Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹൻലാൽ ആ സിനിമയിൽ ഹണി റോസിനോട് ഇതേ ഡയലോഗ് പറഞ്ഞു,അതിന് കൈയ്യടിച്ചു, പ്രതിഫലവും വാങ്ങി'; രാഹുൽ ഈശ്വർ

ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ച് രാഹുൽ ഈശ്വർ. ഹണി റോസിന്റെ വസ്ത്രധാരണം മോശമാണെന്ന് പറയാത്ത ആരെങ്കിലുമുണ്ടോയെന്നും ആൺ നോട്ടങ്ങളെ കച്ചവടവത്കരിച്ച ശേഷം താൻ അത് അറിഞ്ഞില്ലെന്നും തനിക്ക് തിരിച്ചറിവ് ഇല്ലെന്നും പറയുന്നതിൽ അർത്ഥമില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ട്വന്റി ഫോർ ന്യൂസിനോടായിരുന്നു രാഹുലിന്റെ പ്രതികരണം.

'ഒരു സ്ത്രീയോടും ഒരു രീതിയിലും ആഭാസം പറയുന്നതോ ദ്വയാർത്ഥ പ്രയോഗം നടത്തുന്നതോ ഒരു സമൂഹവും അംഗീകരിക്കില്ല. പക്ഷെ അഭിനേത്രി തന്നെയായ ഫറ ഷിബില പററഞ്ഞ അഭിപ്രായവും ഈ കേരളീയ സമൂഹം ചർച്ച ചെയ്യണം.ആണനോട്ടങ്ങളേയും മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തേയും ഇവിടുത്തെ പല ആളുകളും ചൂഷണം ചെയ്യുന്നുണ്ട്. അതിന് മാർക്കറ്റ് ഉണ്ടാക്കുന്നുണ്ട്. അതിന് ശേഷം അത്തരത്തിൽ നോട്ടങ്ങൾ വന്നുവെന്ന് പറഞ്ഞ് ഇരവാദം പറയുന്നതിൽ അർത്ഥമുണ്ടോയെന്ന സ്ത്രീയായ ഫറ ഷിബില തന്നെ നിലപാട് ഉയർത്തുമ്പോൾ അതുംകൂടി ചേർത്ത് വെച്ച് ഈ സംഭവം വായിക്കണം.

rahuleswar-

കുന്തി എന്ന് വിളിക്കുന്നതൊന്നും ഒരുകാലത്തും യോജിക്കാൻ സാധിക്കില്ല. പക്ഷെ മോൺസ്റ്റർ എന്ന മോഹൻലാൽ ചിത്രത്തിൽ ലാലേട്ടൻ ഇതേ ഡയലോഗ് ഇതേ അഭിനേത്രിയോട് പറയുകയും അതിന് ആൾക്കാര് കൈയ്യടിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ ഡയലോഗ് സിനിമയിൽ പറഞ്ഞിട്ട് പ്രതിഫലം മേടിച്ചതിന് ശേഷം തന്റെ ഈ ചെയ്തികൾക്ക് യാതൊരു റിഫ്ലക്ഷൻസും ഉണ്ടാകില്ലെന്ന് ആരും കരുതരുത്. മോശമായി കമന്റ് ചെയ്യരുത് എന്നാൽ മോശമായ രീതിയിൽ വസ്ത്രം ധരിക്കുന്നുണ്ടെന്ന് തോന്നിയാൽ അത് അക്നോളജ് ചെയ്യാനെങ്കിലും മനസ് കാണിക്കണം.

കണ്ണടച്ച് ഇരുട്ടാക്കലാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിൽ ഒരാളെങ്കിലും കരുതാതിരുന്നിട്ടുണ്ടോ ഹണിറോസിന്റെ വസ്ത്രധാരണം ഓവറല്ലേയെന്ന്. ഫറ ഷിബില ചൂണ്ടിക്കാട്ടുന്നുണ്ട് സ്വന്തം വൾഗർ വീഡിയോ അവർ തന്നെ പ്രമോട്ട് ചെയ്യുന്നുണ്ടെന്ന്. ഇന്നലെ തന്നെ ബോബി ചെമ്മണ്ണൂർ മാപ്പ് പറയാൻ തയ്യാറായതാണ്. അദ്ദേഹം പറഞ്ഞത് ഒരു തരത്തിലും അംഗീകരിക്കുന്നില്ല. പക്ഷെ വൾഗർ വസ്ത്രം ധരിച്ച് ഞാനൊന്നും അറിഞ്ഞില്ലേ രാമാനാരായണ എന്ന് പറയുന്നത് ഇരട്ടത്താപ്പാണ്.

വൾഗറായ വസ്ത്രം ധരിച്ച് അമല പോൾ കോളേജിൽ പോയപ്പോഴും ഓൾ വി ഇമാജിൻ ആ ലൈറ്റ് എന്ന സിനിമയിൽ ദിവ്യപ്രഭ അഭിനയിച്ച രംഗങ്ങളും ലൈംഗിക ദാരിദ്രമുള്ള ആൾക്കാരുടെ ഉള്ളിൽ പ്രതികരണം ഉണ്ടാക്കും എന്ന തിരിച്ചറിവും നടിമാർക്കും വേണം. ആൺ നോട്ടങ്ങളെ കച്ചവടവത്കരിച്ച ശേഷം താൻ അത് അറിഞ്ഞില്ലെന്നും തനിക്ക് തിരിച്ചറിവ് ഇല്ലെന്നും പറയുന്നതിൽ അർത്ഥമുണ്ടോ?

മോൺസ്റ്റർ സിനിമയിൽ മോഹൻലാൽ ഹണി റോസിനോട് ദ്വയാർത്ഥ പ്രയോഗത്തോടെ ഇതേ ഡയലോഗെ കുറേക്കൂടി മോശമായി പറയുന്നുണ്ട്. അതിനാൽ കണ്ണടിച്ച് ഇരുട്ടാക്കരുത്. തീർച്ചയായും ഹണി റോസിന് കേസ് കെടുക്കാൻ വകുപ്പുണ്ട്. പക്ഷെ ബോചെയുടെ വിഷയം ഒരു ക്ഷമയിൽ ഒതുക്കാമായിരുന്നു. പക്ഷെ ഒരു ജാമ്യമല്ലാ കേസിലേക്ക് പോയി', രാഹുൽ ഈശ്വർ പറഞ്ഞു.

നടി ഹണി റോസിന്റെ പരാതിയിൽ ഇന്ന് രാവിലെയാണ് ബോബി ചെമ്മണ്ണൂർ അറസ്റ്റിലായത്. വയനാട്ടിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. നടി പരാതി കൊടുത്തതിന് പിന്നാലെ ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പോലീസ് തന്ത്രപരമായി കസ്റ്റഡിയിൽ എടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+