ബോബി ചെമ്മണ്ണൂർ മൊണാലിസക്ക് നൽകുന്ന പ്രതിഫലം കണ്ണ് തള്ളിക്കും; ചെമ്മണ്ണൂർ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറാക്കും
കുംഭമേളയിലൂടെ വൈറലായ ചാരക്കണ്ണുള്ള മൊണാലിസയെന്ന പെൺകുട്ടിയെ ആർക്കും അത്ര പെട്ടെന്ന് മറക്കാനാകില്ല. തിളങ്ങുന്ന കണ്ണുകളും മനോഹരമായ ചിരിയുമുള്ള കൊച്ചു സുന്ദരി മേളയിൽ രുദ്രാക്ഷമാല വിൽക്കാൻ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു. പെൺകുട്ടിയുടെ സൗന്ദര്യം കണ്ട് ആരോ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കിട്ടു. നിമിഷ നേരം കൊണ്ടാണ് മൊണാലിസയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയത്.
കുംഭമേളയിൽ എത്തിയതോടെ മൊണാലിസയുടെ ജീവിതം മാറിമറിഞ്ഞിരിക്കുകയാണ്. പെൺകുട്ടിയെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. ബോളിവുഡിൽ നടിയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് മൊണാലിസ. മാത്രമല്ല ചെമ്മണ്ണൂർ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറാകാനുള്ള അവസരവും പെൺകുട്ടിക്ക് ലഭിച്ചിരിക്കുകയാണ്. മൊണാലിസ ഇതിന്റെ ഭാഗമായി ഉടൻ കേരളത്തുലെത്തുമെന്ന് കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂർ തന്നെ അറിയിച്ചിരുന്നു.

ഫെബ്രുവരി 14 താൻ ബോബി ചെമ്മണ്ണൂരിനൊപ്പം കോഴിക്കോട് എത്തുമെന്ന് പെൺകുട്ടി പറയുന്ന വീഡിയോ ആണ് ബോബി ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. കോഴിക്കോട് രാവിലെ 10.30യ്ക്കാണ് പരിപാടി. നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടി കൂടിയാണിത്. കേസിനെ തുടർന്നുണ്ടായ ക്ഷീണം തീർക്കാനുള്ള പിആർ പരിപാടി ആണ് ഇതെന്ന തരത്തിലായിരുന്നു വീഡിയോയ്ക്ക് വന്ന കമന്റുകളിൽ ഏറെയും.
നഷ്ടപ്പെട്ട ഇമേജ് തിരച്ചുപിടിക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമായി അറിയാവുന്ന ആളാണ് ബോബിയെന്നും പലരു കമന്റ് ചെയ്തു. അതേസമയം ചെമ്മണ്ണൂർ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറായിട്ടാണ് മൊണാലിസയെ ബോബി കേരളത്തിലെത്തിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, അതും ലക്ഷങ്ങൾ പ്രതിഫലം നൽകി.
15 ലക്ഷമാണ് ബോബി ചെമ്മണ്ണൂർ മൊണാലിസക്ക് പ്രതിഫലമായി നൽകുകയെന്നാണ് റിപ്പോർട്ട്. മൊണാലിസയെ ബോബി കേരളത്തിലേക്ക് കൊണ്ടുവരുന്നുവെന്ന റിപ്പോർട്ടുകൾ വന്നപ്പോൾ തന്നെ പെൺകുട്ടി ലക്ഷങ്ങൾ പ്രതിഫലം ലഭിച്ചേക്കാനുള്ള സാധ്യത ഉണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. പലപ്പോഴും ഉദ്ഘാടനത്തിന് എത്തുന്ന സെലിബ്രിറ്റി താരങ്ങൾക്ക് വലിയ വിലയുള്ള ആഭരണങ്ങൾ ബോബി കൈമാറാറുണ്ട്. അതുകൊണ്ട് തന്നെ പരിപാടിയിൽ വെച്ച് മൊണാലിസയ്ക്ക് കുറഞ്ഞത് രണ്ട് പവന്റെ ആഭരണങ്ങളെങ്കിലും ബോബി കൊടുക്കാനുള്ള സാധ്യത ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരാധകരിൽ പലരും കമന്റ് ചെയ്തത്. മാത്രമല്ല പെൺകുട്ടിക്ക് മികച്ച വിദ്യാഭ്യാസത്തിന്റെ ആവശ്യമുണ്ടെന്നും ബോബിക്ക് കഴിയുമെങ്കിൽ അതിന് കൂടി ശ്രമിക്കണമെന്നും ചിലർ കമന്റ് ചെയ്തിരുന്നു.
നടിയായി തിളങ്ങാൻ മൊണാലിസ; പ്രതിഫലമായി ലഭിക്കുന്നത് ലക്ഷങ്ങൾ
സനോജ് മിശ്ര സംവിധാനം ചെയ്യുന്ന 'ദി ഡയറി ഓഫ് മണിപ്പൂര്‍' എന്ന ചിത്രത്തിലൂടെയാണ് മൊണാലിസ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിനായി പെൺകുട്ടിക്ക് 21 ലക്ഷം രൂപ പ്രതിഫമായി ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഡ്വാൻസ് തുകയായി 1 ലക്ഷം രൂപ ഇതിനോടകം തന്നെ കൈമാറിയത്രേ. ഇതുകൂടാതെ നിരവധി മോഡലിംഗ് അവസരങ്ങളും മൊണാലിസയെ തേടിയെുത്തുന്നുണ്ട്.












Click it and Unblock the Notifications