Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണി റോസ് മറക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്: ഇതൊന്നും നിങ്ങള്‍ കാണുന്നില്ലേയെന്ന് രാഹുല്‍ ഈശ്വർ

ബോബി ചെമ്മണ്ണൂർ നടത്തിയ അധിക്ഷേപ പരാമർശം വലിയ മാനസിക പ്രയാസം ഉണ്ടാക്കിയെങ്കിലും ആദ്യം തന്നെ കേസ് കൊടുക്കുക എന്ന നിലയിലേക്ക് ആലോചിച്ചിരുന്നില്ലെന്നാണ് ഹണി റോസ് വ്യക്തമാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ആവർത്തിക്കരുതെന്ന് അവരെ അറിയിക്കുകയാണ് ചെയ്തത്. അതിന് ശേഷവും വളരെ മോശമായ രീതിയിലേക്ക് പോയപ്പോഴാണ് പരാതിയുമായി മുന്നോട്ട് പോയതെന്നും താരം പറയുന്നു.

മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഹണി റോസ്. അതേസമയം അഭിമുഖത്തില്‍ താരം നടത്തിയ ചില പരാമർശങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ ഈശ്വറും രംഗത്ത് വന്നിട്ടുണ്ട്. പരാതി വളരെ മനോഹരമായ രീതിയില്‍ മാനിപ്പുലേറ്റ് ചെയ്തി സമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്നാണ് ഹണി റോസ് അഭിപ്രായപ്പെടുന്നു. എന്നാല്‍ അത് അങ്ങനെയല്ലേയെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

rahul-honey-boby-

ഞാന്‍ മനോഹരമായി സംസാരിക്കുന്നതുകൊണ്ട് മാനിപ്പുലേറ്റ് ചെയ്യുകയൊന്നും ഇല്ല. ഞാന്‍ പറയുന്ന കാര്യങ്ങളുടെ സത്യാവസ്ഥ ജനങ്ങള്‍ക്ക് അറിയാം. അല്ലെങ്കില്‍ ഹണി റോസ് അഭിമുഖത്തിന് താഴത്തെ കമന്റുകള്‍ എടുത്ത് നോക്കിയാല്‍ മതി. കമന്റുകളില്‍ 100 ല്‍ 99 ശതമാനവും ഹണി റോസിന് എതിരാണ്. വള്‍ഗറായ രീതിയില്‍ വസ്ത്രം ധരിച്ച് വരരുത് എന്ന് തന്നെയാണ് ആളുകള്‍ പറയുന്നത്. ചിലർ മോശം വാക്കുകളിലൂടേയും പ്രതികരിക്കുന്നു. പക്ഷെ അത് ഒരിക്കലും അംഗീകരിക്കാനാകില്ല.

ഹണി റോസിനോട് യോജിപ്പുള്ള ഒരു കാര്യവും വിയോജിപ്പുള്ള രണ്ട് കാര്യവുമായി ഇവിടെ പറയുന്നത്. ആദ്യം തന്നെ യോജിപ്പുള്ള കാര്യം പറയാം. ഹണി റോസ് അല്ല, ഏത് പെണ്‍കുട്ടി ആയാലും സൈബർ ബുള്ളിയിങ്ങിന് ഇരയാകാന്‍ പാടില്ല. അക്കാര്യത്തില്‍ എന്റെ നൂറ് ശതമാനം പിന്തുണയുണ്ട്. അതായത് സൈബർ ബുള്ളിയിങ് പാടില്ലെന്ന കാര്യത്തോട് നൂറ് ശതമാനം യോജിക്കുന്നു.

ഹണി റോസ് മറക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഹണി റോസിന്റെ കൂടെ മുഖ്യമന്ത്രിയും യുവജന കമ്മീഷനും വനിത കമ്മീഷനും 99 ശതമാനം മാധ്യമങ്ങളുമുണ്ട്. എന്നാല്‍ രാഹുല്‍ ഈശ്വർ അടക്കം ചില ആളുകള്‍ പറയുന്ന അഭിപ്രായങ്ങള്‍ക്കാണ് കേരള സമൂഹത്തിന്റെ 90 ശതമാനവും പിന്തുണ നല്‍കുന്നത്. അത് എന്തുകൊണ്ടാണെന്ന് ഹണി റോസ് ആലോചിച്ചിട്ടുണ്ടോയെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.

ഞങ്ങള്‍ പറയുന്നത് സത്യവും മര്യാദയും ആണെന്നുള്ളതുകൊണ്ടാണ് ആളുകള്‍ ഒപ്പം നില്‍ക്കുന്നത്. കണ്ണ് അടച്ചാല്‍ ഇരുട്ടാകില്ല ഹണി റോസ്. ഹണി റോസ് ഇനിയും സിനിമ രംഗത്തേക്ക് വളരെ ശക്തമായ രീതിയില്‍ തിരിച്ച് വരണം. ഒരുപാട് ഉദ്ഘാടനനങ്ങളും ചെയ്യണം. പക്ഷെ മാന്യമായ വസ്ത്രധാരണം ഉണ്ടെന്ന് തിരിച്ചറിയണം. രണ്ടാമതായി അനാവശ്യമായി പുരുഷനെ വേട്ടയാടുന്നത് തെറ്റാണെന്നും മനസ്സിലാക്കണം.

ബോച്ചെ പറഞ്ഞ ചില കാര്യങ്ങള്‍ ശരിയല്ല. പക്ഷെ അതിന്റെ പേരില്‍ അദ്ദേഹത്തെ അഞ്ചാറ് ദിവസം പിടിച്ച് ജയിലില്‍ ഇടുന്നതും ലൈംഗിക പീഡനം നടത്തി എന്ന് പറയുന്നതുമൊക്കെ വൃത്തികേടാണാ. അല്ലെങ്കില്‍ വിമർശനം ഉന്നയിച്ച എനിക്കെതിരെ പരാതി കൊടുക്കുകയല്ല വേണ്ടത്. സുന്ദരമായിരിക്കുക എന്നുള്ളത് എല്ലാവരുടേയും അവകാശമാണ്. എന്നാല്‍ ചില റെഡ് ലൈനുണ്ട്. അത് പാലിക്കണമെന്നാണ് പറയാനുള്ളതെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+