അന്ന് പണം അങ്ങോട്ട് കൊടുത്ത് ജയിലിൽ കഴിഞ്ഞ ബോബി; ഇന്ന് ജാമ്യം കിട്ടാതെ അഴിക്കുള്ളിൽ, 2018ലെ ആ സംഭവം..
നടി ഹണി റോസ് നൽകി പരാതിയിൽ ബോബി ചെമ്മണ്ണൂർ ജയിലിൽ ആയിരിക്കുകയാണ്. ലൈംഗികാധിക്ഷേപം നടത്തിയ കേസിലാണ് ബോബി ചെമ്മണ്ണൂരിന് കോടതി ജാമ്യം നിഷേധിച്ചത്. 14 ദിവസത്തേക്കാണ് ബോബിയെ റിമാൻഡ് ചെയ്തത്. എന്നാൽ വർഷങ്ങൾക്ക് മുൻപ് ബോബി ഇഷ്ടത്തോടെ ജയിലിൽ പോയിട്ടുണ്ട്. അതും അങ്ങോട്ട് കാശ് കൊടുത്ത്.
ജയിൽ ടൂറിസത്തിന്റെ ഭാഗമായിട്ടാണ് ബോബി തെലങ്കാനയിലെ ജയിൽ കഴിഞ്ഞത്. 2018ൽ ആണ് തെലങ്കാനയിലെ സംഗറെഡി ഹെറിറ്റേജ് ജയിലിൽ ഫീൽ ദി ജയിൽ ടൂറിസത്തിന്റെ ഭാഗമായി ബോബി 24 മണിക്കൂർ ജയിലിൽ കഴിഞ്ഞത്. ജയിലിൽ കിടക്കണമെന്ന ആഗ്രഹം വളരെ മുൻപ് തന്നെ ബോബി ചെമ്മണ്ണൂരിന് ഉണ്ടായിരുന്നു.

ജയിലിലെ ജീവിതം എങ്ങനെയെന്ന് അറിയാൻ കേരള പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ വെറുതെ ഒരാളെ ജയിലിലടയ്ക്കാൻ ആവില്ലെന്നായിരുന്നു കേരള പോലീസ് പറഞ്ഞത്.
എന്നാൽ മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ വെച്ച് 2018 ൽ തെലങ്കാനയുടെ ഫീൽ ദി ജയിൽ ടൂറിസം പദ്ധതി വന്നതോടെയാണ് സംഗറെഡി ഹെറിറ്റേജ് ജയിലിൽ കഴിയാൻ ബോബി ചെമ്മണ്ണൂരിന് അവസരം ലഭിച്ചത്. അന്ന് 500 രൂപ അടച്ചാണ് ബോബി ജയിലിൽ കഴിഞ്ഞത്.
ജയിൽ പുള്ളികളെ പോലെ വേഷമൊക്കെ ധരിച്ചായിരുന്നു ജയിലിൽ കഴിഞ്ഞത്. ജയിലിൽ നിന്നുള്ള ഭക്ഷണം കഴിച്ച്. തടവുകാർക്ക് ജയിൽ അധികൃതർ നിർദ്ദേശിച്ചിട്ടുള്ള ജോലിയൊക്കെ ചെയ്താണ് ബോബി ചെമ്മണ്ണൂർ ജയിലിൽ കഴിഞ്ഞത്. ജയിൽ ജീവിതം അറിയാൻ ഉള്ള ആഗ്രഹമാണ് ഇങ്ങനെയൊരു കാര്യം ചെയ്യാൻ കാരണമെന്നാണ് അന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞത്.
അതേ സമയം ഹണി റോസ് നൽകിയ പരാതിയിൽ ബോബിക്ക് ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കാക്കനാട് ജയിലിലാണ് ബോബി ഉള്ളത്. വിധ കേട്ട ബോബിക്ക് രക്ത സമ്മർദ്ദം ഉണ്ടായതിനെ തുടർന്ന് എറണാകുളം ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.
ആരോഗ്യനില തൃപ്തികരമായതിന് പിന്നാലെ കാക്കനാട് ജയിലിലേക്ക് മാറ്റി. നാളെ ജില്ലാ കോടതിയിൽ അപ്പിൽ നൽകുമെന്ന് ജയിലിലേക്ക് പോകുന്നതിനിടെ ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെയാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. വയനാട് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.












Click it and Unblock the Notifications