കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോബി ചെമ്മണ്ണൂരിന്റെ 'ഞെട്ടിപ്പിക്കുന്ന' വീഡിയോ... പുലിമുരുകന്‍ മാറി നില്‍ക്കും

ബോബി ചെമ്മണ്ണൂരിന്‍റെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്

  • By നരേന്ദ്രൻ
Google Oneindia Malayalam News

കോഴിക്കോട്: ബോബി ചെമ്മണ്ണൂരിനെ സംബന്ധിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. അതില്‍ ഏതാണ് സത്യം ഏതാണ് നുണ എന്നൊന്നും ആര്‍ക്കും കൃത്യമായി അറിയില്ല.

എന്നാല്‍ ഒരു കാര്യം സത്യമാണ് , ബോബിക്ക് കരാട്ടെ അറിയാം. അത് തെളിയിക്കുന്ന വീഡിയോയും ഉണ്ട്. പക്ഷേ അത് കണ്ടാല്‍ ആരും ചിരിക്കുകയൊന്നും ചെയ്യരുത്.

കരാട്ടെ മാത്രമല്ല, ബോബിയുടെ ധൈര്യം തെളിയിക്കുന്ന വേറെ ഒരു വീഡിയോ കൂടി ഉണ്ട്. നല്ല ഒറിജിനല്‍ 'വരയന്‍പുലിയെ' കെട്ടിപ്പിടിക്കുന്ന വീഡിയോ.

റണ്‍ ബോബി റണ്‍

കേരളത്തില്‍ അങ്ങോളം ഇങ്ങോളം ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി ഓടിയ ആളാണ് ബോബി ചെമ്മണ്ണൂര്‍. എന്നാല്‍ ആ ബ്ലഡ് ബാങ്കുകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ചോദിക്കരുത്.

ഓക്‌സിജന്‍ സിറ്റിയുടെ വിവാദം

ബോബിയുടെ നേതൃത്വത്തില്‍ തുടങ്ങാനിരിക്കുന്ന ഓക്‌സിജന്‍ സിറ്റിയും വലിയ വിവാദത്തിലാണ്. അതിന്റെ അവസ്ഥയും ചോദിക്കരുത്.

കരാട്ടെ അറിയാം.. അടിച്ചൊതുക്കും

ബോബിയുടെ കരാട്ടെ പ്രകടനം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതിന്റെ വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത് ബോബിയുടെ ഫേസ്ബുക്ക് പേജില്‍ തന്നെ

ബെസ്റ്റ് ഡെമോ ഫൈറ്റ് ട്രോഫി

കോഴിക്കോട് അത്തോളിയില്‍ നടന്ന കാജു കാഡോ കരാട്ടെയില്‍ ബെസ്റ്റ് ഡെമോ ഫൈറ്റ് ട്രോഫി കിട്ടിയത് ബോബി ചെമ്മണ്ണൂരുനാണ്.

ഇതാണ് ആ വീഡിയോ. എതിരാളി കാര്യമായിട്ടൊന്നും ചെയ്യാത്തതുകൊണ്ട് കുഴപ്പമില്ല. എന്തായാലും ഡെമോ ഫൈറ്റ് ആണല്ലോ.

കരാട്ടെ പ്രകടനം മാത്രമല്ല കേട്ടോ... ധൈര്യത്തിന്റെ കാര്യത്തില്‍ ബോബി അതുക്കും മേലെയാണ്. കടുവയ്‌ക്കൊപ്പം ഉള്ള വീഡിയോ... അതിലും ഉണ്ട് ചില കരാട്ടെ അഭ്യാസങ്ങള്‍.

പട്ടിപിടിത്തം നിര്‍ത്തിയോ

തെരുവ് നായ ശല്യം അവസാനിപ്പിക്കാന്‍ പട്ടിപിടിത്തവുമായും ബോബി ഇറങ്ങിയിരുന്നു. ഡോഗ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഇറങ്ങിയതിനെ കുറിച്ച് പിന്നീട് കാര്യമായൊന്നും കേട്ടില്ല എന്നതാണ് സത്യം.

English summary
Boby Chemmanur Karate video gone viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X