Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോബി ചെമ്മണ്ണൂർ അതോടെ പൂച്ചയായി, ഒതുങ്ങി പതുങ്ങി..';ആലപ്പി അഷ്റഫ് പറയുന്നു

ഹണി റോസ്-ബോബി ചെമ്മണ്ണൂർ വിഷയത്തിൽ പ്രതികരിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂർ ഹണി റോസിനോട് ഖേദം പ്രകടിപ്പിച്ചിരുന്നു. തൻ്റെ പേരിൽ നൽകിയ കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആലപ്പി അഷ്റഫിന്റെ പ്രതികരണം. വായിക്കാം

'കേരള ചരിത്രത്തിൽ ആദ്യമായി ദ്വയാർത്ഥ പ്രയോഗത്തിന്റെ പേരിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്ന ആദ്യ കോടീശ്വരനാണ് ബോച്ചേ. ജയിലിൽ അകപ്പെട്ട ബോച്ചക്ക് താൻ ചെയ്ത തെറ് തെറ്റ് എന്താണെന്ന് മനസ്സിലാക്കി തിരുത്താൻ അവസരം കൊടുക്കാതെ അദ്ദേഹം പറഞ്ഞതും ചെയ്തതും ഒക്കെ വീരോചിതമായ കാര്യങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ചില യൂട്യൂബർമാരും മറ്റും സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് പിന്തുണ നൽകി. അതുകൊണ്ട് അദ്ദേഹം അവിടെ കിടന്നുകൊണ്ട് ഇതൊക്കെ തന്നെ ആവർത്തിച്ചു. അവിടെ അണികളെ സൃഷ്ടിച്ചെടുക്കാനും ശ്രമിച്ചു.

bobychem-1

പിന്നീട് നെട്ടോട്ടമോടി ഒരുവിധം ജാമ്യം ഒപ്പിച്ചെടുത്തപ്പോൾ അവിടെയും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാൻ ചില തരികട നാടകങ്ങൾ അരങ്ങേറി. കോടതി കണ്ണുരുട്ടിയപ്പോൾ സ്ഥിതി പരുങ്ങലിൽ ആകുമെന്ന് കരുതി ആ നാടകം ഉപേക്ഷിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന തനിക്ക് വീരോചിതമായ വരവേൽപ്പ് ലഭിക്കുന്നതിനായി കുറെ യൂട്യൂബർമാരെയും പിആർ വർക്കേഴ്സിനെയും ജയിലിന്റെ മുൻപിൽ മാലയും മാലപ്പടക്കവും ബൊക്കെയും ഒക്കെയായി അണിനിരത്തി. എന്നാൽ പോലീസ് മീശ പിരിച്ചപ്പോൾ ആ ശ്രമവും പരാജയപ്പെട്ടു.

ബോച്ചേക്ക് ജയിലിലേക്ക് പോകേണ്ടിവന്നത് ഹണിറോസിൻ്റെ പരാതിയിന് മേലിലുള്ള കേസിലാണ്. അതും ആ പെൺകുട്ടിക്ക് നേരെ നടത്തിയ ബോഡി ഷെയമിങ്ങും ദ്വയാർത്ഥ പ്രയോഗങ്ങളും അതിരുകടന്നപ്പോൾ ഉണ്ടായതാണ്. വർഷങ്ങളുടെ സുഹൃത് ബന്ധവും അടുപ്പവും ബോച്ചയും ഹണി റോസും തമ്മിൽ ഉണ്ടായിരുന്നു. ബോച്ചയുടെ പല ബിസിനസ് സ്ഥാപനങ്ങളുടെയും ഉദ്ഘാടന ചടങ്ങിലെ സ്ഥിരം സെലിബ്രിറ്റി ആയിരുന്നു ഇവർ. അവരോടുള്ള പെരുമാറ്റത്തിലും സംസാരത്തിലും കാലക്രമേണ അസ്വാഭാവികത തോന്നിയപ്പോൾ ഹണി റോസ് പതുക്കെ അയാളിൽ നിന്നും അകലം പാലിക്കാൻ തുടങ്ങി. ഈ കാലയളവിലാണ് ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അവരെ അധിക്ഷേപിച്ചത്.

അവരുടെ അഴകുള്ള അങ്കലാവണ്യത്തെ കുറിച്ച് വർണിക്കാൻ ശ്രമിച്ച ബോച്ചേ അവരുടെ പിൻഭാഗത്തെ വർണിച്ചുകൊണ്ട് പറഞ്ഞത് കുന്തിദേവി ആണെന്നാണ് മഹാഭാരതത്തിലെ കുന്തിദേവിയെ അല്ല ബോച്ച് ഉദ്ദേശിച്ചതെന്ന് എല്ലാവർക്കും അറിയാം. അവരുടെ പിൻഭാഗത്തെ കുറിച്ചുള്ള ഒരു ദ്വയാർത്ഥമായിരുന്നു അത്. ഇതുമാത്രമല്ല ഹണിറോസിനെ പലപ്രാവശ്യം പല രീതിയിലും ആക്ഷേപിച്ച് അപമാനിച്ചു. ഒരു നിവർത്തിയുമില്ലാതെ ഗതികെട്ടാണ് അവർ പരാതി കൊടുക്കാൻ നിർബന്ധിതരായായത്. ഈ പരാതി കൊടുത്ത ശേഷം ഹണി റോസ് ബോച്ചക്കെതിരെ പറഞ്ഞ ഒരു മാസ് ഡയലോഗ് ഉണ്ട്. നിങ്ങളുടെ പണത്തിന്റെ ശക്തിയിൽ നിങ്ങൾക്ക് വിശ്വസിക്കാം, പക്ഷേ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നുവെന്ന്.

ഹണീറോസിന്റെ ഈ വിശ്വാസം ശരിവയ്ക്കുന്നതായിരുന്നു പിന്നീട് നടന്നതെല്ലാം. ബോച്ചയുടെ പണത്തിന്റെയും സ്വാധീനത്തിന്റെയും മുൻപിൽ പതറാതെ അവർ തന്റെ ശരികൾക്ക് വേണ്ടി നീതിക്കായി പൊരുതി. അതവർ നേടിയെടുത്തു. എത്ര ഉന്നതനായാലും ന്യായത്തിന്റെ മുൻപിൽ നീതിയുടെ മുൻപിൽ മുട്ടുകുത്തേണ്ടി വരുമെന്ന മുന്നറിയിപ്പ് കൂടി ഹണി റോസ് ഈ പോരാട്ടത്തിലൂടെ തെളിയിച്ചു. ഈ സംഭവങ്ങൾക്കു ശേഷം ബോച്ചേ ശരിക്കും ഒരു പൂച്ചയായി അദ്ദേഹം ഒതുങ്ങി പതുങ്ങി കോമാളി വേഷങ്ങൾ ഒക്കെ അഴിച്ചുവെച്ച് തന്റെ ബിസിനസ് കാര്യങ്ങളൊക്കെ നോക്കി വളരെ മാന്യനായി നല്ലൊരു മനുഷ്യനായി മുന്നോട്ടു നീങ്ങുകയാണ്.

ഇതിനിടയിൽ അദ്ദേഹത്തിന് മാനസാന്തരം സംഭവിച്ചു താൻ ചെയ്ത തെറ്റിന്റെ ആഴം എത്രയാണെന്ന് അല്പം താമസിച്ചാണെങ്കിലും ബോച്ചക്ക് ബോധ്യപ്പെട്ടു. അദ്ദേഹം പൊതുമധ്യത്തിൽ വന്ന് ഹണീറോസിനോടും കുടുംബത്തോടും മാപ്പ് പറഞ്ഞു. മാപ്പ് കുറിപ്പ് വായിച്ച ജനങ്ങളുടെ മനസ്സിൽ ബോച്ചയോടുള്ള ഇഷ്ടവും മതിപ്പും ഒക്കെ വർദ്ധിക്കുകയാണ് ഉണ്ടായത്. തെറ്റുകൾ സംഭവിക്കാത്ത ആരുമില്ലയ തെറ്റ് തിരിച്ചറിഞ്ഞ് അത് തിരുത്തി ജീവിക്കുമ്പോഴാണ് മനുഷ്യൻ വലിയവനാകുന്നത്. ഇവിടെ ഹണിറോസും അവരുടെ വ്യക്തി പ്രഭാവം തെളിയിച്ചിരിക്കുകയാണ്.അവർ പറയുന്നു ബോബി ചെമ്മണ്ണൂറിന്റെ മാപ്പപേക്ഷ സ്വീകരിച്ചിരിക്കുന്നു ബാക്കി കാര്യങ്ങളിൽ ആലോചിച്ച് തീരുമാനമെടുക്കും എന്ന്. ഇതോടെ അവർ തമ്മിലുള്ള കേസിലും വഴക്കിലും ഒക്കെ ശുഭകരമായ ഒരു പര്യാവസാനം ഉണ്ടായതായി കരുതാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+