ബോബി ചെമ്മണ്ണൂർ ബിസിനസ് രംഗം വിടുന്നോ; സാമ്രാജ്യം കൈമാറുക ഇദ്ദേഹത്തിനോ? സിനിമ നടന്‍: പ്രഖ്യാപനത്തിന് പിന്നില്‍
പാരമ്പര്യമായി തന്നെ സ്വർണ്ണാഭരണ ബിസിനസ് മേഖലയില്‍ സജീവമായ ചെമ്മണ്ണൂർ കുടുംബത്തില്‍ പിറന്ന വ്യക്തിയാണ് ബോബി ചെമ്മണ്ണൂർ. ചെറുപ്പം മുതലേ കുടുംബ ബിസിനസിൽ സജീവമായ അദ്ദേഹം വ്യാപാരം വലിയ തോതില്‍ വികസിപ്പിക്കുകയും മറ്റ് പല മേഖലകളിലേക്കും കടക്കുകയും ചെയ്തു. 1980 കളുടെ തുടക്കത്തിൽ ചെമ്മണ്ണൂർ ജ്വല്ലേഴ്സിന്റെ പ്രവർത്തനം ഏറ്റെടുത്ത അദ്ദേഹം ബ്രാൻഡിന്റെ വളർച്ചയ്ക്ക് കാരണമായ നിരവധി നൂതന മാർക്കറ്റിംഗ് തന്ത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
ബോബി ചെമ്മണ്ണൂരിന് കീഴിലാണ് ചെമ്മണൂർ ജ്വല്ലേഴ്‌സ് ഇന്ത്യയിലേയും വിദേശത്തേയും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നത്. "ഗോൾഡ്-ഓൺ-വീൽസ്" സംരംഭം, സ്വർണ്ണ സമ്പാദ്യ പദ്ധതികൾ തുടങ്ങിയ സവിശേഷമായ മാർക്കറ്റിംഗ് കാമ്പെയ്‌നുകൾ ആരംഭിച്ചുകൊണ്ട് ചെമ്മണൂർ സാധാരണക്കാർക്കിടയിലും സാന്നിധ്യം ശക്തമാക്കി. ഇന്ന് ജ്വല്ലറി ബിസിനസിന് പുറമെ റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ടൂറിസം തുടങ്ങിയ മേഖലകളിലും ഗ്രൂപ്പിന് നിർണ്ണായക സാന്നിധ്യമുണ്ട്.

പരമ്പരാഗത പരസ്യ വഴികള്‍ക്ക് അപ്പുറത്തേക്ക് കടന്നുകൊണ്ടുള്ള ആശയങ്ങള്‍ സ്വീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് ബോബി ചെമ്മണ്ണൂർ. അർജന്റീനിയൻ ഫുട്ബോൾ താരം ഡീഗോ മറഡോണയെ പ്രമോഷണൽ പരിപാടികൾക്കായി ഇന്ത്യയിലേക്ക് കൊണ്ടുവന്നതിലൂടെ വലിയ വാർത്താ പ്രാധാന്യം നേടിയ അദ്ദേഹം ബ്ലഡ് ബാങ്ക് രൂപീകരണത്തിനായി കാസർകോട് മുഴുവന്‍ തിരുവനന്തപുരം വരെ ഓടുകയും ചെയ്തു.
പലപ്പോഴും വിവാദങ്ങളിലും ഇടപിടിച്ചിട്ടുള്ള വ്യക്തിയാണ് ബോബി. സോഷ്യല്‍ മീഡയിലൂടെ അദ്ദേഹം നടത്താറുണ്ടായിരുന്ന അശ്ലീല വർത്തമാനങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും വലിയ രീതിയില്‍ വിമർശിക്കപ്പെട്ടു. ഒടുവില്‍ തനിക്കെതിരെ നിരന്തരം ഇത്തരം നടപടികള്‍ ആവർത്തിച്ചപ്പോള്‍ ഹണി റോസ് നല്‍കിയ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം റിമാന്‍ഡിലാകുകയും ചെയ്തു.
കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം ബോബി ചെമ്മണ്ണൂർ വീണ്ടും വാർത്തകളില്‍ ഇടം പിടിക്കുന്നത് തന്റെ ജ്വല്ലറി ഗ്രൂപ്പിന്റെ കോഴിക്കോട്ടെ പുതിയ ഷോറൂം ഉദ്ഘാടനത്തിന് കുംഭമേളയിലെ വൈറല്‍ താരം മൊണാലിസയെന്ന മോനി ഭോസ്ലയെ കൊണ്ടുവന്നതിലൂടെയാണ്. ഉദ്ഘാടനത്തിന് പിന്നാലെ മൊണാലിസക്കൊപ്പം പ്രത്യേക വാർത്താ സമ്മേളനവും ബോബി ചെമ്മണ്ണൂർ നടത്തി.
വാർത്താ സമ്മേളനത്തിടെ ബോബി ചെമ്മണ്ണൂർ നടത്തിയ ഒരു പ്രഖ്യാപനം അദ്ദേഹം ബിസിനസ് രംഗം വിടുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. മകള്‍ അന്നയുടെ ഭർത്താവ് സാം സിബിനും ബോബി ചെമ്മണ്ണൂരിനൊപ്പം വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. സാമിനെ തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ പ്രധാന ചുമതല ബോബി ഏല്‍പ്പിച്ചു. ഇതോടെയാണ് ബോബി ബിസിനസ് രംഗം വിടുന്നുവെന്ന തരത്തിലുള്ള ചില പ്രചരണങ്ങളുണ്ടായത്.
'ഇത് സാം, എന്റെ മരുമകനാണ്. ആള്‍ ഒരു പൈലറ്റാണ്. കുറച്ച് അഭിനയവും പൈലറ്റുമുണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ പിടിച്ച് ബിസിനസിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ബിസിനസില്‍ ഞങ്ങളെ സഹായിക്കാന്‍ ഇനി ഇദ്ദേഹവും ഉണ്ടാകും. അതിന്റെ ചാർജ് ഏറ്റെടുത്ത് കഴിഞ്ഞു' സാമിനെ പരിചയപ്പെടുത്തിക്കൊണ്ട് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ക്വീന്‍ അടക്കമുള്ള ചിത്രങ്ങളില്‍ അഭിനയിച്ച സാം ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ചില പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. വളരെ ശക്തമായി നിലനില്‍ക്കുന്ന സമയമായതിനാല്‍ തന്നെ ബോബി ചെമ്മണ്ണൂർ അടുത്തകാലത്തൊന്നും ബിസിനസ് രംഗം വിടില്ലെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അതേസമയം തന്നെ സാം ഏകമകളുടെ ഭർത്താവായതിനാല്‍ തന്നെ തലമുറമാറ്റത്തിന്റെ സൂചനകളാണ് ഇതിലൂടെ പുറത്ത് വരുന്നതെന്ന് മറ്റ് ചിലരും ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications