Get Updates
Get notified of breaking news, exclusive insights, and must-see stories!

'പലരും ചോദിക്കുന്നുണ്ട് എന്താ പ്രശ്നം ഉണ്ടായതെന്ന്'; വിവാദത്തിന് ശേഷം ഉദ്ഘാടന വേദിയിൽ ബോബി ചെമ്മണ്ണൂർ

വിവാദങ്ങൾക്കിടയിൽ ആദ്യ ഉദ്ഘാടനത്തിന് എത്തി ബോബി ചെമ്മണ്ണൂർ. ഉദ്ഘാടനം വൈകാൻ ഇടയായതിന് സ്ഥാപന ഉടമയോട് ക്ഷമ ചോദിച്ചുകൊണ്ടാണ് ബോബി ചെമ്മണ്ണൂർ പ്രസം​ഗം തുടങ്ങിയത്. താൻ അല്പം തിരക്കിലായിരുന്നു, ജയിലിലായിരുന്നു അതുകൊണ്ടാണ് ഉദ്ഘാടനം വൈകാൻ കാരണമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നത് കൊണ്ട് നിലവിലെ കേസിനെക്കുറിച്ച് അഭിപ്രായമൊന്നും പറയുന്നില്ലെന്നും തന്റെ ജീവിതത്തിൽ അറിഞ്ഞുകൊണ്ട് ആരെയും ഉപദ്രവിക്കാനോ വിഷമിപ്പിക്കാനോ സങ്കടപ്പെടുത്താനോ പോകാറില്ല, പറ്റാവുന്ന സഹായങ്ങളൊക്കെ പറ്റാവുന്ന സമയത്ത് ചെയ്തിട്ടുണ്ടെന്നും ആരോടും വൈരാഗ്യമോ ദേഷ്യമോ ഒന്നുമില്ലെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

BOBY

ബോബി ചെമ്മണ്ണൂരിന്റെ വാക്കുകൾ:

ഹായ് മൈഡിയർ ഫ്രണ്ട്‌സ്, ലവ് യൂ ലവ് യൂ, ആദ്യനമായി നിങ്ങളോട് മാപ്പാണ് പറയാനുള്ളത്. ഉദ്ഘാടനത്തിന് എത്തിപ്പെടാൻ സാധിച്ചില്ല. ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ, അല്പം തിരക്കിലായിരുന്നു, ജയിലിലായിരുന്നു. അതുകൊണ്ട് എത്തിപ്പെടാൻ സാധിക്കാത്തതിൽ ഇതിന്റെ ഓണറിനോടും നാട്ടുകാരോടും മാപ്പ് ചോദിക്കുന്നു. പലരും ചോദിക്കുന്നുണ്ട് എന്താണ് പ്രശ്‌നം ഉണ്ടായത് എന്ന്. ഇത് കോടതിയിൽ ഇരിക്കുന്നത് കൊണ്ട് അതിനേക്കുറിച്ച് കൂടുതൽ പറയുന്നില്ല.

നീതിന്യായ വ്യവസ്ഥയിൽ ഞാൻ വിശ്വസിക്കുന്നു, കോടതിയെ അങ്ങേയറ്റം ഞാൻ ബഹുമാനിക്കുന്നു. അതുകൊണ്ട് പ്രത്യേകിച്ച് അതിനെക്കുറിച്ച് അഭിപ്രായമൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. അതിനുള്ള സമയമല്ല. ഞാൻ എന്റെ ജീവിതത്തിൽ അറിഞ്ഞുകൊണ്ട് ആരെയും ഉപദ്രവിക്കാനോ വിഷമിപ്പിക്കാനോ സങ്കടപ്പെടുത്താനോ പോകാറില്ല, നിങ്ങൾക്ക് അറിയാം, പറ്റാവുന്ന സഹായങ്ങളൊക്കെ പറ്റാവുന്ന സമയത്ത് ചെയ്തിട്ടുണ്ട്. ആരോടും വൈരാഗ്യമോ ദേഷ്യമോ ഒന്നുമില്ല.

സ്‌നേഹം കൊണ്ട് ലോകം കീഴടക്കുക എന്ന സന്ദേശം കൊണ്ടാണ് കുറേ വർഷങ്ങളായി ഞാൻ ജീവിക്കുന്നത്. മനപൂർവ്വം ആരെയും ബുദ്ധിമുട്ടിക്കാനായി ഒന്നും പറയാറില്ല. എന്റെ സംസാരരീതി പൊതുവെ തമാശ രൂപേണ, മാർക്കറ്റിംഗ് ഒക്കെ ചെയ്യാൻ പറയാറുണ്ട്. മനപൂർവ്വം അല്ലെങ്കിൽ പോലും എന്റെ വാക്കുകൾ കൊണ്ട് ആർക്കെങ്കിലും എപ്പോഴെങ്കിലുമൊക്കെ വിഷമിച്ചിട്ടുണ്ടെങ്കിൽ അവരോടൊക്കെ സോറി പറയാൻ എനിക്ക് യാെതാരു വക ഈഗോ കോംപ്ലക്‌സോ ഒന്നും ഇല്ല, ബോബി ചെമ്മണ്ണൂർ പറഞ്ഞു.

നടി ഹണി റോസ് നൽകിയ ലൈം​ഗിക അധിക്ഷേപ പരാതിയിലാണ് ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്ത്. പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. അതേ സമയം ബോബി ചെമ്മണ്ണൂരിനെതിരെ താൻ നൽകിയ പരാതി 100 ശതമാനം ശരിയാണെന്ന് ഹണി റോസ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+