മുട്ടിയുരുമ്മി നടത്തം, ജാക്കി വെയ്ക്കല്‍; പൂരപ്പറമ്പിൽ ചെയ്ത കാര്യങ്ങള്‍ പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍; വിമര്‍ശനം
തൃശൂര്‍: ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗിക അതിക്രമ പരാമര്‍ശത്തിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. തൃശൂര്‍ പൂരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശം. തൃശൂര്‍ പൂരത്തിന് വേഷം മാറിപ്പോയ വീഡിയോയുടെ വിവരണമായിട്ടായിരുന്നു സ്കൂള്‍-കോളേജ് കാലത്ത് പൂരത്തിന് പോയതിനെക്കുറിച്ച് പറഞ്ഞത്. സ്കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് പൂരപ്പറമ്പില്‍ മുട്ടിയുരുമ്മി നടക്കുമായിരുന്നെന്നും ജാക്കി വെയ്ക്കുമായിരുന്നു എന്നുമാണ് ബോബി ചെമ്മണ്ണൂര്‍ വീഡിയോയില്‍ പറയുന്നത്. പൂരത്തിന് പോയി വായിനോക്കുകയും മുട്ടിയുരുമ്മി നടക്കുകയും ജാക്കി വെയ്ക്കുക ചെയ്തിട്ടുണ്ടെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്.
ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്തുവന്നുകൊണ്ടിരിക്കുന്നത്. ചില സീരിയല്‍-സിനിമ നടന്മാര് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞതിനെ ന്യായീകരിച്ചും തങ്ങളും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും പറയുന്നുണ്ട്. പറയുമ്പോള്‍ ചിലര്‍ക്ക് അയ്യേ എന്നു തോന്നും പക്ഷേ സത്യത്തില്‍ പറഞ്ഞതൊക്കെ നമ്മളില്‍ പലരും ട്രൈ ചെയ്ത കാര്യം തന്നെയാണ് സമ്മതിച്ചു അണ്ണാ എന്നാണ് സീരിയല്‍ നടന് സൂരജ് സണ്‍ കമന്റിട്ടത്. നടന് ബിനീഷ് ബാസ്റ്റിനും ബോബി ചെമ്മണ്ണൂരിന്റെ പോസ്റ്റിനെ പിന്തുണച്ചാണ് കമന്റിട്ടത്. ടീമേ കിടിലന്‍ ടീമാണ് എന്നാണ് ബിനീഷ് കമന്റ് ചെയ്തത്. തന്റെ പോസ്റ്റിനെ വിമര്‍ശിച്ച് കമന്റിട്ടവര്‍ക്ക് തന്റെ പ്രവൃത്തി ന്യായീകരിച്ചുകൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ മറുപടി നല്‍കിയിരിക്കുന്നത്. ദീപ നിശാന്ത് ഉള്‍പ്പെടെയുള്ളവര്‍ ബോബി ചെമ്മണ്ണൂരിന്റെ പോസ്റ്റില്‍ വിമര്‍ശിച്ചുകൊണ്ട് കമന്റിട്ടിട്ടുണ്ട്.

പൂരപ്പറമ്പില്‍ ഇത്തവണ ലൈംഗിക അതിക്രമം നടത്താതിരുന്നത് സ്ത്രീകള്‍ പ്രതികരിക്കും എന്ന് കരുതിയല്ലേയെന്ന് സാമൂഹിക പ്രവര്‍ത്തക സിന്‍സി അനിലിന്റെ ചോദ്യത്തിന് പഴയകാലത്തെ പെണ്ണുങ്ങളും പ്രതികരിക്കാറുണ്ടെന്നും തനിക്ക് അനുഭവമുണ്ടെന്നുമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മറുപടി. മുതിര്‍ന്ന സ്ത്രീകളെ വിലകുറച്ചു കാണിക്കരുതെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നുണ്ട്.

തൃശൂര്‍ പൂരം കാണാന്‍ ബോബി ചെമ്മണ്ണൂര്‍ വ്യത്യസ്ത ലുക്കില്‍ എത്തിയിരുന്നു. സാധാരണ ധരിക്കാറുള്ള വേഷത്തില്‍ നിന്ന് വ്യത്യസ്തമായ വേഷത്തിലായിരുന്നു ബേബി ചെമ്മണ്ണൂര്‍ പൂരത്തിന് എത്തിയത്. മുണ്ടും കുപ്പായവും ധരിച്ച് പൊതുസ്ഥലങ്ങളില്‍ വരാറുള്ള ബോബി പാന്റും ഷര്‍ട്ടുമിട്ടാണ് പൂരത്തിന് എത്തിയത്. വെപ്പ് താടിയും മീശയും വെച്ചിരുന്നു. മുടി പോണി ടെയില്‍ സ്റ്റൈലില്‍ കെട്ടി വെച്ചും കൂളിങ് ഗ്ലാസ് ധരിച്ചുമായിരുന്നു ബോബി ചെമ്മണ്ണൂര്‍ എത്തിയത്. ബോബി ചെമ്മണ്ണൂരിന്റെ ഈ വീഡിയോയ്ക്ക് വലിയതരത്തിലുള്ള പ്രതികരണം കിട്ടിയിരുന്നു.
ഇതിന് പിന്നാലെയായിരുന്നു വിവാദ വീഡിയോ. രൂപം മാറ്റം വരുത്ത വീഡിയോയ്ക്ക് ബോബി നല്കിയ വിവരണത്തിലായിരുന്നു വിവാദ പരാമര്‍ശം ഉണ്ടായത്.

ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്: മൈ ഡിയര്‍ ഫ്രണ്ട്സ്, ഞാന്‍ സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് തൃശൂര്‍ പൂരത്തിന് രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങും. രാവിലത്തെ പൂരം, ഉച്ചപ്പൂരം, ഇതിനിടയ്ക്ക് പൂരപ്പറമ്പില്‍ തെണ്ടി നടന്ന് ഹല്‍വയും പൊരിയും ഉണ്ടംപൊരിയുമൊക്കെ വാങ്ങി തിന്നുക. അത് കഴിയുമ്പോള്‍ പൂരം എക്സിബിഷന് കേറും. വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ. അത് ഡീസന്റാകാന്‍ വേണ്ടി പറഞ്ഞതല്ല. ഇപ്പോള്‍ ക്ഷാമമില്ലാത്തതുകൊണ്ടാണ്. അങ്ങനെ എക്സിബിഷന് കഴിഞ്ഞാല്‍ ഒരു സിനിമയ്ക്ക് കേറും. സിനിമ കഴിഞ്ഞാല്‍ വെടിക്കെട്ട്. വെടിക്കെട്ട് കഴിഞ്ഞ് പുലര്‍ച്ചെ ഏകദേശം ആറ് മണിയോടെ നടന്ന് വീട്ടിലെത്തും. ഇത്രയുമാണ് എന്റെ തൃശൂര്‍ പൂരം' എന്നാണ് വീഡിയോയുടെ തുടക്കത്തില്‍ പറയുന്നത്.

തന്റെ പരാമര്‍ശം ഏറെ വിവാദമായിട്ടും, സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ ബോബി ചെമ്മണ്ണൂര്‍ തയ്യാറായിട്ടില്ല. താന്‍ ചെയ്യുന്നതൊക്കെ പബ്ലിസിറ്റിക്കും മാര്‍ക്കറ്റിംഗിനും വേണ്ടിയാണെന്ന് പല ഇന്റര്‍വ്യൂകളിലും ജ്വല്ലറി വ്യവസായിയായ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications