Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണി റോസ് അക്കാര്യം മനസ്സിലാക്കുന്നത് നല്ലതാണ്; ഇത് ബോച്ചേയുടെ വിജയം, കണ്ടുപഠിക്കട്ടെ: രാഹുല്‍ ഈശ്വർ

ചെമ്മണ്ണൂർ ജ്വല്ലേഴ്സിന്റെ കോഴിക്കോട്ടെ പുതിയ ഷോറൂം ഉദ്ഘാടനത്തിനായി കുംഭമേളയിലെ വൈറല്‍ താരം മൊണാലിസയെ കൊണ്ടുവന്ന ബോബി ചെമ്മണ്ണൂരിനെ അഭിനന്ദിച്ച് രാഹുല്‍ ഈശ്വർ. ഇത് ബോച്ചെയുടെ വിജയമാണ്. ആ വിജയത്തില്‍ സന്തോഷിക്കുന്ന വ്യക്തിയാണ് ഞാനെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കൂട്ടത്തില്‍ ഹണി റോസിനെതിരായ വിമർശനവും സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ രാഹുല്‍ ഈശ്വർ നടത്തുന്നുണ്ട്.

ബോച്ചെയും മൊണാലിസയും തരംഗമായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. അതില്‍ വളരെ അധികം സന്തോഷമുണ്ട്. മോനി ഭോസ്ലെയെന്നാണ് മൊണാലിസയുടെ പേര്. 16 വയസ്സ് മാത്രമാണ് പ്രായം. പാവപ്പെട്ട കുടുംബത്തില്‍ നിന്ന് വരുന്ന പെണ്‍കുട്ടി. അത്തരം ഒരു വ്യക്തി വലിയ നിലയിലേക്ക് എത്തുന്നത് കാണുമ്പോള്‍ സന്തോഷമാണ്. ബോച്ചെ എന്ന വ്യക്തിയെ എനിക്ക് വ്യക്തിപരമായി തന്നെ അറിയാം. എന്നാല്‍ ഹണി റോസുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ തെറ്റാണെന്ന് പറഞ്ഞ ആള്‍ തന്നെയാണ് ഞാന്‍.

honey-rahul

നമ്മുടെ കേരളത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ഒരു വ്യക്തിയാണ് ബോച്ചെ. അദ്ദേഹത്തെ അപമാനിക്കാനും അധിക്ഷേപിക്കാനുമൊക്കെ ഒരുപാട് പേർക്ക് താല്‍പര്യമായിരുന്നു. എന്നാല്‍ ബോച്ചെ വീണ്ടും തരംഗമാവുകയാണ്. മൊണാലിസ കോഴിക്കോട് എത്തിയതോടെ വലിയ തിരക്കാണ് അവിടെ അനുഭവപ്പെട്ടതെന്നാണ് ഒരുപാട് ആളുകള്‍ വിളിച്ച് പറഞ്ഞതെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

15 ലക്ഷം രൂപയാണ് ബോബി ചെമ്മണ്ണൂർ മൊണാലിസക്ക് കൊടുത്തതെന്ന് പറയുന്നു. മറ്റ് ചിലർ വേറെ തുകയാണ് പറയുന്നത്. എന്നാല്‍ യഥാർത്ഥ തുക എത്രയാണെന്ന് എനിക്ക് അറിയില്ല. ബോച്ചെ ഒരു ഡയമണ്ട് നെക്ലെസ് മൊണാലിസയുടെ കഴുത്തില്‍ അണിയിച്ചതും വലിയ വൈറായി മാറി. ഇതെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഹണി റോസിനുള്ള മറുപടിയാണ്.

സാധാരണ ഗതിയില്‍ മറ്റൊരാളെ വിമർശിച്ചുകൊണ്ടുള്ള വീഡിയോ ചെയ്യാത്ത വ്യക്തിയാണ് ഞാന്‍. ഹണി റോസിനെ വലിയ തുകയൊക്കെ കൊടുത്ത് ഇതുപോലെ രണ്ടോ മൂന്നോ ഉദ്ഘാടന പരിപാടിക്ക് കൊണ്ടുവന്നതാണ്. അതിന് ശേഷം അദ്ദേഹത്തെ ജയിലില്‍ ഇടാന്‍ കൂട്ടുനിന്നതും പരാതി ഓവർ ആക്കിയതുമെല്ലാം നമ്മള്‍ കണ്ടതാണ്. ബോബി പറഞ്ഞ കാര്യം തെറ്റാണെന്ന് അംഗീകരിക്കുന്നു. പക്ഷെ അദ്ദേഹത്തെ ജയിലില്‍ ഇടാനും , ബോബി മാപ്പ് പറയണമെന്നും പറഞ്ഞ എനിക്കെതിരെ അടക്കം ഒന്നും രണ്ടും പരാതി കൊടുത്ത ഹണി റോസ് ഇത് കാണണം.അതായാത് ഞാന്‍ മാത്രമല്ല, ഉദ്ഘാടനം ചെയ്യാന്‍ ഈ നാട്ടില്‍ വേറെ ആളുകള്‍ ഉണ്ടെന്നും ഹണി റോസ് മനസ്സിലാക്കണം.

ഹണി റോസിനെക്കാള്‍ മൊണാലിസ വൈറലായി മാറിയതിലെ സന്തോഷം ഞാന്‍ മറച്ചുവെക്കുന്നില്ല. ഇത് ബോച്ചെയുടെ ഒരു വിജയമാണ്. ആ വിജയത്തില്‍ സന്തോഷിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. എത്ര കേസ് കൊടുത്താലും ഇല്ലെങ്കിലും പറയാനുള്ളത് നേരിട്ട് തന്നെ പറയും. അല്ലാതെ ഹണി റോസിനെ പോലെ ആരെങ്കിലും അറസ്റ്റിലായതുകൊണ്ട് എനിക്ക് സന്തോഷമൊന്നും ഇല്ലെന്ന നുണ പറയില്ല.

മൊണാലിസയെപ്പോലെയുള്ള വ്യക്തികളെയാണ് നാം പ്രമോട്ട് ചെയ്യേണ്ടത്. അവരേപോലുള്ളവർ കൂടുതലായി ഉയർന്ന് വരണം. മഹാകുംഭമേളയിലൂടെ ഇന്ത്യ മുഴുവന്‍ വൈറലായി മാറിയ പെണ്‍കുട്ടിയെ കോഴിക്കോട് ഒരു പൊതുപരിപാടിക്ക് എത്തിക്കാന്‍ കഴിഞ്ഞ ബോച്ചെക്ക് ഒരു കൈയ്യടി. അദ്ദേഹം ഇനിയും ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യട്ടേയെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+