കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തിലെ കുത്ത്; അഞ്ജു ബോബി ജോര്‍ജ്ജിനെതിരെ ബോബി അലോഷ്യസ് നിയമനടപടിക്ക്...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജിനെതിരെ നിയമ നടപടിക്കൊരുങ്ങി ബോബി അലോഷ്യസ്. അഞ്ജു ബോബി ജോര്‍ജ്ജിന്റെ വിവാദ കത്തിലെ ചില പരാമര്‍ശങ്ങള്‍ തന്നെ ലക്ഷ്യം വച്ചാണെന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന ബോബി അലോഷ്യസ് പറയുന്നത്. തനിക്ക് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ അഞ്ജു നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ബോബി അലോഷ്യസിന്റെ തീരുമാനം.

കായികമന്ത്രി ഇപി ജയരാജന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് അഞ്ജു ബോബി ജോര്‍ജ്ജ് രംഗത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. വിവാദത്തിനൊടുവില്‍ മന്ത്രിക്ക് തുറന്ന് കത്തെഴുതി അഞ്ജു തന്റെ നിലപാടുകള്‍ വിശദീകരിച്ചിരുന്നു.

Bobby Alosyious

ആ കത്തിലൂടെ വിദേശ പരിശീലനത്തിന്റെ പേരില്‍ ചിലര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപറ്റിയിട്ടുണ്ടെന്ന് അഞ്ജു ആരോപിച്ചിരുന്നു. അങ്ങനെ പണം പറ്റിയവര്‍ നിബന്ധനകള്‍ പാലിച്ചാണോ വിദേശ പരിശീലനത്തിന് പോയത്, പരീക്ഷകള്‍ വിജയിച്ചിരുന്നോ എന്നുമായിരുന്നു അഞ്ജുവിന്റെ ചോദ്യം.

ഇക്കാര്യങ്ങളെല്ലാം അഴിമതിയുടെ കള്ളക്കളികളില്‍ ഉള്‍പ്പെടുത്തണമെന്നും അഞ്ജു ആവശ്യപ്പെട്ടിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍ നിന്ന് വിദേശപരിശീലനത്തിന് പോയത് താന്‍മാത്രമാണ്. തന്നെ അഴിമതിക്കാരിയായി ചിത്രീകരിക്കാന്‍ അഞ്ജു ശ്രമം നടത്തുന്നുവെന്നാണ് ബോബി അലോഷ്യസ് ഉന്നയിക്കുന്ന ആക്ഷേപം.

Anju Bobby George

എന്നാല്‍ കത്തില്‍ ബോബി അലോഷ്യസിന്റെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ല. അഞ്ജു ഉന്നയിച്ച ആക്ഷേപങ്ങളടക്കം വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡിജിപി ജേക്കബ് തോമസിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബോബി.

2013 മുതല്‍ 2015 വരെ മൂന്ന് വര്‍ഷം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സാങ്കേതിക വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു ബോബി അലോഷ്യസ്. 2014ല്‍ ആണ് അവര്‍ വിദേശ പരിശീലനത്തിന് പോകുന്നത്. എന്തായാലും ബോബി അലോഷ്യസിന്റെ തീരുമാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുതിയ അങ്കത്തിനുള്ള വഴിതുറക്കുകയാണ്.

English summary
Former sports council member Bobby Aloysius is all set to take legal action against sports council president Anju Bobby George.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X