ബോബി ചെമ്മണ്ണൂർ ഒമാനിലേക്ക്, നിമിഷ പ്രിയയെ രക്ഷിക്കും, യെമനി പൗരന്റെ സഹായം, വലിയ വെല്ലുവിളി ഇത്
ഈ വരുന്ന 16ാം തിയ്യതി ബുധനാഴ്ചയാണ് നിമിഷ പ്രിയയുടെ വധശിക്ഷ യെമനിൽ വെച്ച് നടപ്പാക്കാന്‍ പോകുന്നത്. അവസാന നിമിഷവും നിമിഷ പ്രിയയുടെ ജീവന് രക്ഷിക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നല്കി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാനുളള സാധ്യതകളാണ് പലവഴിക്കും നോക്കുന്നത്.
തന്റെ ജീവന് രക്ഷിക്കണം എന്ന് അപേക്ഷിച്ച് കൊണ്ടുളള നിമിഷ പ്രിയയുടെ വൈകാരിക സന്ദേശം അതിനിടെ ജയിലില്‍ നിന്ന് പുറത്ത് വന്നിരുന്നു. കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ഇടപെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി യെമനില്‍ ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഇനി കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അതിനിടെ വ്യവസായി ബോബി ചെമ്മണ്ണൂരും നിമിഷ പ്രിയയുടെ ജീവന് രക്ഷിക്കാനുളള ശ്രമങ്ങളുടെ ഭാഗമായി ചേര്‍ന്നിരിക്കുകയാണ്.
യെമനിലേക്ക് നേരിട്ട് പോകുക ബുദ്ധിമുട്ടാണ്. അതിനാൽ ഒമാനിലേക്ക് പോയി ചർച്ചകൾ ത്വരിതപ്പെടുത്താനാണ് ബോബി ചെമ്മണ്ണൂരിന്റെ നീക്കം. നിമിഷ പ്രിയയുടെ ഭർത്താവുമായി ബോബി സംസാരിച്ചിരുന്നു. നിമിഷ പ്രിയയുടെ രക്ഷാപ്രവര്‍ത്തന ഫണ്ടിലേക്ക് ബോച്ചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി 1 കോടി രൂപയാണ് ബോബി ചെമ്മണ്ണൂര്‍ സംഭാവന ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. അത് കൂടാതെ തന്റെ അബുദാബിയിലുളള അബ്ദുള്‍ റൗഫ് എന്ന സുഹൃത്തുമായി ചേര്‍ന്ന് കൊണ്ട് നിമിഷ പ്രിയയെ തിരിച്ച് എത്തിക്കാനുളള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.

അബ്ദുള്‍ റൗഫിന്റെ സുഹൃത്താണ് യെമനിലുളള ഇസുദിന്‍ എന്ന ബിസിനസ്സുകാരന്. ദുബായില്‍ ഇദ്ദേഹം ബിസിസ്സുകാരനാണ്. അദ്ദേഹം തന്റെ വീഡിയോകള്‍ ഒക്കെ കാണാറുണ്ട്. അങ്ങനെയാണ് അബ്ദുള്‍ റൗഫ് വഴി തന്റെ അടുത്തേക്ക് എത്തുന്നത്. നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ചുളള സംസാരം വന്നപ്പോള്‍ ഇസുദിന്‍ പറഞ്ഞത് അദ്ദേഹത്തിന് അവരെയൊക്കെ പരിചയമുണ്ട് എന്നാണ്.
അവിടുത്തെ ഗ്രാമത്തലവനും പിന്നെ കൊല്ലപ്പെട്ട ആളുടെ കുടുംബാംഗങ്ങളും ഒക്കെക്കൂടിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. കഴിഞ്ഞ മാസം ശ്രമിച്ചപ്പോഴൊക്കെ മറ്റുളളവര്‍ക്ക് ഉണ്ടായത് പോലുളള അനുഭവം തന്നെയാണ് തനിക്കും ഉണ്ടായത് എന്ന് ബോബി ചെമ്മണ്ണൂര്‍ പറയുന്നു. പണം കൊടുത്താലും കുടുംബത്തിലുളള ചിലരൊക്കെ നിമിഷപ്രിയയോട് ക്ഷമിക്കാന്‍ തയ്യാറല്ല. അതാണ് ഇവിടുത്തെ വലിയ വെല്ലുവിളി.
രണ്ട് ദിവസമായി ശ്രമങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇസുദീന്‍ അവിടെയുളള ഗ്രാമത്തലവനെ ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയതിന്റെ ഭാഗമായി അവര്‍ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തയ്യാറാണ് എന്നാണ് താനുമായി വീഡിയോ കോളില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞത്. ആ വീഡിയോ താന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അതിനൊക്കെ ഒരു തെളിവ് വേണമല്ലോ. എന്ത് ചെയ്താലും ഒരു നെഗറ്റീവ് ഉണ്ടാകും, അത് താന്‍ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ അത് കാരണം പിന്മാറാന് പറ്റില്ലല്ലോ എന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
അബ്ദുള്‍ റൗഫും അറബി പൗരനും ഒക്കെ സംസാരിക്കുന്ന വീഡിയോ ക്ലിപ്പുകളും തന്റെ കൈവശം ഉണ്ട്. അതൊക്കെ മാധ്യമങ്ങള്‍ കൈമാറാന്‍ തയ്യാറാണ്. അവരെ വിശ്വസിച്ച് കൊണ്ടാണ് 1 കോടി രൂപ കൊടുക്കാന്‍ തീരുമാനിച്ചത്. ബാക്കി പണം പിരിച്ചെടുക്കണം. 34 കോടി ചോദിച്ചപ്പോള്‍ 44 കോടി തന്ന മലയാളികള്‍ കട്ടയ്ക്ക് നില്ക്കും. ഒരു അത്യാവശ്യം വന്നാല്‍ ജാതിയും മതവും കക്ഷി രാഷ്ട്രീയവും ഒക്കെ മറന്ന് ഒരുമിച്ച് നിന്ന് മലയാളികള്‍ ലോകത്തിന് മാതൃകയായിട്ടുണ്ട്. വീണ്ടും അത് ഇവിടെ ആവര്‍ത്തിക്കപ്പെടും. ആ ഒരു വിശ്വാസത്തിലാണ് ഇതിലേക്ക് ഇറങ്ങുന്നത്. നിമിഷപ്രിയ സഹായ കമ്മിറ്റി എത്ര പണം പിരിച്ചിട്ടുണ്ട് എന്നൊന്നും അറിയില്ലെന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications