ബോബി ചെമ്മണ്ണൂർ ബെന്‍സ് കാർ ഫ്രീയായി നല്‍കുന്നു: കേരളത്തില്‍ ഇത് ആദ്യം; ചെയ്യേണ്ടത് ഇത്രമാത്രം
ഹണി റോസ് വിഷയത്തില്‍ ജയിലില്‍ പോയി പുറത്ത് വന്നതിന് പിന്നാലെ തികച്ചും വ്യത്യസ്താനായ ഒരു ബോബി ചെമ്മണ്ണൂരിനെയാണ് ആളുകള്‍ക്ക് കാണാന്‍ സാധിക്കുന്നത്. ജാമ്യത്തിലിരിക്കുന്നതിനാല്‍ ഇനിയും നിയമനടപടി ഭയന്നിട്ടാണോ എന്ന് അറിയില്ലെങ്കിലും പഴയപോലെ അശ്ലീല പരാമർശങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും പൊതുവേദികളില്‍ ബോബി ചെമ്മണ്ണൂർ ഇപ്പോള്‍ നടത്താറില്ല.
ജയിലില്‍ പോകുന്നതിന് മുമ്പ് തന്റെ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമായും നടിമാരെയാണ് കൊണ്ടുവന്നിരുന്നെങ്കില്‍ ഇപ്പോള്‍ അതിനും ചെറിയ രീതിയില്‍ മാറ്റം വന്നിരിക്കുകയാണ്. ജയിലില്‍ നിന്നും പുറത്ത് വന്നതിന് ശേഷം കോഴിക്കോടും കാസർകോടുമായി ബോച്ചെയുടെ രണ്ട് സ്ഥാപനങ്ങളുടെ ഉദ്ഘാടനമാണ് കഴിഞ്ഞത്.

കോഴിക്കോട്ടെ സ്ഥാപനം കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി മോനി ഭോസ്ലെയെന്ന മൊണാലിസ് ഉദ്ഘാടനം ചെയ്തപ്പോള്‍ കാസർകോട് ബോബി നടി അമലാ പോളിനൊപ്പം തന്നെ ലോകമെമ്പാടും ആരധകരുമുള്ള സോഷ്യൽമീഡിയ താരം ഡോളി ചായ്‌വാലയേയും എത്തിച്ചു.
ഇപ്പോഴിതാ ഡോളി ചായ്‌വാലയുമായി ചേർന്ന് മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ. തന്റേയും ഡോളി ചായ്‌വാലയുടേയും ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുന്നവരില്‍ ഒരാള്‍ ബെന്‍സ് കാർ ഫ്രീയായി നല്‍കുമെന്നാണ് പ്രഖ്യാപനം. രണ്ട് പേജുകള്‍ ഫോളോ ചെയ്യുന്നതിനോടൊപ്പം മറ്റ് ചില നിബന്ധനകളുമുണ്ട്. രണ്ട് സുഹൃത്തുക്കളെ മെന്‍ഷന്‍ ചെയ്യുക, വീഡിയോ അഞ്ച് പേർക്ക് ഷെയർ ചെയ്യുക തുടങ്ങിയവയാണ് പ്രധാന നിബന്ധനകള്‍.
പ്രഖ്യാപനം ഇതിനോടകം തന്നെ ആളുകള്‍ ഏറ്റെടുത്തുവെന്നാണ് വീഡിയോയുടെ കമന്റ് ബോക്സ് വ്യക്തമാക്കുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ ബോബി ചെമ്മണ്ണൂരിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. 5 ദിവസത്തിനുള്ളില്‍ തന്നെ വിജയിയെ പ്രഖ്യാപിക്കും. ബെന്‍സില്‍ മാത്രം ഒതുക്കില്ലെന്നും അടുത്ത ഗിവ്എവേയുടെ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തു വിടുമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു.
അതേസമയം, കാസർകോട് ഷോപ്പിന്റെ ഉദ്ഘാടനത്തിനിടെ ആരോഗ്യപ്രശ്നങ്ങളാലും സാമ്പത്തികമായും ബുദ്ധിമുട്ടുന്ന നടി മോളി കണ്ണമാലിക്ക് ബോചെ അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. പണം സ്വീകരിച്ചതിന് പിന്നാലെ വിതുമ്പുന്ന മോളിയുടെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മറ്റൊരാളും ചെയ്യാത്ത നന്മായാണ് ഇത്. ഇത്തരം ഒരു പ്രവർത്തി ചെയ്ത ബോബി ചെമ്മണ്ണൂരിനെ ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് ആളുകള്‍ക്ക് നന്മ ചെയ്യാന്‍ മനസുള്ള ബോച്ചെയ്ക്ക് ആദ്യമേ ദൈവത്തിന്‍റെ പേരില്‍ നന്ദി പറയുകയാണെന്നുമായിരുന്നു പണം സ്വീകരിച്ചതിന് പിന്നാലെയുള്ള മോളി കണ്ണമാലിയുടെ പ്രതികരണം.
ബോബി ചെമ്മണ്ണൂരിന്‍റെ വാഹനത്തില്‍ കയറണമെന്ന മോളി കണ്ണമാലിയുടെ ആഗ്രഹവും കാസർകോട് വെച്ച് സഫലമായി.മോളി ചേച്ചിക്ക് റോള്‍സ് റോയിസില്‍ എനിക്കൊപ്പം കയറണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് തന്‍റെ ജീവനക്കാര്‍ അറിയിച്ചു, ആ ആഗ്രഹം സഫലികരിക്കാനായാണ് ഉദ്ഘാടന വേദിയിലേക്ക് റോള്‍സ് റോയില്‍ ഒന്നിച്ചെത്തിയതെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.












Click it and Unblock the Notifications