Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ വിളിച്ച് ബോച്ചെ: എന്നാല്‍ ഇനി ഞങ്ങളുടെ പിന്തുണയില്ലെന്ന്; മറുപടിയും, ഇനി ഹണിക്ക് പണി വീഴും

ഹണി റോസ് വിഷയത്തില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ബോബി ചെമ്മണ്ണൂർ ഇടവേളക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. എന്നാല്‍ പഴയത് പോലെ ദ്വയാർത്ഥ പ്രയോഗങ്ങളോ അശ്ലീല വാക്കുകളൊന്നും ബോബി ചെമ്മണ്ണൂരിന്റെ പുതിയ വീഡിയോകളില്‍ കാണാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം ദിലീപിന്റെ 'ദേ പുട്ടില്‍' കയറി ഭക്ഷണം കഴിക്കുന്ന രംഗങ്ങളും ഒരു റീലാക്കി ബോബി ചെമ്മണ്ണൂർ പങ്കുവെച്ചിട്ടുണ്ട്.

വലിയൊരു സംഘത്തിനൊപ്പമായിരുന്നു ബോബി ദേ പുട്ടില്‍ ഭക്ഷണം കഴിക്കാനായി എത്തിയത്. വിവിധ തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ തന്നെ ദിലീപിനെ ബോബി ചെമ്മണ്ണൂർ വീഡിയോ കോളിലൂടെ ബന്ധപ്പെടുകയും ചെയ്തു. റീലില്‍ ഈ രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ച റീലില്‍ ദിലീപുമായി ചേർത്ത് സമ്മിശ്രമായ അഭിപ്രായമാണ് ആളുകള്‍ പങ്കുവെക്കുന്നത്.

dileep-boby-chemmanur

ദിലീപിനോടുള്ള അമർഷമാണ് ഒരു വിഭാഗം ആളുകള്‍ കമന്റ് ബോക്സില്‍ വ്യക്തമാക്കുന്നത്. 'ഈ ദിലീപിൻ്റെ കൂടെ നടന്നാൽ ഉളള സ്നേഹം പോകും. ഇയാളെ ഒഴിവാക്കൂ. ഇല്ലെങ്കിൽ ഞാന്‍ ഇനി മുതൽ ബോച്ചെ ഫാൻ അല്ലാതാകും. ദിലീപ് അത്രയും മോശക്കാരനാണ്. താങ്കൾ എന്തിന് സ്വന്തം ദേഹത്ത് ഈ ചളി പുരട്ടണം. താങ്കളെ ആരോ ഇതിൽ ഉൾപെടുത്താൻ ശ്രമിക്കുന്നു. അവരെ സൂക്ഷിക്കുക' എന്നാണ് ജികെ പ്രേംകുമാർ കമന്റ് ബോക്സില്‍ കുറിച്ചത്.

'ഇതുപോലെ ദീലിപിൻ്റെ കുടെ ഇരിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഞാൻ തരുന്ന വില വട്ടപൂജ്യമായിരിക്കും കഷ്ടം, പെണ്ണ് കാരണം പണി കിട്ടിയ രണ്ട് മുതലുകൾ, പെണ്ണിന്റെ പ്രതികാരത്തിന്റെ ഇരകള്‍, ബോബി ചെമ്മണ്ണൂരിന്റെ എളിമ വളരെ വലുതാണ് പറയാൻ കാരണം സിനിമാനടൻ തിരിച്ച് ഇങ്ങനെ ചെയ്തു എന്ന് വരില്ല' എന്നിങ്ങനെ പോകുന്നു നെഗറ്റീവ് കമന്റുകള്‍.

അതേസമയം തന്നെ മറുവശത്ത് ദിലീപിനെ പിന്തുണച്ചുകൊണ്ടും ദേ പുട്ടിലെ ഭക്ഷണത്തിന്റെ രുചിയെ പ്രകീർത്തിച്ചുകൊണ്ടും നിരവധിയാളുകളുകള്‍ കമന്റ് ബോക്സില്‍ വരുന്നുണ്ട്. 'ദേ പുട്ടില്‍ ധാരാളം പ്രാവശ്യം പോയിട്ടുണ്ട്. എനിക്ക് അവിടുത്തെ ഭക്ഷണത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ചെമ്മീന്‍ പുട്ടി ആണ്. അത് സൂപ്പറാണ്' എന്നാണ് ഒരു കമന്റ്.

ദിലീപേട്ടനും ബോച്ചെയും ഒരു പോലെ പൊളി, ദിലീപിന്റെ തിരിച്ച് വരവിന് പ്രതീക്ഷയോടെ കാത്തിരിപ്പാണ്, രണ്ടുപേരും ഏറെ ഇഷ്ടപ്പെട്ട വ്യക്തികളാണ്, ജനപ്രിയ നായകനും ബോച്ചെയും സാധാരണക്കാരുടെ ഹീറോകളാണ്. രണ്ട് മികച്ച മനുഷ്യ സ്നേഹികള്‍ ഒരു ഫ്രെയിമില്‍, സിനിമക്കാരെ പിടിച്ച് തുടങ്ങി ഇനി ഹണിക്ക് പണി വീഴും എന്നിങ്ങനെ പോകുന്നു മറ്റ് ചില കമന്റുകള്‍.

ദുബായ് കരാമയിലെ ദേ പുട്ടിലാണ് ബോബി ചെമ്മണ്ണൂരും കൂട്ടരും ഭക്ഷണം കഴിക്കാനായി എത്തിയത്. 'ദേ പുട്ട് ദുബായ്' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന റീല്‍ ബോബി തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലും പങ്കുവെക്കുകയായിരുന്നു. അതേസമയം 'ദേ പുട്ട് ദുബായ്'യുടെ പേജില്‍ ഈ റീലിന്റെ കമന്റ് ബോക്സ് ഓഫാക്കിയിട്ടിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+