കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിപിടിത്തം ഉപേക്ഷിക്കാതെ ബോബി ചെമ്മണ്ണൂര്‍... എന്തും ചെയ്യും!!!

വയനാട്ടിലെ എസ്‌റ്റേറ്റില്‍ നാട്ടുകാര്‍ തടഞ്ഞാലും തെരുവ് പട്ടികളെ പിടിക്കാതെ വിടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍.

  • By ഷാ ആലം
Google Oneindia Malayalam News

കോഴിക്കോട്: വയനാട്ടിലെ എസ്‌റ്റേറ്റില്‍ നാട്ടുകാര്‍ തടഞ്ഞാലും തെരുവ് പട്ടികളെ പിടിക്കാതെ വിടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍. എല്ലാ ജില്ലകളിലും തെരുവുനായ്ക്കളെ പിടിച്ച് നായപാര്‍ക്കില്‍ സംരക്ഷിക്കുമെന്നും ബോബി വ്യക്തമാക്കി.

പിടികൂടിയ നായ്ക്കളെ മേയാന്‍ വിടില്ലെന്നറിയിച്ച് വയനാട്ടുകാര്‍ പ്രതിഷേധിക്കുന്നതിനിടെയാണ് പിറകോട്ടില്ലെന്ന് പ്രഖ്യാപിച്ച് ബോബി ചെമ്മണൂരിന്റെ വാര്‍ത്താസമ്മേളനം. ഇതിനിടെ ബുധനാഴ്ചയും ബോബി ഫാന്‍സ് പത്തോളം പട്ടികളെ കോഴിക്കോട് നഗരത്തില്‍നിന്ന് പിടികൂടി. നേരത്തെ പിടിച്ചതും പുതിയവയുമൊക്കെ ഇപ്പോള്‍ ബൈപ്പാസിലെ കെടിസി ഗ്രൗണ്ടില്‍ വിശ്രമത്തിലാണ്.

ഒരാഴ്ച കഴിഞ്ഞു

ഒരാഴ്ച കഴിഞ്ഞു

കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയതാണ് ബോബി ചെമ്മണൂരിന്റെ പട്ടിപിടിത്തം. അന്ന് 40ഓളം നായ്ക്കളെ പിടികൂടി വയനാട്ടിലെ തന്റെ പത്തേക്കര്‍ സ്ഥലത്ത് വേലികെട്ടി അവിടെ പാര്‍പ്പിച്ചു.

കേസ് ആയി

കേസ് ആയി

ഇതിനെതിരെ നാട്ടുകാര്‍ സംഘടിച്ചു പൊലീസില്‍ പരാതി നല്‍കി. പട്ടികളെ തിരികെ കൊണ്ടുപോകാന്‍ എഡിഎം ബോബിക്ക് നോട്ടിസും നല്‍കി. പോലീസ് കേസും എടുത്തു.

പട്ടിക്ക് അറിയാമോ

പട്ടിക്ക് അറിയാമോ

ഒരു ജില്ലയ്ക്കപ്പുറം തെരുവുനായ്ക്കളെ കടത്താന്‍ നിയമപരമായി വിലക്കുള്ളതിനാലാണ് ഇത്. എന്നാല്‍, എഡിഎമ്മിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ബോബി. ജില്ലാ അതിര്‍ത്തികള്‍ നമ്മളുണ്ടാക്കിയതല്ലേ, അത് പട്ടിക്കറിയുമോ എന്നതാണ് ബോബിയുടെ ന്യായം. ഹര്‍ജി സ്വീകരിച്ച കോടതി ഇതില്‍ വിധി പറയാന്‍ മാറ്റി.

എല്ലാ ജില്ലകളിലും

എല്ലാ ജില്ലകളിലും

എല്ലാ ജില്ലകളിലും പട്ടികളെ പിടിക്കാന്‍ ബോബി ഫാന്‍സ് ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ ഒരുക്കമാണെന്ന് അദ്ദേഹം പറയുന്നു. ആ നായ്ക്കളെ ഒന്നുകില്‍ വയനാട്ടിലെ തന്റെ എസ്റ്റേറ്റില്‍ വന്ധ്യംകരിച്ച് വളര്‍ത്താന്‍ അനുമതി നല്‍കണം.

സര്‍ക്കാര്‍

സര്‍ക്കാര്‍

തന്നെ ഡോഗ് പാര്‍ക്ക് നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ എല്ലാ ജില്ലയിലും നായപാര്‍ക്കുകള്‍ ആരംഭിക്കണമെന്നാണ് ബോബിയുടെ ആവശ്യം. വയനാട്ടിലെ എസ്‌റ്റേറ്റില്‍ നായകളെ വന്ധ്യംകരിക്കാനെത്തിയ ഡോക്റ്ററെയും നാട്ടുകാര്‍ തടഞ്ഞിരുന്നു. ബോബി എഡിജിപിയുടെ സഹായം തേടിയെങ്കിലും അദ്ദേഹം കൈമലര്‍ത്തുകയായിരുന്നു.

English summary
Boby Chemmannur to continue Stray Dog catching.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X