ബോബി ചെമ്മണ്ണൂര്‍ 600 കിലോമീറ്റര്‍ ഓടുമോ?
കൊച്ചി: ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മേധാവി ബോബി ചെമ്മണ്ണൂര്‍ ചില്ലറക്കാരനല്ല എന്നത് ഓണ്‍ലൈന്‍ ലോകത്ത് ഒരു രഹസ്യമേ അല്ല. ഫുട്ബോള്‍, ഷൂട്ടിംഗ്, ഫൈറ്റര്‍ മാരത്തോണ്‍, ഹൈജമ്പ് തുടങ്ങിയ സ്പോര്‍ട്സ് ഇനങ്ങളില്‍ ബോബി ചെമ്മണ്ണൂരിന്റെ മികവ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രശസ്തമാണ്. ഫുട്ബോള്‍ ദൈവമായ മറഡോണയെ കേരളത്തില്‍ കൊണ്ടുവന്നതും വേറാരുമല്ല.
ഇപ്പോഴിതാ രക്തദാന സന്ദേശവുമായി 600 കിലോമീറ്റര്‍ കൂട്ടയോട്ടത്തിന് ഒരുങ്ങിയാണ് ബോബി ചെമ്മണ്ണൂര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. രക്തം നല്‍കൂ ജീവന് രക്ഷിക്കൂ എന്ന സന്ദേശവുമായാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ബോബി ചെമ്മണ്ണൂര്‍ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. വെറുതെ സംഘടിപ്പിക്കുക മാത്രമല്ല മുന്‍നിരയില്‍ ഓടാനും ബോബി ഉണ്ടാകും.

ബോബി ചെമ്മണ്ണൂര്‍ രക്തദാന സന്ദേശവുമായി 600 കിലോമീറ്റര്‍ ഓടുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ചര്‍ച്ചയായിരിക്കുന്നത്. 600 കിലോമീറ്റര്‍ ഓടുമെന്ന് ബോബി ചെമ്മണ്ണൂര്‍ തന്നെയാണ് പ്രഖ്യാപിച്ചത്. പക്ഷേ എത്ര ദിവസം കൊണ്ടാണ് ബോബി ഇത് ഓടിത്തീര്‍ക്കുക. ഓടിത്തന്നെയാണോ ഈ 600 കിലോമീറ്ററും താണ്ടുക, ഇങ്ങനെ പോകുന്നു സംശയങ്ങള്‍.
ദിവസം 50 കിലോമീറ്റര്‍ വെച്ച് ഓടുമെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്. എന്നാല്‍ ഒരു ദിവസം 50 കിലോമീറ്റര്‍ ഓടാനൊക്കെ ബോബിക്ക് പറ്റുമോ. അങ്ങനെ ഓടിയാല്‍ തന്നെ പന്ത്രണ്ട് ദിവസം വേണ്ടിവരും തലസ്ഥാനത്ത് എത്തിപ്പെടാന്‍. പന്ത്രണ്ട് ദിവസം 50 കിലോമീറ്റര്‍ വീതം ഓടിയാല്‍ ബോബി ചെമ്മണ്ണൂരിന്റെയും കൂടെയോടുന്നവരുടെയും ആരോഗ്യസ്ഥിതി എന്താകും എന്നിങ്ങനെ വേവലാതിപ്പെടുന്നവരും ചില്ലറയല്ല.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications