Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോബി ചെമ്മണ്ണൂരിന് എട്ടിന്റെ പണി, നടിയെ പിന്തുടർന്ന് ശല്യം ചെയ്തു, 2 കുറ്റങ്ങൾ, കുരുക്ക് മുറുക്കി കുറ്റപത്രം

കൊച്ചി: ബോബി ചെമ്മണ്ണൂരിന് കുരുക്ക് മുറുക്കി നടിക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിലെ കുറ്റപത്രം. ബോബി ചെമ്മണ്ണൂര്‍ നടിക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയത് ലൈംഗികാധിക്ഷേപം ഉദ്ദേശിച്ച് തന്നെയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ലൈംഗികാധിക്ഷേപത്തിന് പുറമേ നടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്നുളള കുറ്റവും ബോബിക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ആണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടിയെക്കുറിച്ച് പറഞ്ഞത് അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ച് കൊണ്ടല്ല എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വാദം. ഉദ്ഘാടനത്തിന് എത്തിയ പ്രമുഖ നടിക്കെതിരെ കുന്തീദേവി എന്നതടക്കം നിരന്തരം ബോബി ചെമ്മണ്ണൂര്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് നടി കൊച്ചി സെന്‍ട്രല്‍ പോലീസിന് പരാതി നല്‍കിയത്.

boby chemmanur

കേസില്‍ നടിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നടിക്കെതിരെ മാത്രമല്ല മറ്റ് പലര്‍ക്കെതിരെയും ബോബി ചെമ്മണ്ണൂര്‍ നേരത്തെയും ഇത്തരത്തിലും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി വിവാദത്തിലായിട്ടുളളതാണ്. ഇത്തരത്തിലുളള മുന്‍കാല സംഭവങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ അടക്കം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ലൈംഗികാധിക്ഷേപം നടത്തിയെന്ന നടിയുടെ പരാതിക്ക് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ വയനാട്ടിലെ റിസോര്‍ട്ടില്‍ ചെന്നായിരുന്നു ബോബിയെ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിക്കുകയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

നടിക്കെതിരെ പറഞ്ഞ കാര്യങ്ങളില്‍ മറ്റ് ഉദ്ദേശങ്ങള്‍ ഇല്ലായിരുന്നുവെന്നും മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമായിരുന്നു അതെന്നുമാണ് ബോബി ചെമ്മണ്ണൂര്‍ കോടതിയില്‍ വിശദീകരിച്ചത്. തന്റെ വാക്കുകള്‍ നടി തെറ്റിദ്ധരിച്ചതാണെന്നും ബോബി വാദിച്ചു. മാത്രമല്ല മഹാഭാരതത്തിലെ കുന്തീദേവിയോട് സാമ്യമുളളത് കൊണ്ടാണ് നടിയെ അത്തരത്തില്‍ ഉപമിച്ചത് എന്നും അന്നത്തെ ദിവസം നടിയുടെ വേഷം അത്തരത്തിലായിരുന്നുവെന്നുളള വാദവും കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ഉന്നയിച്ചിരുന്നു. പ്രമുഖ അഭിഭാഷകനായ രാമന്‍പിളള ആണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി കോടതിയില്‍ ഹാജരായത്.

റിമാന്‍ഡ് ചെയ്യപ്പെട്ട ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജയിലിലേക്കാണ് മാറ്റിയത്. ഉടനെ തന്നെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അടിയന്തര പ്രാധാന്യമുളള കേസല്ലെന്ന കാരണത്താല്‍ അപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ഇതോടെ മൂന്ന് ദിവസം ബോബി ജയിലില്‍ കഴിഞ്ഞു. ജനുവരി 14ന് ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+