Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹണി റോസിനെ പോലെയുള്ള സെലിബ്രിറ്റികളെ ഇനിയും ഉദ്ഘാടനത്തിന് വിളിക്കുമോ?'; ബോബി ചെമ്മണ്ണൂരിന്റെ മറുപടി..

കൊച്ചി: ജയില്‍ മോചിതനായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് ബോബി ചെമ്മണ്ണൂര്‍. ഇനിയും ഷോറൂമുകളുടെ ഉദ്ഘാടനത്തിന് ഹണിറോസിനെ പോലെയുള്ള സെലിബ്രിറ്റികളെ വിളിക്കുമോ എന്ന ചോദ്യത്തിന് ബോബി മറുപടി പറഞ്ഞു.

'' തീര്‍ച്ചയായും. എന്റെ ഉദ്ദേശ്യം അന്നും ഇന്നുമൊക്കെ സെലിബ്രിറ്റികളെ വിളിക്കുന്നത് മാര്‍ക്കറ്റിംഗ്, സേയ്ല്‍സ് പ്രൊമോഷനാണ്. അത് അവരോട് പറഞ്ഞിട്ടാണ് വിളിക്കുന്നത്. ആ ഉദ്ദേശ്യം മാത്രമെ ഉണ്ടായിട്ടുള്ളൂ.. അത് വിട്ട് വേറെ ഉദ്ദേശ്യമില്ല.

boby

പരാതിക്ക് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന ഉള്ളതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ തനിക്ക് തോന്നുന്നില്ല എന്നാണ് ബോബി പറഞ്ഞത്. അതിനെക്കുറിച്ച് അറിവില്ലെന്നും ബോബി പറയുന്നു. ഈ വിഷയം ബിസിനസ്സിനെ ബാധിച്ചിട്ടില്ലെന്നും ബിസിനസ്സ് നന്നായി നടക്കുന്നുണ്ടെന്നും കസ്റ്റമേഴ്‌സും ഷെയര്‍ ഹോള്‍ഡേഴ്‌സും പോസിറ്റീവായി തന്നെ നില്‍ക്കുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.

ഇന്നലെ ജയിലിൽ നിന്ന് പുറത്തിറങ്ങാത്തതിന്റെ കാരണവും ബോബി ചെമ്മണ്ണൂർ പറഞ്ഞു. കോടതിയോട് ബഹുമാനം മാത്രമാണ് ഉള്ളതെന്നും എന്തോ സാങ്കേതിക കാരണങ്ങളാലാണ് ഇന്നലെ പുറത്തിറങ്ങാൻ കഴിയാതിരുന്നത്‌ എന്നാണ് ബോബി ചെമ്മണ്ണൂർ പറഞ്ഞത്.

ഇന്നലെ ഉക്കതരവുമായി വരാമെന്ന് പറഞ്ഞെങ്കിലും ആരും വന്നില്ല. പിന്നീടാണ് അറിഞ്ഞത് എന്തോ സാങ്കേതിക പ്രശ്നമാണെന്ന്. ഇന്ന് രാവിലെയാണ് പുറത്ത് ഇറങ്ങാൻ സാധിച്ചത്, അദ്ദേഹം പറഞ്ഞു.

സഹതടവുകാരുടെ പ്രശ്നം ഉണ്ടായിരുന്നുവെന്നും ഒരുപാട് പേർ സഹായം തേടിയിരുന്നെന്നും അവർക്ക് സഹായം നൽകുന്നതിനെക്കുറിച്ചെല്ലാം സംസാരിച്ചിരുന്നു എന്നാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള കാരണമല്ലെന്നും ബോബി പറഞ്ഞു.

o

ആ വിഷയത്തിന് വേണ്ടിയല്ല ഇന്നലെ ഇറങ്ങാതിരുന്നത്. ഇന്നലെ ഒപ്പിടാൻ വിസമ്മതിച്ചു എന്ന തരത്തിലുള്ള വാർത്തകളും ശരിയല്ല. അങ്ങനെ ഒപ്പിടാനുള്ള ഒരു സംവിധാനവും ഉണ്ടായിട്ടില്ല. രേഖാ മബലമുള്ള കാര്യമല്ലേ, അങ്ങനെ നിരസ്സിച്ചിട്ടൊന്നുമില്ല. അങ്ങനെ ഒരു സംഭമേ ഉണ്ടായിട്ടില്ലെന്നും ബോബി പറഞ്ഞു.

മനപൂർവം ആരെയും വിഷമിപ്പിക്കാൻ വേണ്ടി ഒന്നും പറയാറില്ല. ആളുകൾക്ക് സഹായം ചെയ്യുന്ന വ്യക്തിയാണ് മനപൂർവം അല്ലെങ്കിലും എന്റെ വാക്ക് കൊണ്ട് ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ യാതൊരു ഈ​ഗോ കോംപ്ലക്സും ഇല്ല. കോടതിയെ ബഹുമാനിക്കുന്നു അദ്ദേഹം പറഞ്ഞു. നടി ഹണി റോസ് നൽകിയ ലൈം​ഗിത അധിക്ഷേപ പരാതിയിലാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയതത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+