്യമായി കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡിന് കഴിഞ്ഞിട്ടില്ല. ബുധനാഴ്ച നടന്ന അപകടത്തെ കുറിച്ച് വ്യാഴാഴ്ചയാണ് അറിയുന്നത്.

കാലാവസ്ഥ പ്രതികൂലം
അതേസമയം പ്രതികൂല കാലാവസ്ഥ തിരച്ചില്‍ തടസപ്പെടുത്തിയിട്ടുണ്ട്. കടലിലെ ഇരുട്ടും തിരച്ചില്‍ തടസപ്പെടുത്തി.

തിരുവനന്തപുരം സ്വദേശികള്‍
കാണാതായ രണ്ട് തൊഴിലാളികള്‍ തിരുവന്തചപുരം സ്വദേശികളാണെന്നാണ് വിവരം. പ്രിന്‍സ്, ജോണ്‍സ് എന്നിവരെയാണ് കാണാതായിരിക്കുന്നത്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications