കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ പ്രതിഷേധങ്ങൾക്കിടെ സെല്‍ഫി മത്സരത്തിൽ വിജയിച്ചതിന്റെ ഫോട്ടോ, മറുപടിയുമായി ബോബി ചെമ്മണ്ണൂർ

Google Oneindia Malayalam News

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി
പ്രതിഷേധം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സിനിമാ-രാഷ്ട്രീയ-സാഹിത്യ-സാംസ്‌ക്കാരിക രംഗങ്ങളില്‍ നിന്നുമായി നിരവധി പ്രമുഖര്‍ ഇതിനകം പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പരസ്യനിലപാട് പ്രഖ്യാപിച്ച് രംഗത്ത് വന്നു കഴിഞ്ഞു.

രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ സെല്‍ഫി മത്സരത്തില്‍ വിജയിയായതിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. സംഭവത്തില്‍ ബോബി ചെമ്മണ്ണൂര്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

Sorry... my dear friends

Sorry... my dear friends

ഖേദം പ്രകടിപ്പിച്ചുകൊണ്ടുളള ബോബി ചെമ്മണ്ണൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' Sorry... my dear friends, പൗരത്വബില്ലിനെതിരായി രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സെല്‍ഫി കോണ്‍ടെസ്റ്റില്‍ വിജയിച്ചതിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ശരിയായില്ല എന്ന രീതിയില്‍ എന്റെ അഭ്യുദയാകാംക്ഷികളില്‍ നിന്നും ആരാധകരില്‍ നിന്നും പരാതി ലഭിക്കുകയുണ്ടായി.

നിര്‍വാജ്യമായ ഖേദം അറിയിക്കുന്നു

നിര്‍വാജ്യമായ ഖേദം അറിയിക്കുന്നു

നിങ്ങളില്‍ ഒരാളായി എപ്പോഴും കൂടെ നില്‍ക്കുന്നതിനാല്‍ ഓരോരുത്തരുടെയും വിലയേറിയ അഭിപ്രായം ഞാന്‍ മാനിക്കുന്നു. അതോടൊപ്പം ഇങ്ങനെ സംഭവിച്ചതില്‍ നിര്‍വാജ്യമായ ഖേദം അറിയിക്കുന്നു. 5 മാസങ്ങള്‍ക്ക് മുമ്പാണ് ഡെയ്‌ലി ഹണ്ട് സെല്‍ഫി കോണ്‍ടെസ്റ്റ് എന്ന പരിപാടി സംഘടിപ്പിക്കുന്നത്. സിനിമ രംഗത്ത് ടോവിനോ തോമസ്, ജീവകാരുണ്യം, ബിസിനസ് എന്നീ മേഖലകളിലും ഞാനും സ്‌പോര്‍ട്‌സ് രംഗത്ത് സി.കെ. വിനീതുമാണ് ഈ മത്സരത്തില്‍ വിജയിച്ചത്.

പുരസ്‌കാരം സ്വീകരിക്കുക മാത്രമാണ് ചെയ്തത്

പുരസ്‌കാരം സ്വീകരിക്കുക മാത്രമാണ് ചെയ്തത്

ടോവിനോ തോമസിനൊപ്പമുള്ള സെല്‍ഫിയയച്ച രതീഷ് കുളങ്ങര എന്ന വ്യക്തിക്കാണ് നറുക്കെടുപ്പിലൂടെ സ്വിഫ്റ്റ് കാര്‍ സമ്മാനമായി ലഭിച്ചത്. രതീഷ് കുളങ്ങര വിദേശത്തായതിനാല്‍ അദ്ദേഹത്തിന്റെ സൗകര്യവും സംഘാടകരായ ഡെയ്‌ലിഹണ്ടിന്റെയും സൗകര്യവും പരിഗണിച്ചതിനാലാണ് സമ്മാനദാന തിയ്യതി ഇത്രയും വൈകിയത്. ഡെയ്‌ലി ഹണ്ട് അറിയിച്ച തിയ്യതി പ്രകാരം പുരസ്‌കാരം സ്വീകരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.

ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും

ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും

ഞാന്‍ പങ്കെടുക്കുന്ന പരിപാടികളുടെ ഫോട്ടോസ് എന്റെ സ്റ്റാഫാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുള്ളത്. ഞാന്‍ വ്യക്തിപരമായി ഫേസ്ബുക്കില്‍ അത്ര സജീവമല്ല. മാസങ്ങള്‍ കൂടുമ്പോഴാണ് ഫേസ്ബുക്ക് നോക്കാറുള്ളത്. അതിനാല്‍ ഈ പോസ്റ്റിന് ഇത്രയും അഭിപ്രായവ്യത്യാസങ്ങള്‍ വന്നപ്പോഴാണ് എന്നെ അറിയിക്കുന്നത്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിച്ചതില്‍ ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു. മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും''.

ഫേസ്ബുക്ക് പോസ്റ്റ്

ബോബി ചെമ്മണ്ണൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
Bobby Chemmannur's explanation on Selfie post controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X