Get Updates
Get notified of breaking news, exclusive insights, and must-see stories!

'മൊണാലിസ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേക്ക്'; ഇത് ഹണിക്കുള്ള അടി,കുട്ടിക്ക് 2 പവൻ കിട്ടും, കമന്റുകൾ

കൊച്ചി: കുംഭമേള തുടങ്ങി ദിവസങ്ങൾക്കകമാണ് ചാരക്കണ്ണുള്ള ഒരു കൊച്ചു സുന്ദരി സോഷ്യൽ മീഡിയയിൽ ചർച്ചയായത്. മേളയിൽ രുദ്രാക്ഷ മാല വിൽക്കാനെത്തിയ സുന്ദരിയായ പെൺകുട്ടിയുടെ വീഡിയോ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കിടുകയായിരുന്നു. നിമിഷങ്ങൾക്കക്കം മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ മൊണാലിസ ഇന്റർനെറ്റ് കീഴടക്കി.

കുംഭമേളയിലെത്തിയവരെല്ലാം മൊണാലിസയെ കാണാനും ഫോട്ടോ പകർത്താനും ഓടിയെത്തി. ഈ വീഡിയോകളും ചിത്രങ്ങളുമെല്ലാം അക്ഷരാർത്ഥത്തിൽ മൊണാലിസയുടെ ജീവിതം തന്നെ മാറ്റിമറിച്ചു, മൊണാലിസയ്ക്ക് ബോളിവുഡിലേക്ക് അവസരം ലഭിച്ചു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന 'ദി ഡയറി ഓഫ് മണിപ്പൂര്‍' എന്ന ചിത്രത്തിലൂടെയാണ് മൊണാലിസ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ അങ്ങനെ കുംഭമേളയിലെ സുന്ദരി കോഴിക്കേടേക്കും എത്തുകയാണ്. ബോബി ചെമ്മണ്ണൂരിനൊപ്പമാണ് മൊണാലിസ കേരളത്തിലേക്ക് എത്തുന്നത്.

monal-17

കുംഭമേളയിലെ വൈറൽ താരം മൊണാലിസ ഫെബ്രുവരി 14 ന് കോഴിക്കോട് ചെമ്മണ്ണൂരിൽ എത്തുമെന്നാണ് ബോബി ചെമ്മണ്ണൂർ അറിയിച്ചിരിക്കുന്നത്. രാവിലെ 10.30ക്കാണ് പരിപാടി. താൻ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേക്ക് എത്തുമെന്ന് മൊണാലിസ പറയുന്ന വീഡിയോയും ബോബി ചെമ്മണ്ണൂർ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചെങ്കിലും ബോബി ചെമ്മണ്ണൂർ പൊതുവേദികളിൽ എത്തിയിരുന്നില്ല. സംഭവത്തിൽ ബോബിക്ക് വലിയ ക്ഷീണമാണ് ഉണ്ടായത്. ജയിലിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറാകാതെ നാടകം കളിച്ചത് ബോബിയെ പിന്തുണച്ചവരിലും അനിഷ്ടത്തിന് ഇടയാക്കിയിരിന്നു. ഇത്തരത്തിൽ നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കാൻ ബോബി ചെമ്മണ്ണൂർ ഇറക്കിയ പുതിയ ഐഡിയ കൊള്ളാമെന്നാണ് പലരുടേയും കമന്റ്. പോസിറ്റീവ് കമന്റകളും ധാരാളം ഉണ്ട്. ചില കമന്റുകൾ വായിക്കാം

'ഒരു തവണ അലക്ഷ്യമായി ബാറ്റു ചെയ്ത് വിക്കറ്റു പോയാൽ, പിന്നെയുള്ള കളികളിൽ എങ്ങനെ പന്തുകൾ നേരിടണമെന്ന് നന്നായി അറിയാം ഈ ബോച്ചേക്ക്',

'സൂപ്പർ....ഇത് പോലെയുള്ള പാവങ്ങളെ സ്നേഹിച്ചാൽ 100 കോടി പുണ്യം കിട്ടും'

'ബോ ചെയ്ക്ക് അടുത്ത ഇരയെ കിട്ടി..ഇതാകുമ്പോൾ കുന്തീ ദേവി എന്നൊക്കെ പറഞ്ഞാലും കേസ് ആവില്ല.. അയ്ന് ഭാഷയും അറിയില്ലല്ലോ', 'ഇത് അദ്ദേഹം ഒന്ന് വീണപ്പോൾ സന്തോഷിച്ചവർക്കുള്ള ചെറിയ സമ്മാനം'. 'ബോച്ചേ, പറ്റുമെങ്കിൽ ഈ കുട്ടിക്ക് നമ്മുടെ കേരളത്തിൽ നല്ലൊരു സ്കൂൾ വിദ്യാഭ്യാസ വും കൂടി കൊടുക്കണം',

'നിങ്ങൾ ബോച്ചേ അല്ല പൂച്ച ആണ് .എവിടെ അടിക്കണം എങ്ങനെ അടിക്കണം എന്നു അറിയാവുന്ന നല്ല ഒന്നാന്തരം കണ്ടൻ പൂച്ചയാണ്', 'ഇത് ഹണിക്കുള്ള അടിയാണ്', 'ഈ കുട്ടിക്ക് എന്തായാലും ഒരു രണ്ടു പവൻ ഉറപ്പ്', 'ബോച്ചേ ഒരു അവതാരം തന്നെ അസൂയ കൊണ്ട് പലരും പലതും പറയും, നിങ്ങളുടെ പതനം കാണാൻ ആഗ്രഹിക്കും, എന്നാൽ നിങ്ങളാൽ സഹായിക്കപ്പെട്ടവരുടെ പ്രാർത്ഥനയും, അത് പോലെ നിങ്ങളുടെ വെറൈറ്റി ചിന്തകളും ഉള്ളപ്പോൾ ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവും', 'ആ കൊച്ചിനും കുടുംബത്തിനും ഇയാളെ പററി ഒന്നും അറിയില്ല എന്ന് തോന്നുന്നു, ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുത്തിരുന്നെങ്കില്‍ ഇയാള്‍ ശരിയല്ല എന്ന്', കമന്റുകളിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+