'ബോബി ചെമ്മണ്ണൂരിന് വേണമെങ്കിൽ സ്വർണം ഇട്ട് മൂടാം, എന്നിട്ടും മകളുടെ വിവാഹം ആഡംബരമില്ലാതെ'; മറുപടി
കൊച്ചി: കോടീശ്വരനാണ് ബോബി ചെമ്മണ്ണൂർ. അദ്ദേഹത്തിന്റെ ആസ്തി 1000 കോടിക്ക് മുകളില്‍ വരുമെന്നാണ് കണക്കുകൾ. ഇത്രയൊക്കെ കോടികൾ ഉണ്ടായിട്ടും പക്ഷെ ബോബി തന്റെ മകളുടെ വിവാഹം ലളിതമായി നടത്തിയത് ചർച്ചയായി. ജ്വല്ലറി ഗ്രൂപ്പ് ഉടമയായിട്ട് കൂടി മകൾ വിവാഹത്തിന് അധികം ആഭരണങ്ങളും അണിഞ്ഞിരുന്നില്ല. ഇപ്പോഴിത എന്തുകൊണ്ടാണ് മകളുടെ വിവാഹത്തിന് ആഡംബരം ഇല്ലാതിരുന്നതെന്ന് പറയുന്ന ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ബോബിയുെട വാക്കുകളിലേക്ക്
'കൊവിഡ് സമയത്തായിരുന്നു വിവാഹം. ആൾക്കാർ കൂടാൻ പാടില്ലെന്നൊരു നിയമം ഉണ്ടായിരുന്നു. അതിനാൽ പിന്നീട് ഒരു പാർട്ടി വെക്കാം എന്നൊക്കെയായിരുന്നു ആലോചന. എന്നാൽ മകൾക്ക് അതിനോടൊന്നും താത്പര്യം ഇല്ലായിരുന്നു. അപ്പാ എന്താണെന്ന് വെച്ചാൽ ചെയ്തോളൂ, കുറച്ച് പാവങ്ങൾ കൊടുക്കുകയോ, പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം കഴിപ്പിക്കുകയോ ഒക്കെ ചെയ്യൂവെന്ന് മകൾ പറഞ്ഞിരുന്നു. മകളുടെ വിവാഹത്തോടൊപ്പം സമൂഹ വിവാഹമൊക്കെ ആലോചിച്ചിരുന്നു. പക്ഷെ കൊവിഡ് നിയന്ത്രണങ്ങൾ കാരണം. അതൊക്കെ ഒഴിവാക്കി ,ബോബി പറഞ്ഞു.

വിവാഹത്തിനോട് തനിക്ക് താത്പര്യമില്ലെന്നും ബോബി വ്യക്താക്കി. ചില ബന്ധങ്ങൾ സ്പോയിൽ ആയിട്ടുണ്ട്. വേണമെന്ന് വിചാരിച്ചിട്ടല്ല, പക്ഷെ സംഭവിച്ച് പോയി. മനുഷ്യരല്ലേ, തെറ്റുകൾ പറ്റുമല്ലോ. ലിവ്- ഇൻ റിലേഷൻഷിപ്പുകൾ നല്ലതാണ്. വിവാഹത്തിനോട് എനിക്ക് താത്പര്യമില്ല. വിവാഹം കഴിച്ച് ജീവിക്കുമ്പോൾ നമ്മുക്ക് ഒരു ലൈസൻസ് കിട്ടി ജീവിക്കും പോലെയാണ്, അവർ നമ്മുടേതായെന്ന തോന്നലാണ്. അടിമ എന്ന് അർത്ഥമില്ല, എങ്കിലും മിക്ക ആണുങ്ങളും പെണ്ണുങ്ങളെ അവരുടെ താഴെ നിർത്താനാണ് ആഗ്രഹിക്കുക. ഭർത്താവ് ഡീ ഒരു കാപ്പി കൊണ്ടുവാടി എന്ന് പറയും , തിരിച്ച് ഭർത്താവിനോട് ഭാര്യ അങ്ങനെ പറയുമോ? ആൺ-പെൺ സമത്വം വേണം. ലിവിങ് ടുഗേദർ ആകുമ്പോൾ ലൈസൻസ് ഉണ്ടാകില്ല, ആരും ആരെ വേണമെങ്കിലും ഇട്ട് പോകും', ബോബി പറഞ്ഞു.
തന്റെ വസ്ത്രത്തെ കുറിച്ചും അഭിമുഖത്തിൽ ബോബി സംസാരിച്ചു-'എന്റെ കോസറ്റ്യൂം എന്റെ ഐഡിയ അല്ല. മുത്തച്ഛന്റെ വസ്ത്രം ഇതായിരുന്നു. അതിൽ നിന്ന് സ്വാധീനം ഉൾക്കൊണ്ടാണ് ഈ വസ്ത്രം ഞാൻ ചെയ്തത്. പഴയകാല ഓർമ്മകളും ബന്ധങ്ങളുമൊക്കെ ഉണ്ട് ഈ വസ്ത്രത്തിൽ . വളരെ ഇഷ്ടമുള്ളവരെ ഇമിറ്റേറ്റ് ചെയ്യുന്നൊരു രീതി എനിക്കുണ്ട്. ഡ്രസ് ഇട്ട് കണ്ണടയിൽ നോക്കി മുത്തച്ഛനെ പോലെ പെരുമാറും. ആദ്യമൊക്കെ ഈ വസ്ത്രം ഇടക്ക് മാത്രമേ ഇടാറുണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് എനിക്ക് സെറ്റായി. വളരെ ലൂസാണ് ഈ വസ്ത്രം. ഏകദേശം 5000ത്തോളം രൂപ വരും. മുൻപൊന്നും ഞാൻ ഡ്രസിൽ ഡിസൈനിങ് ഒന്നും നടത്തിയിരുന്നില്ല. ഇപ്പോൾ നമ്മുടെ തന്നെ ഗാർമന്റ്സിൽ ചെയ്യുന്നുണ്ട്. മുണ്ടിനൊക്കെ ആവശ്യക്കാർ ഉണ്ട്', അദ്ദേഹം പറഞ്ഞു.
സഹായം ചോദിച്ച് വരുന്നവർക്ക് കഴിയുന്നത് പോലെ കൊടുക്കാറുണ്ട്. ഒരു ഏഴായിരം അപേക്ഷകൾ വന്ന് കിടക്കുന്നുണ്ട്. അതായത് 5000 കോടിയെങ്കിലും വേണ്ടി വരും. അത് സാധ്യമല്ലല്ലോ. ഓപ്പറേഷൻ, മരുന്ന്, വീട് വെച്ച് കൊടുക്കുക ഇതൊക്കെയാണ് ഇപ്പോൾ ചെയ്യുന്നതെന്നും ബോബി അഭിമുഖത്തിൽ വ്യക്തമാക്കി.












Click it and Unblock the Notifications