Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണി റോസ് പറഞ്ഞപ്പോൾ ഇതല്ലായിരുന്നല്ലോ, എലിസബത്ത് പൊട്ടികരഞ്ഞിട്ടും ബാലക്കെതിരെ കേസില്ലേ; ചെകുത്താൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മുൻ ഭർത്താവും നടനുമായ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഡോക്ടർ എലിസബത്ത് ഉന്നയിക്കുന്നത്. ക്രൂരപീഡനമാണ് തനിക്ക് ബാലയിൽ നിന്നും നേരിടേണ്ടി വന്നതെന്നും ഒടുക്കം ഗത്യന്തരമില്ലാതെ വീട് വിട്ട് ഇറങ്ങുകയായിരുന്നുവെന്നുമാണ് എലിസബത്ത് തുറന്ന് പറഞ്ഞത്.

എലിസബത്തിന്റെ തുറന്ന് പറച്ചിൽ വീഡിയോകൾക്ക് താഴെ നിരവധി പേരാണ് അവരെ പിന്തുണച്ച് കൊണ്ട് കമന്റ് ചെയ്യുന്നത്. ചിലർ കേസ് നൽകണമെന്ന് എലിസബത്തിെനെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം ഇത്രയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് വിഷയത്തിൽ പോലീസോ മറ്റ് സംവിധാനങ്ങളോ നേരിട്ട് കേസ് എടുക്കാത്തത് എന്ന ചോദ്യം ഉയർത്തുകയാണ് യുട്യൂബർ അജു അലക്സ് (ചെകുത്താൻ). അജുവിന്റെ വാക്കുകൾ ഇങ്ങനെ

bala-17

'ആളുകൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലായിരിക്കണം സോഷ്യൽ മീഡിയ പ്രവർത്തിക്കേണ്ടത്. അല്ലാതെ വനിത തീയറ്ററിന്റെ മുൻപിൽ കാണിക്കുന്ന പൊട്ടത്തരങ്ങൾ കാണിക്കാനും മോഹൻലാലിനേയും ആറാട്ടണ്ണനേയും ബാലയേയും പോലുള്ളവർക്ക് മണ്ടത്തരം പറയാനല്ല.

സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ഇട്ടാൽ അയാളെ സഹായിക്കേണ്ട, നിങ്ങൾ നിയപരമായ വഴിയിലൂടെ പോകൂ എന്നൊക്കെ പറയുന്നതിന് തുല്യമാണ് എലിസബത്ത് എന്ന പെൺകുട്ടി വീഡിയോ ഇടുമ്പോൾ കേസുമായി പോകാൻ ഉപദേശിക്കുന്നത്. അവർ ഇത്രയും പരാതി പറഞ്ഞിട്ടും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടും അങ്ങോട്ടേക്ക് പോയി യാതൊരു കേസും എടുക്കുന്നില്ല. ഇനി അവർ പോയി പരാതി കൊടുക്കട്ടെയെന്നാണോ? സോഷ്യൽ മീഡിയയിൽ പറഞ്ഞാൽ തന്നെ അൾട്ടിമേറ്റാണ്. മാധ്യമങ്ങളൊക്കെ വാർത്ത നൽകി. ജനങ്ങളൊക്കെ ഇതുകണ്ടു. സൈബർ സ്പേസിൽ ഇത് വലിയ ചർച്ചയായി. എന്നിട്ടും യാതൊരു നടപടിയും ഇല്ല. നിങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടോ ഞങ്ങൾ കേസെടുക്കാം എന്നല്ലേ പോലീസ് പറയേണ്ടത്.

ചതിയെ പറ്റിയും ഗാർഗിക പീഡനത്തെ കുറിച്ചും ജീവിതം തകർത്തത്തിനെ കുറിച്ചും സ്ത്രീത്വത്തെ അപമാനിച്ചതിനെ കുറിച്ചുമൊക്കെ ആ പെൺകുട്ടി പറയുന്നുണ്ട്. എന്നിട്ടും നടപടിയില്ലാത്തത് എന്ത് അനാസ്ഥയാണ്. കണ്ണും പൂട്ടി, വായ പൊത്തി, ചെവിയും അടച്ച് ഇരിക്കുന്നു. കമന്റിട്ടവനെ പൊക്കുന്നു, ദ്വയാർത്ഥ പ്രയോഗം നടത്തിയവനെ പൊക്കുന്നു, ഇതിലും സിവിയറായ ക്രൈം ഇല്ലാലോ.

അതേസമയം മറ്റൊരു സ്ഥാനത്ത് ഒന്നും അല്ലാത്ത ആൾ, വലുതായി ഒന്നും ഇല്ലാത്ത ആൾ പരാതി പറയുന്നു, അത് കാണുന്നില്ല. എന്തെങ്കിലും മുഴച്ച് ഇരുന്നാലെ നിങ്ങൾ കേസ് എടുക്കുകയുള്ളുവോ. ഒരാൾ പാനിക് സിറ്റുവേഷൻ വന്ന് ഒരാൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുമ്പോൾ നിങ്ങൾ ചോദിക്കുവോ എന്തിനാ സോഷ്യൽ മീഡിയയെ അറിയുക്കുന്നത് പോലീസിൽ കേസ് കൊടുക്കുകയല്ലേ വേണ്ടതെന്ന്.

ഒരു മനുഷ്യൻ ദുരന്തത്തിൽ പെടുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർക്ക് മാത്രമല്ല നമ്മുക്കും അവരെ രക്ഷിക്കാം. കൂടുതലും ഉത്തരവാദിത്തപ്പെട്ടവരാണ് ഇടപേടെണ്ടതെങ്കിലും എന്തെങ്കിലും നമ്മുക്ക് ചെയ്യാൻ സാധിച്ചാൽ ഇടപെടണം. മാധ്യമങ്ങളെന്താണ് ഇടപെടാത്തത്. രേവതി സമ്പത്ത് എന്ന പെൺകുട്ടി വെളിപ്പെടുത്തിയപ്പോൾ കേസ് വന്നു, ഹണി റോസ് ദ്വയാർത്ഥ പ്രയോഗത്തെ കുറിച്ച് പരാതി പറഞ്ഞു, ആത്മഹത്യയുടെ വക്കിലാണെന്ന് പറഞ്ഞപ്പോൾ കേസായി. ഇവിടെ ഒരു പെൺകുട്ടി ദിവസങ്ങളോളം പീഡപ്പിക്കപ്പെട്ട അവസ്ഥ വെളിപ്പെടുത്തിയപ്പോൾ ഒരുത്തനും അത് കാണുകയും കേൾക്കുകയും വേണ്ട.

വനിത കമ്മീഷൻ, വനിത സെല്ല്, മാട കോട ഒക്കെ ഇവിടെ ഉണ്ടല്ലോ, അവരൊന്നും ഉണരാത്തത് എന്തേ? നാണമുണ്ടോ? ഇങ്ങനെയൊക്കെ സംഭവിച്ചാൽ എന്ത് ചെയ്യണമെന്ന് ഉപദേശിക്കുന്നവൻമാരാണ് കമന്റ് നിറയെ , ഇവനെയൊക്കെ വെള്ളത്തിൽ മുക്കിക്കൊല്ലണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+