കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ ബോബി ഓടിത്തീര്‍ത്തു, 812 കിലോ മീറ്റര്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: രക്തദാനം മഹാദാനം.... രക്തദാനത്തിന്റെ സന്ദേശം പരത്താനും രക്തബാങ്കുള്‍ തുടങ്ങാനുമായി ബോബി ചെമ്മണ്ണൂര്‍ നടത്തി വന്ന കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഓട്ടത്തിന് അങ്ങനെ സമാപനമായി. 812 കിലോമീറ്ററാണ് ബോബി ഓടിത്തീര്‍ത്തത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബോബിക്കൊരുക്കിയ സ്വീകരണത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രമുഖര്‍ പങ്കെടുത്തു.

'രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ' എന്ന സന്ദേശം ഉയര്‍ത്തിയായിരുന്നു ബോബി ചെമ്മണൂര്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ ഓടിയത്. എന്നാല്‍ സ്വന്തം പരസ്യത്തിന് വേണ്ടിയാണ് ബോബി ഈ ഓട്ടമൊക്കെ നടത്തിയത് എന്നാണ് പ്രധാന ആക്ഷേപം. ഓട്ടത്തിന്റെ പരസ്യത്തിന് വേണ്ടി ചെലവാക്കിയ പണം ഉണ്ടായിരുന്നംെങ്കില്‍ കേരളത്തിന്റെ മുക്കിലും മൂലയിലും വരെ ബ്ലഡ് ബാങ്കുകള്‍ തുടങ്ങാമെന്നും പറയുന്നവരുണ്ട്.

ബോബി ചെമ്മണ്ണൂര്‍ തിരക്കുപിടിച്ച ഒരു ബിസിനസുകാരനാണ്. അതിനിടയിലാണ് ഇങ്ങനെ ഒരു കാര്യത്തിന് വേണ്ടി നൂറ് കണക്കിന് കിലോമീറ്ററുകള്‍ അദ്ദേഹം ഓടിയത്. തിരുവനന്തപുരത്ത് നടന്ന അനുമോദന, സ്വീകരണ യോഗത്തിന്റെ വിശേഷങ്ങളറിയാം...

ബോബിയുടെ ഓട്ടം മാതൃകാപരം

ബോബിയുടെ ഓട്ടം മാതൃകാപരം

രക്തദാനത്തിന്റെ പ്രചാരണത്തിനായി ബോബി ചെമ്മണ്ണൂര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ബോബിക്കായിരിക്കും രാജ്യത്ത് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ റെക്കോര്‍ഡെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദര്‍ തെരേസയുണ്ടാക്കിയ മാറ്റം

മദര്‍ തെരേസയുണ്ടാക്കിയ മാറ്റം

മദര്‍ തെരേസയുടെ ആത്മകഥ വായിച്ചതിന് ശേഷമാണത്രെ ബോബി ചെമ്മണ്ണൂര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞത്. ജീവിതത്തില്‍ സന്തോഷം ലഭിക്കാന്‍ വേണ്ടി പല വഴികളും നോക്കിയെങ്കിലും ഒന്നും ശരിയായില്ലത്രെ. ഇപ്പോള്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുകൊണ്ട് നല്ല സന്തോഷമുണ്ടെന്നും ബോബി പറഞ്ഞു.

രാഷ്ട്രീയത്തിലേക്കില്ല

രാഷ്ട്രീയത്തിലേക്കില്ല

രക്തത്തിന് വേണ്ടിയുള്ള ഓട്ടം കഴിഞ്ഞാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്നാണത്രെ പലരും അദ്ദേഹത്തോട് ചോദിക്കുന്നത്. എന്തായാലും രാഷ്ട്രീയത്തിലേക്കില്ലെന്ന് ബോബി വ്യക്തമാക്കിക്കഴിഞ്ഞു. മന്ത്രിപ്പണിയെങ്ങാന്‍ കിട്ടിയാല്‍ കഷ്ടപ്പാടാണെന്നതാണ് ഇതിന് നല്‍കുന്ന വിശദീകരണം.

സിനിമയിലേക്കും ഇല്ല

സിനിമയിലേക്കും ഇല്ല

സിനിമയില്‍ അഭിനയിക്കുമോ എന്നും ചിലര്‍ സംശയം ചോദിക്കുന്നുണ്ടത്രെ. പക്ഷേ സിനിമയില്‍ അഭിനയിക്കാനും ബോബിക്ക് താത്പര്യമില്ല

റെക്കോര്‍ഡ് ഓട്ടം

റെക്കോര്‍ഡ് ഓട്ടം

ബോബിയുടെ ഓട്ടം എന്തായാലും വെറേുതേയായില്ല. ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡില്‍ ബോബി ഇടം നേടിയിട്ടുണ്ടെന്നാണ് അവകാശ വാദം. വേള്‍ഡ്‌ റെക്കോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് സാധ്യതപട്ടികയിലും ബോബി ചെമ്മണൂര്‍ ഇടം നേടിയിട്ടുണ്ടത്രെ.

English summary
Boby Chemmanur's marathon came to an end.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X