ബോബി ചെമ്മണ്ണൂർ വർഷങ്ങൾക്ക് മുൻപ് പ്രവചിച്ചത് സംഭവിച്ചു, സ്വർണവില ഇനി താഴേക്ക്, കുറയുക ഇത്ര, പുതിയ പ്രവചനം
വർഷങ്ങൾക്ക് മുൻപേ സ്വർണവിലയിലെ ഇന്നത്തെ കുതിപ്പ് മുന്നിൽ കാണുകയും പ്രവചിക്കുകയും ചെയ്ത ആളാണ് വ്യവസായിയായ ബോബി ചെമ്മണ്ണൂർ. സ്വർണത്തിന് വില അൻപതിനായിരം കടക്കുമെന്നും അത് കഴിഞ്ഞ് 1 ലക്ഷം ആകുമെന്നും പറഞ്ഞപ്പോൾ ആളുകൾ പരിഹസിച്ചു. ഇന്നിതാ സ്വർണം പവന് 1 ലക്ഷത്തിലേക്ക് അടുക്കുന്നു. ഏതാനും ആയിരങ്ങൾ കൂടി കൂടിയാൽ വില 1 ലക്ഷം എത്തും.
ഇനി എന്താകും സ്വർണ വിലയുടെ അവസ്ഥ എന്ന ആശങ്ക എല്ലാവർക്കും ഉണ്ട്. വില 1 ലക്ഷത്തിനും മുകളിലേക്ക് പോകുമോ അതോ താഴുമോ?
മീഡിയാ വണ്ണിന് നൽകിയ പ്രതികരണത്തിൽ ബോബി ചെമ്മണ്ണൂർ പറയുന്നത് ഇതാണ്: '' കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് വെച്ചിട്ടാണ് സ്വര്‍ണവില ഉയരുമെന്ന് പറഞ്ഞത്. അന്ന് പവന് പന്ത്രണ്ടായിരം രൂപ ആയിരുന്നു. ഞാന്‍ പറഞ്ഞു ഇത് അന്‍പതിനായിരത്തിലേക്ക് എത്തും എന്ന്. അന്ന് ഇന്നത്തെ പോലെ ട്രെന്‍ഡോ സ്വര്‍ണത്തിന് ഡിമാന്‍ഡോ ഇല്ല. ഒന്നും അല്ലാത്തൊരു സമയത്ത് അന്‍പതിനായിരം എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും എന്നെ കളിയാക്കി. പക്ഷേ ഇപ്പോ എല്ലാവര്‍ക്കും പറയാം വില കൂടും എന്നൊക്കെ.

താനത് പറഞ്ഞ് ഒരു വര്‍ഷത്തിനുളളില്‍ തന്നെ വില ഇരട്ടിയായി. പന്ത്രണ്ടായിരം എന്നുളളത് 25,000 ആയി. അടുത്ത വര്‍ഷം അത് 50,000ത്തിലേക്ക് കുതിച്ചു. പിന്നീട് താന്‍ പറഞ്ഞത് അന്‍പതിനായിരം എന്നുളളത് 1 ലക്ഷം ആവും എന്നായിരുന്നു. അത് മീഡിയയില്‍ ഒക്കെ വന്നിരുന്നു, വൈറലായിരുന്നു.
പക്ഷേ ഇപ്പോള്‍ കണ്ടിട്ട് പഴത് പോലെ പ്രവചിക്കാനുളള ഒരു ഗട്ട്‌സ് കിട്ടുന്നില്ല. നേരത്തെ ഡോളര്‍-കറന്‍സി വിനിമയവും എണ്ണ എന്നിവയൊക്കെ നോക്കി ഒരു പഠനം നടത്താന്‍ പറ്റും. ഇപ്പോഴത്തെ കാര്യം ഇതൊന്നുമായി പൂര്‍ണമായും ബന്ധപ്പെട്ടത് അല്ല. ഇതുവരെ ഇല്ലാത്ത തരത്തിലുളള ഗെയിമുകളും ബിസിനസ്സും ഒക്കെയാണ് ലോകത്ത്.
ഏകദേശം 1 ലക്ഷം ആയി സ്വര്‍ണ വില. അധികം വൈകാതെ 1 ലക്ഷം ആകും. എനിക്ക് തോന്നുന്നത് 25 ശതമാനം വില താഴേക്ക് പോകാന്‍ സാധ്യത ഉണ്ട് എന്നാണ്. ബാക്കിയൊക്കെ വലിയ വലിയ ആള്‍ക്കാരുടെ കയ്യിലാണ്. പേരുകളൊന്നും പറയാനാകില്ല. വില കൂടുന്നത് നമുക്കൊക്കെ സന്തോഷമാണ്. കടകളും ബ്രാഞ്ചുകളും ഒക്കെ ഉളളവര്‍ക്ക്, ആയിരക്കണക്കിന് കിലോ സ്വര്‍ണം സ്‌റ്റോക്ക് ഉളളവര്‍ക്ക് വില കയറുന്നത് സന്തോഷമാണ്. പക്ഷേ സാധാരണക്കാര്‍ക്ക്, 50 പവന്‍ കൊടുത്ത് മകളെ കെട്ടിച്ചിരുന്നവര്‍ക്ക് 5 പവനിലേക്കും 10 പവനിലേക്കും ഒതുങ്ങേണ്ടി വരികയാണ്. സെയില്‍സും കുറയും. ഇത് കേട് വരാത്ത സാധനം ആയത് കൊണ്ട് സന്തോഷം.
ഇപ്പോഴത്തെ സ്വര്‍ണവില 1 ലക്ഷത്തിന് മുകളിലേക്ക് കാര്യമായ ഉയര്‍ച്ച ഉണ്ടാകാന്‍ സാധ്യതയില്ല. കുറച്ച് മാറ്റം ഉണ്ടാകും. കറന്‍സി, എണ്ണ ഇവയുടെ വിലയുമായി എന്തെങ്കിലും ബന്ധം ഉണ്ടാകണമല്ലോ. കറന്‍സി, എണ്ണ പോലുളളവയുടെ ബേസ് ആണ് സ്വര്‍ണം. ട്രെന്‍ഡുകള്‍ മാറി. സ്വര്‍ണം ഉപയോഗിക്കാത്ത ചൈന പോലുളള രാജ്യങ്ങളൊക്കെ ഒത്തിരി സ്വര്‍ണം ശേഖരിക്കുന്നുണ്ട്. സ്വര്‍ണം എപ്പോഴും സുരക്ഷിതമായി നില്‍ക്കും. ഒരുപാട് താഴ്ന്ന് വിലയില്ലാത്ത തരത്തിലേക്ക് പോകില്ല. ആവശ്യം കൂടി വരുന്നു. പുതിയ രാജ്യങ്ങള്‍ സ്വര്‍ണം സ്റ്റോക് ചെയ്യുകയാണ്''.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
വിലക്കുറവില്‍ സ്വര്‍ണാഭരണം വാങ്ങിക്കാം; ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോക്കൂ -
സ്വര്‍ണം കുറെ നാളുകള്‍ക്ക് മുന്‍പെ വാങ്ങി സൂക്ഷിച്ചവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം -
20% വിലക്കുറവ്..!! 18 കാരറ്റ് ആഭരണങ്ങളിലേക്ക് ഒഴുകി ഉപഭോക്താക്കള്‍, 22 കാരറ്റ് വേണ്ട -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും? -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
ഒരാഴ്ച കൊണ്ട് സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ.. ഡോളര്‍ വിറ്റു; റിസര്‍വ് ബാങ്ക് ഡാറ്റ പുറത്ത് -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ












Click it and Unblock the Notifications