Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ മാലാഖമാരാണ്, ബഹുമാനം; ഇത് പറയാന്‍ ഒരു കാരണമുണ്ട്: വെളിപ്പെടുത്തലുമായി ബോബി ചെമ്മണ്ണൂർ

സ്ത്രീകളോട് അങ്ങേയറ്റം സ്നേഹവും ബഹുമാനവുമുള്ള വ്യക്തിയാണ് താനെന്ന് ബോബി ചെമ്മണ്ണൂർ. വനിത ദിനത്തില്‍ ഒരു സ്ത്രീകൂട്ടായ്മ പങ്കെടുപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ അമ്മ പറയുന്ന ചില കാര്യങ്ങളുണ്ട്. ഒരു കല്യാണം കഴിഞ്ഞാല്‍ പുരുഷന് വെറും അഞ്ച് മിനുറ്റിന്റെ പരിപാടിയേയുള്ളു. എന്നാല്‍ സ്ത്രീക്ക് ഒമ്പത് മാസത്തോളം ഗർഭം ചുമന്ന്, കഷ്ടപ്പെട്ട്, വേദന സഹിച്ച് പ്രസവിക്കണം. അപ്പോഴൊക്കെ പുരുഷന് വല്ല പണിയും ഉണ്ടോന്ന് അദ്ദേഹം ചോദിക്കുന്നു.

കുട്ടി ഉണ്ടായി കഴിഞ്ഞ്, കുഞ്ഞ് ഒന്ന് നടക്കുന്നത് വരേയും പറഞ്ഞാല്‍ തീരാത്ത കഷ്ടപ്പാടാണ്. പുരുഷന്‍ എന്തേലും അറിയുന്നുണ്ടോ? കുട്ടി നടന്ന് തുടങ്ങുമ്പോള്‍ തോന്നും എല്ലാം ശരിയാകുമെന്ന്. അപ്പോഴായിരിക്കും അതിലും വലിയ കുരുത്തക്കേട്. വിദ്യാലയങ്ങളില്‍ വിടുമ്പോഴും കുരുത്തക്കേസ് കൂടിക്കൂടി വരികയാണ്. അപ്പോള്‍ വിചാരിക്കും കോളേജില്‍ എത്തട്ടേയെന്ന്. കോളേജില്‍ എത്തുമ്പോള്‍ അതിലും വലിയ കുരുത്തക്കേടായിരിക്കും.

boby-chemannur-jail-1-

ഒടുവില്‍ അമ്മ വിചാരിക്കും ഒരു കല്യാണമൊക്കെ കഴിച്ച് കുട്ടിയൊക്കെയാകുമ്പോള്‍ എല്ലാ ശരിയാകുമെന്ന്. അങ്ങനെ മകന്‍ കല്യാണമൊക്കെ കഴിച്ച് പേരകുട്ടിയൊക്കെ ആകുമ്പോഴേക്കും അമ്മക്ക് അറുപതോ എഴുപതോ വയസ്സ് ആയിട്ടുണ്ടാകും. അതായത് അവരുടെ നല്ലപ്രായം കടന്നുപോയി. പുരുഷന്‍ അപ്പോഴും മറുവശത്ത് ആഘോഷിച്ചുകൊണ്ടിരികുകയായിരുന്നു.

ജീവിതത്തിലെ വലിയൊരു സമയം ഭർത്താവിനും മക്കള്‍ക്കും വേണ്ടി ചിലവഴിക്കുകയാണ്. അവർ വലിയ ത്യാഗമാണ് ചെയ്യുന്നത്. ജീവിതം മറ്റുള്ളവർക്ക് വേണ്ടി ഉഴിഞ്ഞ് വെച്ചിരിക്കുകയാണ്. ഇതിന് ഇടക്ക് ജോലിക്ക് പോകേണ്ടവരുടെ ഗതി വേറെയാണ്. ജോലിക്ക് പോയി അധ്വാനിച്ച് കാശ് ഉണ്ടാക്കണം, വീട്ടിലെ പണി ചെയ്യണം, കുട്ടിയെ നോക്കണം. ഇത്രയും കഴിവും ക്ഷമയുമുള്ള മാലാഖമാരാണ് സ്ത്രീകള്‍. അത് ഒരു യാഥാർത്ഥ്യമാണെന്നും അദ്ദേഹം പറയുന്നു.

ഇതൊക്കെ ഇത്ര കറക്ടായി പറയാന്‍ കാരണം. ഈ പറഞ്ഞതൊക്കെ എൻ്റെ അമ്മ എന്നോട് പറഞ്ഞതാണ്. "ഇത്രയും കാലമായില്ലെ. കല്യാണമൊക്കെ കഴിഞ്ഞിട്ടും നിനക്ക് വല്ല ഉത്തരവാദിത്തവും ഉണ്ടോന്ന്" അമ്മ ചോദിക്കും. എല്ലാവർക്കും അറിയുന്ന ഈ സത്യം ഇവിടെ പറയാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയോട് അനുബന്ധിച്ച് പ്രായമായ ഒരു അമ്മയെ പൊന്നാട അണിയിച്ചുകൊണ്ട് ബോബി ചെമ്മണ്ണൂർ ആദരിക്കുകയും ചെയ്തു. അതേസമയം ബോബി ചെമ്മണ്ണൂർ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയുടെ താഴെ അദ്ദേഹത്തെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധി പേരാണ് മുന്നോട്ട് വരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+