Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിന്റെ മൂന്നാം സീസണിൽ അപ്രതീക്ഷിത മത്സരാർത്ഥികൾ, ബോബി ചെമ്മണ്ണൂരും മത്സരിച്ചേക്കും

കൊച്ചി: ജനപ്രിയ ടെലിവിഷന്‍ ഷോ ആയ ബിഗ് ബോസിന്റെ മൂന്നാം സീസണ്‍ പ്രേക്ഷകരിലേക്ക് എത്താനിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് സീസണ്‍ 3യുടെ പ്രഖ്യാപനം നടന്‍ മോഹന്‍ലാല്‍ നടത്തിയത്. ഇക്കുറിയും മോഹന്‍ലാല്‍ തന്നെയാണ് ബിഗ് ബോസ് അവതാരകന്‍.

മൂന്നാം സീസണില്‍ ആരൊക്കെ മത്സരാര്‍ത്ഥികളായി എത്തുമെന്ന് ബിഗ് ബോസ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ ചര്‍ച്ച ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. പ്രമുഖ വ്യവസായി ആയ ബോബി ചെമ്മണ്ണൂര്‍ ബിഗ് ബോസ് സീസണ്‍ 3ല്‍ മത്സരിക്കാനെത്തിയേക്കും എന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ..

 ബിഗ് ബോസ് സീസണ്‍ 3

ബിഗ് ബോസ് സീസണ്‍ 3

എഷ്യാനെറ്റ് ചാനല്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസിന്റെ ആദ്യത്തെ രണ്ട് സീസണുകളും വിജയകരമായിരുന്നു. രണ്ടാം സീസണ്‍ കൊവിഡ് കാരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം നടനും പരിപാടിയുടെ അവതാരകനുമായ മോഹന്‍ലാല്‍ ആണ് ബിഗ് ബോസ് സീസണ്‍ 3ന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നടന്‍ ടൊവിനോ തോമസ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8ന്റെ വേദിയില്‍ ലോഗോ പ്രകാശനം ചെയ്തു.

ബോ ചെ എത്തിയേക്കും

ബോ ചെ എത്തിയേക്കും

ബിഗ് ബോസ് സീസണ്‍ 3 ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. പ്രേക്ഷകര്‍ ആകാംഷയോടെയാണ് മൂന്നാം സീസണ് വേണ്ടി കാത്തിരിക്കുന്നത്. അതിനിടെയാണ് ബോബി ചെമ്മണ്ണൂര്‍ ബിഗ് ബോസ് മൂന്നാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയേക്കും എന്നുളള സൂചനകള്‍ പുറത്ത് വരുന്നത്.

നൂറ് ദിവസം

നൂറ് ദിവസം

ബോബി ചെമ്മണ്ണൂര്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയായേക്കും എന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നൈയിലെ ഇവിപി സിറ്റിയിലാണ് ബിഗ് ബോസ് ഷോ നടക്കുന്നത്. മത്സരാര്‍ത്ഥികള്‍ നൂറ് ദിവസം പുറംലോകവുമായി ബന്ധം ഇല്ലാതെ ഇവിടെ കഴിയേണ്ടതായി വരും.

നിറഞ്ഞ് നില്‍ക്കുന്ന പേര്

നിറഞ്ഞ് നില്‍ക്കുന്ന പേര്

തിരക്കിട്ട വ്യവസായിയായ ബോബി ചെമ്മണ്ണൂര്‍ ബിസ്സിനസ്സ് തിരക്കുകള്‍ ഒഴിവാക്കി നൂറ് ദിവസം ഇത്തരത്തില്‍ താമസിച്ച് മത്സരിക്കാന്‍ എത്തുമോ എന്നതാണ് അറിയേണ്ടത്. സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും ട്രോളുകളിലും നിറഞ്ഞ് നില്‍ക്കുന്ന പേരാണ് ബോബി ചെമ്മണ്ണൂരിന്റെത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പലവട്ടം ബോബി ചെമ്മണ്ണൂര്‍ ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

നെയ്യാറ്റിന്‍കരയിലെ സഹായം

നെയ്യാറ്റിന്‍കരയിലെ സഹായം

സമീപകാലത്ത് നെയ്യാറ്റിന്‍കരയില്‍ മരണപ്പെട്ട രാജന്‍-അമ്പിളി ദമ്പതികളുടെ മക്കളെ സഹായിക്കാനായി ബോബി ചെമ്മണ്ണൂര്‍ മുന്നോട്ട് വന്നിരുന്നു. അവകാശ തര്‍ക്കമുണ്ടായിരുന്ന ഭൂമി ഉടമയില്‍ നിന്നും വാങ്ങി രാജന്റെ മക്കള്‍ക്ക് നല്‍കാനായിരുന്നു ബോബി ചെമ്മണ്ണൂര്‍ മുന്നോട്ട് വന്നത്. ബോബി ചെമ്മണ്ണൂരിന്റെ ഈ നീക്കത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടി ലഭിച്ചിരുന്നു.

പേരുകൾ ഇവ

പേരുകൾ ഇവ

ബോബി ചെമ്മണ്ണൂരിനെ കൂടാതെ രശ്മി നായര്‍, അര്‍ച്ചന കവി, ഗോവിന്ദ് പത്മസൂര്യ, കനി കുസുതി, സീമ വിനീത് എന്നിവരുടെ പേരുകളാണ് ബിഗ് ബോസ് മൂന്നാം സീസണില്‍ മത്സരാര്‍ത്ഥികളായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഫെബ്രുവരിയില്‍ ആയിരിക്കും ബിഗ് ബോസ് മൂന്നാം സീസണ്‍ ആരംഭിക്കുക എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

വിവാദം നിറഞ്ഞ രണ്ടാം സീസൺ

വിവാദം നിറഞ്ഞ രണ്ടാം സീസൺ

രണ്ടാം സീസണ്‍ കൊവിഡ് കാരണം 75ാം ദിവസം അവസാനിപ്പിക്കേണ്ടതായി വന്നിരുന്നു. രജിത് കുമാര്‍ അടക്കമുളളവര്‍ മത്സരാര്‍ത്ഥികളായി എത്തിയ രണ്ടാം സീസണ്‍ വിവാദങ്ങളും നിറഞ്ഞതായിരുന്നു. മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ രജിത് കുമാര്‍ മുളക് തേച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് ബിഗ് ബോസില്‍ നിന്ന് രജിത് കുമാറിനെ പുറത്താക്കുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+