കൂർമ ബുദ്ധിയുള്ള വ്യവസായി, സെലിബ്രിറ്റി സ്റ്റാറ്റസ്, മകളുടെ ഭർത്താവ് സിനിമാനടൻ; കണ്ടതിനുമപ്പുറം ബോചെ
ബോ ചെ എന്ന് വിളിക്കപ്പെടുന്ന ബോബി ചെമ്മണ്ണൂർ പണം കൊണ്ട് ആറാടുന്ന വ്യക്തിയാണെന്നാണ് പൊതുവെ പറയാറുള്ളത്. വസ്ത്രധാരണത്തിലും സംസാരത്തിലും വരെ ഒരു ബോബി സ്റ്റൈൽ എപ്പോഴും പ്രകടമാണ്. ധാരളം ആരാധകരും ബോബിക്കുണ്ട്. ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് കഴിഞ്ഞ ദിവസമായിരുന്നു ജാമ്യം ലഭിച്ചത്. ബോബി ചെമ്മണ്ണൂരിന് സ്വീകരിക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ എത്തിയിരുന്നു എന്നാണ് ശ്രദ്ധേയം. കാരണം ലൈംഗിക അധിക്ഷേ കേസിലാണ് ബോബി അറസ്റ്റിലായത്.
വ്യവാസായിയായ ബോബി ചെമ്മണ്ണൂരിന് എങ്ങനെയാണ് ഇത്തരത്തിൽ ഒരു സെലിബ്രിറ്റി ഇമേജ് ലഭിച്ചത്, ബോബി പോകുന്നിടത്തെല്ലാം വലിയ ആൾക്കൂട്ടവും ആവേശവും എങ്ങനെയാണ് ഉണ്ടായത്? ബോ ചെ എന്ന ബ്രാൻഡായി ബോബ ചെമ്മണ്ണൂർ വളരുകയായിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ മകളുടെ വിവാഹവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നടനും സംവിധായകനുമായ സാം സിബിൻ ആണ് ബോബി ചെമ്മണ്ണൂരിന്റെ മകളെ വിവാഹം കഴിച്ചത്. മകളുടെ പ്രണയം അംഗീകരിക്കാൻ ബോബിക്ക് മടിയുണ്ടയിരുന്നില്ല, നിറഞ്ഞ മനസ്സോടെ വിവാഹം നടത്തി.

ജ്വല്ലറി ബിസിനസ്സിലേക്ക് തിരഞ്ഞതാണ് ബോബിയുടെ കുടുംബം. പിന്നീടങ്ങോട്ട് ബോബി കൈവെക്കാത്ത മേഖലകളില്ല. സിനിമാ നിർമാണം ഉൾപ്പെടയുള്ള മേഖലയിലേക്ക് ബോബി തിരിഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കുന്ന ബോബി പിന്നീട് ബോ ചെ എന്ന ബ്രാൻഡായി ഉയർന്നു,
ബിസിനസ് മാൻ ആയ ബോബി ചെമ്മണ്ണൂരിന് സെലിബ്രിറ്റി സ്റ്റാറ്റസ് തന്നെ ലഭിച്ചു. എപ്പോളും പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബോബി. കേരളത്തിലെ ആദ്യ റോൾസ് റോയ്സ് ഫാന്റം ടാക്സി ആരംഭിച്ചത് ബോബി ചെമ്മണ്ണൂപാണ്. ബോബി ടൂർസ് ആന്റ് ട്രാവൽ ഗ്രൂപ്പിന്റെ ഭാഗമാണ് ഈ ടാക്സി. ഈ ലക്ഷ്വറി ടാക്സിക്ക് 25000 രൂപയാണ് ദിവസ വാടക എന്നാണ് റിപ്പോർട്ട്.
ബെംഗളൂരുവിൽ നിന്നാണ് ബോബി ചെമ്മണ്ണൂർ കൊമേഴ്സിൽ ഉപരി പഠനം നടത്തിയത്. ഡോക്ടറേര്റ്, ഗിന്നസ് റെക്കോർഡ് എന്നിങ്ങനെ പല നേട്ടങ്ങളും അദ്ദേഹം സ്വന്തമാക്കി. റിയൽ എസ്റ്റേറ്റ്, ചിട്ടി കമ്പനി, ഇ കോമേഴ് എന്നിങ്ങനെ പോകുന്നു ബിസിനസ് സാമ്രാജ്യം.
സോഷ്യൽ മീഡിയയിലും സജീവമാണ് ബോബി. 1.6 ദശലക്ഷം ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉണ്ട്. 2.6 ദശലക്ഷം ഫോളോവേഴ്സാണ് ബേസ് ബുക്കിൽ., ബോ ചെ എന്ന യൂട്യൂബ് ചാനലും ഉണ്ട്.












Click it and Unblock the Notifications