കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയില്‍ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന്: ബോട്ട് നല്‍കാത്തവര്‍ അറസ്റ്റില്‍!

Google Oneindia Malayalam News

ആലപ്പുഴ: കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകള്‍ വിട്ടുനല്‍കാത്തവര്‍ക്കെതിരെ നടപടി. ബോട്ടുകള്‍ നല്‍കാതിരുന്നവരെ അടിയന്തരമായി അറസ്റ്റ് ചെയ്തുുകൊണ്ടുള്ള നടപടികളാണ് ഇവിടെ പുരോഗമിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി ബോട്ടുകള്‍ വിട്ടുനല്‍കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ദുരന്തനിവാരണ നിയമപ്രകാരം ഇത്തരക്കാരെ അറസ്റ്റ് ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഉത്തരവും ഇറക്കിയിട്ടുണ്ട്. കളക്ടറുടെ ഉത്തരവ് നടപ്പിലാക്കാന്‍ പോലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

dk0p1ntuyaiooxp-

രക്ഷാപ്രവര്‍ത്തനത്തിന് വേമ്പനാട്ടുകായലിലെ ബോട്ടുകള്‍ പിടിച്ചെടുക്കാനും മന്ത്രി ജി സുധാകരന്‍ നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം 30ഓളം ബോട്ടുകളാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്. ഇതില്‍ വീഴ്ച വരുത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കാനും മന്ത്രി നിര്‍ദേശിച്ചിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ ബോട്ടുകള്‍ ലഭ്യമാകുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നതോടെയാണ് വിഷയത്തില്‍ മന്ത്രിയുടെ ഇടപെടല്‍. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പുറമേ പോര്‍ട്ട് ഓഫീസറോട് കളക്ടറേറ്റില്‍ അടിയന്തരമായി ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
boats seized from alappuzha for rescue operation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X