കള്ളന്‍മാരെ പുണ്യാളന്‍മാരാക്കി എന്നുപറഞ്ഞ് എന്തൊക്കെ പുകിലായിരുന്നു; റോമന്‍സ് വിവാദത്തില്‍ ബോബന്‍ സാമുവല്‍
കൊച്ചി: പുണ്യാളനാകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റോ കുലമഹിമയോ ആവശ്യമില്ല, മനസാക്ഷി മതിയെന്ന് സംവിധായകന്‍ ബോബന്‍ സാമുവല്‍ പറഞ്ഞു. അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു ബോബന്‍ സാമുവലിന്റെ പ്രതികരണം. കേസില്‍ ഒരുപാട് സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് മുഖ്യസാക്ഷിയായ അടയ്ക്ക രാജു മൊഴിയില്‍ ഉറച്ച് നിന്നത്. രാജുവിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

തന്റെ ചിത്രം റോമന്‍സുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ബോബന്‍ സാമുവലിന്റെ പ്രതികരണം. എന്റെ റോമന്‍സ് എന്ന സിനിമയില്‍ രണ്ട് കള്ളന്‍മാരെ പുണ്യാളന്‍മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉള്‍പ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു. ഒരു കാര്യമെ ആസിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല 'മനസാക്ഷി'എന്നൊന്ന് ഉണ്ടായാല്‍ മതി..കാലമേ നന്ദി- ബോബന്‍ സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications