കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിപിടിത്തവുമായി ബോബി ചെമ്മണ്ണൂര്‍ തെരുവിൽ... പിടിച്ച പട്ടികള്‍ക്ക് താമസിക്കാന്‍ റിസോർട്ട്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ബോബി ചെമ്മണ്ണൂര്‍ എന്നും വിവാദ നായകനാണ്. ബ്ലഡ് ബാങ്ക് ഉണ്ടാന്‍ കേരളം മുഴുവന്‍ ഓടിയപ്പോഴും ഒരു സ്ത്രീയുമൊത്തുള്ള വീഡിയോ പുറത്ത് വന്നപ്പോഴും എല്ലാം ബോബി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു. ഒടുവില്‍ ഓക്‌സിജന്‍ സിറ്റി എന്ന പദ്ധതിയും വിവാദത്തിലായി.

ഇപ്പോള്‍ ബോബി രംഗത്തിറങ്ങിയിരിക്കുന്നത് തെരുവ് നായ്ക്കളെ പിടികൂടാനാണ്. ആളുകളെ വച്ച് നായ്ക്കളെ പിടികൂടുകയല്ല, ബോബി തന്നെ നേരിട്ടിറങ്ങിയാണ് പട്ടിപിടിത്തം.

സെപ്തംബര്‍ 13 ന് ആയിരുന്നു നായപിടിത്ത പരിപാടി ബോബി പ്രഖ്യാപിച്ചത്. ഇതിന് കോഴിക്കോട് ജില്ലാ കളക്ടറോട് അനുമതിയും തേടിയിരുന്നു. ഇപ്പോള്‍ ബോബി നേരിട്ട് തന്നെ നായക്കളെ പിടികൂടി, അതിന്റെ വീഡിയോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

നായപിടിത്തം

നായപിടിത്തം

ഡോ ബോബി ചെമ്മണ്ണൂര്‍ നായകളെ പിടിക്കുന്നു- എന്ന തലക്കെട്ടോടെ സെപ്തംബര്‍ 13 ന് ആയിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് കോഴിക്കോട് മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു പരിപാടിയായിട്ടല്ലത്രെ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.

ആര്‍ക്കും കൂടാം

ആര്‍ക്കും കൂടാം

തെരുവ് നായ്ക്കള്‍ ആളുകളെ ആക്രമിക്കുന്നത് കണ്ട് കണ്ണടക്കാന്‍ സാധിക്കാത്ത മനുഷ്യ സ്‌നേഹികള്‍ക്ക് തനിക്കൊപ്പം ചേരാം എന്നാണ് ബോബി പറയുന്നത്. അതിന് ഒരു ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.

ബോബി നേരിട്ടിറങ്ങി

ബോബി നേരിട്ടിറങ്ങി

എന്തായാലും കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂര്‍ നേരിട്ട് തെരുവിലിറങ്ങി. എല്ലാ സുരക്ഷാ സജ്ജീകരണങ്ങളോടേയും രംഗത്തിറങ്ങിയ ബോബി തെരുവ് നായ്ക്കളെ പിടിക്കുക തന്നെ ചെയ്തു.

 കൈയ്യില്‍ ഗ്ലൗസ്

കൈയ്യില്‍ ഗ്ലൗസ്

കൈയ്യില്‍ പ്രത്യേക തരം ഗ്ലൗ,് ധരിച്ചാണ് ബോബി ചെമ്മണ്ണൂര്‍ പട്ടിപിടിത്തത്തിന് ഇറങ്ങിയത്. നായ്ക്കളെ പിടികൂടാന്‍ പ്രത്യേക കുരുക്കും ഉണ്ടായിരുന്നു. പിടിച്ച നായ്ക്കളെയെല്ലാം കൂട്ടിലാക്കി.

കൊല്ലാനല്ല

കൊല്ലാനല്ല

ഇപ്പോള്‍ തെരുവ് നായ്ക്കളെ പിടികൂടി കൊല്ലുന്നതാണല്ലോ ഒരു ഫാഷന്‍. പക്ഷേ ബോബി ചെമ്മണ്ണൂര്‍ തെരുവ് നായ്ക്കളെ പിടികൂടുന്നത് കൊല്ലാനല്ല കേട്ടോ വളര്‍ത്താനാണ്.

ഡോഗ് റിസോര്‍ട്ട്

ഡോഗ് റിസോര്‍ട്ട്

പിടികൂടിയ തെരുവ് നായ്ക്കളെ വളര്‍ത്താനാണ് പദ്ധതി. ഇവയെ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയില്‍ കല്‍പറ്റയില്‍ ഉള്ള 'ഡോഗ് റിസോര്‍ട്ടിലേക്ക്' മാറ്റും.

പതിനായിരം നായ്ക്കള്‍

പതിനായിരം നായ്ക്കള്‍

ഒന്നോ രണ്ടോ നായ്ക്കളെ പിടിക്കുകയല്ല ബോബിയുടെ ലക്ഷ്യം. കേരളത്തിലുടനീളം നടന്ന് പതിനായിരം നായ്ക്കളെ പിടികൂടുമത്രെ.

ബോബി ഫാന്‍ ക്ലബ്ബ്

ബോബി ഫാന്‍ ക്ലബ്ബ്

ബോബി ചെമ്മണ്ണൂരിനൊപ്പം ബോബി ഫാന്‍സും ബോബി ഫ്രണ്ട്‌സും ചേര്‍ന്നാണ് തെരുവ് നായ്ക്കളെ പിടികൂടാന്‍ ഇറങ്ങിയത്. ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടും ഉണ്ട്.

എന്ത് ചെയ്യും

എന്ത് ചെയ്യും

പതിനായിരം തെരുവ് നായ്ക്കളെ പിടികൂടും എന്നാണ് ബോബി പറയുന്നത്. എന്നാല്‍ ഇത്രയും നായ്ക്കളെ എന്ത് ചെയ്യും. ഇവയെ എല്ലാം കല്‍പറ്റയിലെ ഡോഗ് റിസോര്‍ട്ടില്‍ പാര്‍പ്പിക്കാന്‍ പറ്റുമോ? അങ്ങനെ പാര്‍പ്പിച്ചാല്‍ തന്നെ എന്തായിരിക്കും പുകില്...

വീഡിയോ

ബോബി ചെമ്മണ്ണൂര്‍ തെരുവ് നായ്ക്കളെ പിടികൂടുന്നതിന്റെ വീഡിയോ ആണിത്. തന്റെ ഫേസ്ബുക്ക് പേജിലാണ് ബോബി ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

English summary
Boby Chemmanur to catch 10,000 stray dogs from all over Kerala. Here is the video, how he catch dogs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X