എന്തിനാണ് നിങ്ങള്‍ക്ക് വിറളി , കമന്റ് ബോക്സ് നോക്കൂ; അവർ ബോച്ചെയെ അനുകൂലിക്കുന്നില്ല, പക്ഷെ..: രാഹുല്‍ ഈശ്വർ
ഹണി റോസിനോട് ബോബി ചെമ്മണ്ണൂർ മാപ്പ് പറയണമെന്ന് ആദ്യം പറർഞ്ഞ വ്യക്തികളില്‍ ഒരാള്‍ ഞാനാണെന്ന് രാഹുല്‍ ഈശ്വർ. 'നടി ഹണി റോസുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂർ നടത്തിയ പരാമാർശങ്ങള്‍ ശരിയായില്ല. അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ പിന്‍വലിച്ച് ഹണി റോസിനോട് മാപ്പ് പറയണമെന്ന് ആദ്യം പറഞ്ഞ വ്യക്തികളില്‍ ഒരാള്‍ ഞാനാണ്.' മാതൃഭൂമി ന്യൂസിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ ഈശ്വർ.
യഥാർത്ഥത്തില്‍ ഇവിടെ ലിബറലുകള്‍ എന്താണ് ചെയ്യുന്നത്. ബോച്ചെ ചെയ്ത ശരിയല്ലാത്ത കാര്യം പോലെ തന്നെ, ഹണി റോസിന്റെ ഭാഗത്ത് നിന്നും ശരിയല്ലാത്ത നടപടികളോ നിലപാടുകളോ വന്നെങ്കില്‍ അവരേയും സോഷ്യല്‍ ഓഡിറ്റ് ചെയ്യണം. അതായത് ബോബി ചെമ്മണ്ണൂരിനെ സോഷ്യല്‍ ഓഡിറ്റ് ചെയ്യുന്നത് പോലെ ഹണി റോസിനേയും സോഷ്യല്‍ ഓഡിറ്റ് ചെയ്യണം. ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ക്ക് മാന്യത വേണം, ഹണി റോസിന്റെ വസ്ത്രത്തിനും മാന്യത വേണം. ഞാന്‍ ഈ ഒരു കാര്യം പറയുമ്പോള്‍ മീഡിയക്കാർക്ക് ആകെ വിറളിപിടിച്ച മട്ടാണ്.

99 ശതമാനം മാധ്യമങ്ങളും ഹണി റോസിനൊപ്പം നിന്നപ്പോള്‍ 99 ശതമാനം സാധാരണ ജനങ്ങളും രാഹുല്‍ ഈശ്വറിനൊപ്പം നില്‍ക്കുന്നു. നിങ്ങളുടെ ചാനല്‍ ചർച്ചകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ കണ്ടാല്‍ അത് അറിയാം. അവർ ബോബി ചെമ്മണ്ണൂർ പറയുന്നതിനെ അനുകൂലിക്കുന്നതല്ല. പക്ഷെ ഒരു പെണ്‍കുട്ടിക്ക് സഭ്യതയും മാന്യതയുമുള്ള വസ്ത്രം വേണമെന്ന കേരളീയ സംസ്കാരത്തിന്റെ പൊതു ബോധമാണ് അത്.
ഒരു കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്നലെ വരെ ജാതിയുടേയും മതത്തിന്റേയുമൊക്കെ പേരില്‍ വിഘടിച്ച് നിന്നവർ ഇന്ന് ഹണിറോസിനെതിരെ സമാനമായ നിലപാട് എടുത്ത് മുന്നോട്ട് വരുന്നത് നമ്മുടെ സംസ്കാരിക തനിമയാണ്. ഹണി റോസിനെ എനിക്ക് ഇഷ്ടമാണ്, ബഹുമാനമാണ്. അവർ ഒരു പാന്‍ദക്ഷിണേന്ത്യന്‍ നടിയാണ്. എന്നാല്‍ ഹണിറോസിനെ വിമർശിക്കാനുള്ള ഒരു സ്പെയിസ് കേരളത്തില്‍ ഇല്ലാതാകുന്നത് വലിയ ബുദ്ധിമുട്ടാണെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
ബോബി ചെമ്മണ്ണൂർ വേട്ടയാടപ്പെടണം, എന്നാല്‍ ഹണി റോസ് വിമർശിക്കപ്പെടാന്‍ പോലും പാടില്ലെന്ന സമീപനം ശരിയാണോ. കുന്തീ പ്രയോഗം ശരിയായില്ല. ഞാന്‍ അടക്കം അത് പറഞ്ഞു. ഹണി റോസ് ദക്ഷിണേന്ത്യയുടെ മലൈക്ക അറോയാണെന്ന് പറഞ്ഞാല്‍ പ്രശ്നമില്ല. മറിച്ച് കുന്തിപോലുള്ള പ്രയോഗം നടത്തിയിട്ട് മഹാഭാരതം പറഞ്ഞ് ന്യായീകരിച്ചിട്ടൊന്നും കാര്യമില്ല. ഹണിറോസിന്റേയും അമലപോളിന്റെയും വസ്ത്രത്തില്‍ മിത്വത്വം വേണമെന്ന് പറഞ്ഞാല്‍ പുരുഷവാദിയും ഒന്നാം നൂറ്റാണ്ടിലേയും അഞ്ചാം നൂറ്റാണ്ടിലേയുമൊക്കെ ആളാക്കി മാറ്റുന്ന ഇരട്ടത്താപ്പിനെതിരേയാണ് ആളുകള്‍ പ്രതികരിക്കുന്നത്.
ഏത് ചാനലിന്റേയും കമന്റ് ബോക്സ് നോക്കിയാലും 99.99 ശതമാനം ആളുകളും ഞാന്‍ അടക്കമുള്ള സാധാരണക്കാർ പറയുന്ന വാദത്തിനൊപ്പാണ്. ഒരു മിനിറ്റിന്റെ തമാശ പറഞ്ഞതിന് ഒരാളെ ഒരു വർഷം ജയിലില്‍ ഇടണമെന്ന് പറയുന്നത് അന്യായമാണ്. ആ തമാശ ദ്വായാർത്ഥമായിരുന്നു, അതില്‍ സംശയമില്ല. പക്ഷെ അതിന് ഇങ്ങനെ ജയിലില്‍ ഇടണോയെന്ന് ഹണി റോസ് ചിന്തിക്കണമെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.
അതേസമയം, ഹണി റോസിനെ സോഷ്യല്‍ ഓഡിറ്റ് ചെയ്യാന്‍ അവർ ചെയ്ത തെറ്റ് എന്താണെന്നും അത് നിയമപരമായി എങ്ങനെയാണ് ശരിയാകുകയെന്നും അവതാരക മാതു സജി രാഹുല്‍ ഈശ്വറിനോട് മറുപടിയായി പറഞ്ഞു. കേരളത്തിലെ 99 ശതമാനം പേരും ബോബി ചെമ്മണ്ണൂരിനൊപ്പമാണ് നില്‍ക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications